1. Health & Herbs

ഇത്രയും പ്രശ്നങ്ങളകറ്റാൻ ഒരു കഷ്ണം മഞ്ഞൾ മാത്രം മതി

ഉണങ്ങിയ മഞ്ഞളിൽ വിറ്റാമിൻ എ, തയാമിൻ (ബി 1), റിബോഫ്ലേവിൻ (ബി 2), വിറ്റാമിൻ സി എന്നിവയും ധാരാളം കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വ്യത്യസ്ത രോഗങ്ങൾക്കും ചികിത്സിക്കാൻ ഔഷധ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന "കുർകുമിനോയിഡുകൾ" എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

Meera Sandeep
Just a piece of turmeric is enough to get rid of so many problems
Just a piece of turmeric is enough to get rid of so many problems

ഉണങ്ങിയ മഞ്ഞളിൽ വിറ്റാമിൻ എ, തയാമിൻ (ബി 1), റിബോഫ്ലേവിൻ (ബി 2), വിറ്റാമിൻ സി എന്നിവയും ധാരാളം കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വ്യത്യസ്ത രോഗങ്ങൾക്കും ചികിത്സിക്കാൻ ഔഷധ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന "കുർകുമിനോയിഡുകൾ" എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം

തിളങ്ങുന്ന ചർമ്മം:  ചൂടും മലിനീകരണവും കാരണം  മുഖത്തെ സ്വഭാവിക നിറം കുറഞ്ഞേക്കാം. അങ്ങനെ വന്നാൽ പച്ച മഞ്ഞൾ ഉപയോഗിച്ച് നഷ്ടപ്പെട്ട നിറമോ തിളക്കമോ നേടാം. മഞ്ഞൾ നീര് എടുത്ത് അതിൽ അല്പം പാലോ ക്രീമോ ചേർത്ത് പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ  ചർമ്മത്തിൽ വ്യത്യാസം കാണാൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പ്രകൃതിയിലെ ആന്റിബയോട്ടിക്

ആന്റി-ഏജിംഗ്: വർദ്ധിച്ചുവരുന്ന മലിനീകരണവും സമ്മർദ്ദവും ആളുകൾക്ക് ചെറുപ്രായത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നു. ഒരിക്കൽ വന്ന മുഖത്തെ ചുളിവുകൾ എളുപ്പം മാറില്ല. ഇതിനായി പച്ചമഞ്ഞൾ നീരിൽ  ബദാം പൊടിയും  പാലും കലർത്തുക. ഇത് പുരട്ടി ഏകദേശം 15 മിനിറ്റ് നേരം വയ്ക്കുക. ഉണങ്ങിയ ശേഷം സാധാരണ വെള്ളം ഉപയോഗിച്ച്  മുഖം വൃത്തിയാക്കുക.

സ്ട്രെച്ച് മാർക്കുകൾ: മിക്ക സ്ത്രീകളിലും ഗർഭധാരണത്തിനു ശേഷം സ്ട്രെച്ച് മാർക്കുകളുടെ പ്രശ്നം ഉണ്ടാവാറുണ്ട്.  ഇതിന് പരിഹാരമായി പച്ച മഞ്ഞളിൻറെ നീര് എടുത്ത് അതിൽ നാരങ്ങയും ഒലിവ് ഓയിലും ചേർത്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് സ്ട്രെച്ച് മാർക്കുകളിൽ പുരട്ടി 10 മിനിറ്റ്  വെക്കാം. ഗുണം ചെയ്യും.

സന്ധിസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ: സന്ധി സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നതിനാൽ മഞ്ഞൾ സന്ധികളുടെ ആരോഗ്യത്തിന് ഒരു അത്ഭുതകരമായ സുഗന്ധവ്യഞ്ജനമാണ്.  ഉളുക്കും ആന്തരിക പരിക്കുകളും ഒഴിവാക്കാൻ, ഒരു കപ്പ് മഞ്ഞൾപ്പൊടി രണ്ട് കപ്പ് പാലിൽ കലർത്തി ചെറുതായി തണുപ്പിക്കുക. മികച്ച ഫലങ്ങൾക്കായി ദിവസവും രാവിലെയും വൈകുന്നേരവും ഈ പാനീയം കുടിക്കുക.

ബ്രോങ്കൈറ്റിസ് മാറാൻ: ബ്രോങ്കൈറ്റിസിൻറെ വിട്ടുമാറാത്ത പ്രശ്‌നമുണ്ടെങ്കിൽ, മഞ്ഞൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വീട്ടുവൈദ്യം പരീക്ഷിക്കുക. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക. ഇത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും.

ക്യാൻസറിനെതിരെ സംരക്ഷണം: മഞ്ഞൾ കാൻസർ സാധ്യത തടയുന്നതിനുള്ള ശക്തമായ സുഗന്ധവ്യഞ്ജനമാണ്. രണ്ട് കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. ഇത് ഇളക്കി യോജിപ്പിച്ച് ദിവസത്തിൽ രണ്ടുതവണ പതിവായി കഴിക്കുക. ഇതിന് സജീവമായ സംയുക്തങ്ങൾ (കർകുമോൾ, കർഡിയോൺ) ഉണ്ട്, അവയ്ക്ക് ചിലതരം അർബുദത്തിനെതിരെ പോരാടുന്ന ശക്തമായ സൈറ്റോടോക്സിക് ഫലമുണ്ട്.

English Summary: Just a piece of turmeric is enough to get rid of so many problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds