1. Health & Herbs

കുടംപുളിക്ക് ആസ്ത്മയെ ഇല്ലാതാക്കാന്‍ കഴിവുണ്ട്

കടലോര പ്രദേശങ്ങളിലും ജലം നിറഞ്ഞ ഇടങ്ങളിലും വായുവില്‍ ജല കണങ്ങള്‍ നിറയും. തിര കൂടുതല്‍ അടിച്ചാല്‍ വായുവില്‍ ജലത്തിന്‍റെ അളവ് വളരെ കൂടുന്നു. തണുപ്പ് കൂടുതല്‍ സഹിക്കാതെ ശ്വസന പ്രശ്നങ്ങള്‍ കൂടുന്നു. ആയതിനാല്‍ കടലോര വാസികള്‍ അവരുടെ മീന്‍ കറികളില്‍ കുടംപുളിക്ക് ഏറെ സ്ഥാനം കൊടുത്തു . ശീതികരണമുറികളില്‍ ജോലി ചെയ്യുന്നവര്‍ കുടംപുളി ചമ്മന്തി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു.

Arun T
കുടംപുളി
കുടംപുളി

കുടംപുളിക്ക് ആസ്ത്മയെ ഇല്ലാതാക്കാന്‍ കഴിവുണ്ട്.

കടലോര പ്രദേശങ്ങളിലും ജലം നിറഞ്ഞ ഇടങ്ങളിലും വായുവില്‍ ജല കണങ്ങള്‍ നിറയും. തിര കൂടുതല്‍ അടിച്ചാല്‍ വായുവില്‍ ജലത്തിന്‍റെ അളവ് വളരെ കൂടുന്നു. തണുപ്പ് കൂടുതല്‍ സഹിക്കാതെ ശ്വസന പ്രശ്നങ്ങള്‍ കൂടുന്നു. ആയതിനാല്‍ കടലോര വാസികള്‍ അവരുടെ മീന്‍ കറികളില്‍ കുടംപുളിക്ക് ഏറെ സ്ഥാനം കൊടുത്തു . ശീതികരണമുറികളില്‍ ജോലി ചെയ്യുന്നവര്‍ കുടംപുളി ചമ്മന്തി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു.
കുടംപുളിയുടെ അകത്തു ശ്വാസകോശ ഘടന കാണാം. അതിന്‍റെ അകത്തെ വിത്തിലെ ശ്വാസകോശ ഘടന നമുക്ക് ശ്രദ്ധിക്കാന്‍ സാധിച്ചത് അതിന്‍റെ കായ്ഫലത്തിന്‍റെ കാലമായ മഴക്കാലത്താണ്.

ശ്വാസകോശത്തിനും കരളിനും ആണല്ലോ പെട്ടന്നുള്ള രോഗങ്ങള്‍ പിടിപെടുക. ഏസി മുറിയിലെ തണുപ്പില്‍ നിന്നും തുമ്മലും ശ്വാസ തടസ്സവും ഉണ്ടാവുന്നുണ്ട്. പച്ചക്കറി മാത്രം കഴിക്കുന്നവരില്‍ കുടംപുളിയുടെ ഉപയോഗം കുറവാണ്. നൂറു ശതമാനം വെജിറ്റെറിയന്‍ ആയവര്‍ക്കാണ് എസി റൂമില്‍ നിന്നും കടല്‍ക്കരയില്‍ നിന്നും ജലദോഷ രോഗങ്ങളും ശ്വാസതടസങ്ങളും പിടിപെടുന്നത്. കുടംപുളി ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവാണ്.

കുടംപുളി പച്ചക്കറികളില്‍ ഉപയോഗിക്കുക. കടുത്ത ആസ്മ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച രോഗിയോട്, കുടംപുളി / കാന്താരിമുളക്/ ഉള്ളി / അല്പ്പം ചുട്ട വെളുത്തുള്ളി / ഇഞ്ചി / ഇന്ദുപ്പ് ചേര്‍ത്തു ചമ്മന്തി സ്ഥിരമായി കഴിച്ചപ്പോള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി. കൂടെ നല്ല ചൂടുള്ള കഞ്ഞി കഴിക്കാനും പറഞ്ഞു.

ഒരു ദോഷവും ഇല്ലാത്ത ഇതൊക്കെ ആര്‍ക്കും പരീക്ഷിക്കാം...

കുടംപുളി നിങ്ങള്‍ തന്നെ സംസ്കരിക്കണം. വാഹനങ്ങളുടെ ടയര്‍ കത്തിച്ചു ഉണക്കുന്നവരും കുറവല്ല. ഏതിലും നല്ലതും കപടതയും ഉണ്ടാവും. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ തന്നെ ചെയ്യുക.

തെങ്ങിന്‍ കള്ളുകുടിച്ചാല്‍ ആസ്മ കുറയും എന്നൊരു വിശ്വാസം നിലനില്ക്കുന്നുണ്ട്. പക്ഷെ ഷാപ്പിലെ കുടംപുളി ചേര്‍ത്ത നല്ല എരിവുള്ള കറിയുടെ വസ്തുത കൂടി മറക്കാതെ ഇരിക്കുക.

നല്ല പ്രതിരോധശക്തിയുള്ള ഈ ഔഷധത്തെ നമ്മള്‍ ഏറെ മനസിലാക്കാനുണ്ട്. ഓട്ടുപുളി എന്ന് വിളിപ്പേരുണ്ട്. പക്ഷെ ഇതു തോട്ടുവക്കില്‍ പുഴവക്കില്‍ ഒക്കെ നന്നായി വളരുന്നത്‌ കൊണ്ട് തോട്ടുപുളി എന്നാണു മറ്റൊരു വിളിപ്പേര്.

വാളന്‍ പുളി ജലം അധികം ഉള്ളിടത്ത് ഏറെ ഫലം തരില്ല. പക്ഷെ കുടംപുളി എന്ന തോട്ടുപുളി മഴ എറ്റാലാണ് പഴുക്കുന്നത്. മഴക്കാല രോഗങ്ങളെ ചെറുക്കുന്നു എന്നതും മനസിലാക്കുക. അക്ഷരങ്ങള്‍ ലോപിച്ചാണ് ഓട്ടുപുളി ആയത്.

English Summary: kudumpuli is best for health and for curing asthma problems

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds