1. Health & Herbs

Microgreens: മൈക്രോഗ്രീനുകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?

ബീറ്റ്റൂട്ട്, സ്വിസ് ചാർഡ്, ബ്രോക്കോളി, കടുക്, അരുഗുല, അമരന്ത്, കടല തുടങ്ങിയ പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും ചെറിയ മുളകളാണ് മൈക്രോഗ്രീൻസ്.

Raveena M Prakash
how to grow microgreens, what are the benefits of microgreens
how to grow microgreens, what are the benefits of microgreens

നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന, വീട്ടിൽ വളർത്താൻ കഴിയുന്ന മൈക്രോഗ്രീനുകൾ ഒത്തിരിയുണ്ട്, ഈ വൈവിധ്യമാർന്ന മിനിയേച്ചർ ചെടികൾ ബീറ്റ്റൂട്ട്, സ്വിസ് ചാർഡ്, ബ്രോക്കോളി, കടുക്, അരുഗുല, അമരന്ത്, കടല തുടങ്ങിയ പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും ചെറിയ മുളകളാണ്, ഇവയെയാണ് മൈക്രോഗ്രീൻസ് എന്ന് വിളിക്കുന്നത്. അറുപതോളം വ്യത്യസ്ത തരം മൈക്രോഗ്രീനുകൾ നിലവിലുണ്ട്, മൈക്രോഗ്രീനുകൾ സലാഡുകൾ, സൂപ്പുകൾ, സാൻഡ്‌വിച്ചുകൾ എന്നിവയിൽ പോഷകഗുണമുള്ള ഒരു ചേരുവയാണ്. 


മൈക്രോഗ്രീനുകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?

ഏതാനും വർഷങ്ങളായി മൈക്രോഗ്രീൻസ് കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്, കൂടാതെ ഈ ചെറിയ സസ്യങ്ങൾ നൽകുന്ന എല്ലാ ആരോഗ്യ ആനുകൂല്യങ്ങളും മനസിലാക്കാൻ നിരവധി ഗവേഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. മൈക്രോഗ്രീനുകളിൽ അവയുടെ പൂർണ്ണവളർച്ചയെത്തിയ സസ്യങ്ങളെക്കാൾ 40% വരെ കൂടുതൽ ഫൈറ്റോകെമിക്കലുകൾ, വളരെ ഗുണകരമായ പോഷകങ്ങളും ഘടകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ ചെറിയ സസ്യങ്ങൾ ഉയരത്തിൽ ചെറുതാണെങ്കിലും, അവയിൽ വളരെ ഉയർന്ന അളവിൽ ശക്തമായ വിറ്റാമിനുകളും ധാതുക്കളും, ആരോഗ്യത്തിനു വലിയ പിന്തുണ നൽകുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

മൈക്രോഗ്രീൻ കഴിക്കുമ്പോൾ അത് ശരീരത്തിൽ രക്തസമ്മർദ്ദം നല്ല രീതിയിൽ കുറയ്ക്കുന്നു. നാരുകളും വിറ്റാമിൻ കെയും അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായകമാകുന്നു. കൂടാതെ മൈക്രോഗ്രീനുകളിൽ ഈ രണ്ട് പ്രധാന ഘടകങ്ങളും മറ്റ് വിറ്റാമിനുകളും ധാതുക്കളും വളരെ കൂടുതലാണ്. കാൻസറിനെ ചെറുക്കാൻ മൈക്രോഗ്രീൻസ് നന്നായി സഹായിക്കുന്നു. ഈ വിഷയത്തിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു, എന്നാൽ ചില ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നത് സൾഫോറഫെയ്ൻ, പ്രത്യേകിച്ച് ബ്രോക്കോളി മുളകളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന ഒരു സംയുക്തം, കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.

ചില മൈക്രോഗ്രീനുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചുവന്ന കാബേജ് മൈക്രോഗ്രീൻസ് എൽഡിഎൽ കൊളസ്ട്രോൾ, ലിവർ കൊളസ്ട്രോൾ, കോശജ്വലന സൈറ്റോകൈനുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നതായി ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്, അതോടൊപ്പം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തെ സഹായിക്കാനും മൈക്രോഗ്രീനുകൾക്ക് കഴിയും. ഇത് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ, മൈക്രോഗ്രീൻസ് പോലുള്ള നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ മലബന്ധം അല്ലെങ്കിൽ മറ്റ് ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചൂട് കാലമാണ്, എന്നാലും തിളപ്പിച്ച ചൂടു വെള്ളം മാത്രമേ കുടിക്കാവൂ...

English Summary: microgreens: how to grow microgreens, what are the benefits of microgreens

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds