1. Health & Herbs

കൂൺ കഴിച്ച് ആരോഗ്യം സംരക്ഷിക്കാം

നമ്മുടെ നാട്ടില്‍‍ ആരോഗ്യപ്രശ്നത്തില്‍ മാംസ്യത്തിന്റെ കുറവ് ഒരു പ്രധാന പ്രശ്നമാണ്. മാംസ്യം അഥവാ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് കൂണ്‍.

KJ Staff
നമ്മുടെ നാട്ടില്‍‍ ആരോഗ്യപ്രശ്നത്തില്‍ മാംസ്യത്തിന്റെ കുറവ് ഒരു പ്രധാന പ്രശ്നമാണ്. മാംസ്യം അഥവാ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് കൂണ്‍. മനുഷ്യ ശരീരത്തിന്റെ വളർച്ചക്ക് ആവശ്യമായ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് കൂണ്‍. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ കൂണ്‍, പച്ചക്കറികൾക്കും മേലെയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

കൂടാതെ മനുഷ്യ ശരീരത്തിനാവശ്യമായ അമിനോ അമ്ലങ്ങള്‍ എല്ലാം തന്നെ അടങ്ങിയിട്ടുള്ള ഏക സസ്യാഹാരമാണ് കൂണ്‍. ഇതിനാല്‍ കൂണിലെ മാംസ്യത്തെ 'സമീകൃത മാംസ്യം' എന്നു വിളിക്കുന്നു. ശരീരത്തിനു സ്വന്തമായി നിർമ്മിക്കുവാന്‍ സാധിക്കാത്തതും എന്നാല്‍ അവശ്യം വേണ്ടതുമായ എട്ട് അമിനോ അമ്ലങ്ങള്‍ കൂണിൽ അടങ്ങിയിട്ടുണ്ട്. ജന്തുജന്യമായ മാംസ്യത്തില്‍ കണ്ടുവരുന്ന ചില അവശ്യ അമിനോ അംമ്ലങ്ങളും കൂണില്‍ ഉണ്ട്. കൂണിനെ 'സസ്യഭുക്കുകളുടെ ഇറച്ചി' എന്നു പറയുന്നു.

ഒരു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആഹാരത്തിലൂടെ ലഭിക്കേണ്ട 'ഹിസ്റ്റിഡിന്‍' എന്ന അമിനോ അമ്ലവും കൂണില്‍ അടങ്ങിയിട്ടുണ്ട്. 'ബി' വിറ്റാമിനുകളുടെ ഒരു കലവറയാണ് കൂണ്‍. സാധാരണയായി ഒരു പച്ചക്കറിയിലും ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നീ ജീവകങ്ങള്‍ കാണാറില്ല. എന്നാല്‍ കൂണില്‍ ഇവ രണ്ടും അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിന് വളരെ അത്യാവശ്യമായ ഫോളിക് ആസിഡ് എന്ന ജീവകം കൂണില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തക്കുറവ്, വിളർച്ച മുതലായ രോഗങ്ങള്‍ തടയുന്നതിനു കൂണ്‍ വളരെ നല്ലതാണ്.

mushroom

കൂണില്‍ അടങ്ങിയിട്ടുള്ള ക്ഷാരഗുണമുള്ള ധാതുലവണങ്ങളും നാരുകളും ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായകരമാണ്. അന്നജവും കൊഴുപ്പും, വളരെ കുറവായതുകൊണ്ടും നല്ല ഗുണമേന്മയുള്ള മാംസ്യവും, വിറ്റാമിനുകളും, ധാതുലവണങ്ങളും, നാരുകളും അടങ്ങിയിട്ടുള്ളതുകൊണ്ടും പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം എന്നീ അസുഖങ്ങളുള്ളവർക്ക് വളരെ യോജിച്ച ഒരു ഭക്ഷ്യപദാർത്ഥമാണ് കൂണ്‍. 
 
 പ്രമേഹരോഗികള്‍ക്ക് ഇതു ഒരു ഉത്തമാഹാരമാണ്. നമ്മുടെ ആഹാരത്തില്‍ നിത്യവും കൂണ്‍ ഉൾപ്പെടുത്തിയാല്‍ മേല്പ്പറഞ്ഞ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വളരെയധികം കുറയുന്നു. ഇതു കൊണ്ടാണ് കൂണിനെ ഒരു സംരക്ഷിതാഹാരം എന്നു പറയുന്നത്.
English Summary: mushrooms for health

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds