1. Health & Herbs

സൂപ്പറാണ് ഫ്‌ളാക്‌സ് സീഡ് ; അറിയാതെ പോകരുത് ഈ ഗുണങ്ങള്‍

ആരോഗ്യഗുണങ്ങള്‍ ധാരാളമുളള ഒന്നായാണ് ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡിനെ കണക്കാക്കുന്നത്. അതായത് ഈ നൂറ്റാണ്ടിലെ തന്നെ സൂപ്പര്‍ ഫുഡ് എന്നു പറയാം.

Soorya Suresh
മത്സ്യം കഴിക്കാത്തവര്‍ തീര്‍ച്ചയായും ഫ്‌ളാക്‌സ് സീഡ്ഭ ക്ഷണത്തിന്റെ ഭാഗമാക്കണം.
മത്സ്യം കഴിക്കാത്തവര്‍ തീര്‍ച്ചയായും ഫ്‌ളാക്‌സ് സീഡ്ഭ ക്ഷണത്തിന്റെ ഭാഗമാക്കണം.

ആരോഗ്യഗുണങ്ങള്‍ ധാരാളമുളള ഒന്നായാണ് ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡിനെ കണക്കാക്കുന്നത്. അതായത് ഈ നൂറ്റാണ്ടിലെ തന്നെ സൂപ്പര്‍ ഫുഡ് എന്നു പറയാം.

നമ്മുടെ ശരീരത്തിനാവശ്യമായ നാരുകളും ഫൈബറുകളുമെല്ലാം ഇതില്‍ ധാരാളമായുണ്ട്. ദിവസവും ഫ്‌ളാക്‌സ് സീഡ് കഴിച്ചാലുളള ആരോഗ്യഗുണങ്ങളിലേക്ക്.

ഹൃദയാഘാത സാധ്യത കുറക്കും

ഫ്‌ളാക്‌സ് സീഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാഘാത സാധ്യത കുറക്കും. കൊളസ്‌ട്രോ്ള്‍ കുറയ്ക്കാനും ഫലപ്രദമാണിത്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ തീര്‍ച്ചയായും ഫ്‌ളാക്‌സ് സീഡ് ഡയറ്റിന്റെ ഭാഗമാക്കണം. കാരണം അത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഫ്‌ളാക്‌സ് സീഡ് ഓയിലും ഏറെ ഗുണകരമാണ്.

പ്രമേഹരോഗികള്‍ക്ക്

ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തും. ഫൈബര്‍ ധാരാളമായുളളതിനാല്‍ പ്രമേഹരോഗികള്‍ ഇത് എന്തായാലും ഒഴിവാക്കരുത്.

മത്സ്യം കഴിക്കാത്തവര്‍ക്ക്

ഫ്‌ളാക്‌സ് സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായുണ്ട്. അതിനാല്‍ മത്സ്യം കഴിക്കാത്തവര്‍ തീര്‍ച്ചയായും ഇത് ഭക്ഷണത്തിന്റെ ഭാഗമാക്കണം.

ദഹനം മെച്ചപ്പെടുത്തും

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ദഹനം മികച്ചാതാക്കാന്‍ ഫ്‌ളാക്‌സ് സീഡ് സഹായിക്കും. അതുപോലെ മലബന്ധം പോലുളള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡ് ഗുണകരമാണ്. ദിവസവും ഒരുപിടി ഫ്‌ളാക്‌സ് സീഡ് പൗഡര്‍ ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

എങ്ങനെ കഴിയ്ക്കാം ?

ഫ്‌ളാക്‌സ് സീഡിന് ഗുണങ്ങള്‍ പലതാണെങ്കിലും നേരിട്ട് കഴിക്കാറില്ല. വിത്തുകള്‍ പൊടിച്ച ശേഷം ആഹാരസാധനങ്ങളില്‍ ചേര്‍ക്കാം. അതല്ലെങ്കില്‍ ജ്യൂസ്സ സ്മൂത്തി എ്ന്നിവ തയ്യാറാക്കിയും ഉപയോഗിക്കാം.

സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക്

നിരവധി സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധിയും ഫ്‌ളാക്‌സ് സീഡിലുണ്ട്. ചര്‍മ്മത്തിന്റെ വരള്‍ച്ച, മുഖക്കുരു, മുടി സംരക്ഷണം എന്നിവയ്‌ക്കെല്ലാം ഫ്‌ളാക്‌സ് സീഡ് ഫലപ്രദമാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെറുചണം ആരോഗ്യത്തിന്റെ പവര്‍ ഹൗസ്

ചോറുണ്ണും മുമ്പ് അറിയണം ഭൗമസൂചികയുളള സ്വന്തം നെല്ലിനങ്ങള്‍

English Summary: never forget to include flax seed in your diet

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds