1. Health & Herbs

മുന്തിരിക്കൊപ്പം ഉള്ളി, തൈരിനൊപ്പം വാഴപ്പഴം; ഗുണങ്ങളറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള വേറിട്ട സ്വാദുകൾ.. ഇതുവരെ നിങ്ങൾ പരീക്ഷിച്ചിട്ടില്ലാത്ത ഈ കോമ്പോകൾ ശരീരത്തിന് പോഷകമൂല്യങ്ങൾ പ്രദാനം ചെയ്യുന്നു.

Anju M U
amazing combo
മുന്തിരിക്കൊപ്പം ഉള്ളി, തൈരിനൊപ്പം വാഴപ്പഴം, വെളുത്തുള്ളിയും തേനും...

ശാരീരികാരോഗ്യത്തിന് വളരെ ഗുണപ്രദമാണ് മുന്തിരിയും ഉള്ളിയും. ഇവ രണ്ടും വെവ്വേറെ ആയാണ് നമ്മൾ കഴിക്കാറുള്ളതും. എന്നാൽ രുചികരമായ ഫലമായ മുന്തിരിയും അടുക്കളയിലെ പ്രധാനിയായ സവാളയും ഒരുമിച്ച് കഴിച്ചിട്ടുണ്ടോ. അൽപം ആശ്ചര്യമായി തോന്നുമെങ്കിലും ഈ കോമ്പോ ഡയറ്റ് വിദഗ്ധർ നിർദേശിക്കുന്ന സൂപ്പർ ഫുഡ്ഡാണ്.

ബന്ധപ്പെട്ട വാർത്തകൾ: പാലും മണി പ്ലാന്റും ഒരുമിച്ച് സമ്പത്ത് വളർത്തും; വാസ്തു ശാസ്ത്രം പറയുന്നു

പോഷകാഹാര വിദഗ്ധനായ റോബ് ഹോബ്‌സൺ സവാളയും മുന്തിരിയും ചേർത്തുള്ള പല വിധത്തിലുള്ള വിഭവങ്ങളെ കുറിച്ചും, ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന മേന്മകളെ കുറിച്ചും വിവരിക്കുന്നു. കൂടാതെ, ഇത്തരത്തിൽ നിങ്ങൾ പരീക്ഷിച്ചിട്ടില്ലാത്ത, പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള വേറിട്ട സ്വാദുകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

ഈ ഭക്ഷണ കോമ്പിനേഷനുകളെ വിശദമായി അറിയാം (Know In Detail About These Food Combinations)

  • തൈരും വാഴപ്പഴവും (Yogurt and bananas)

തൈരിനൊപ്പം വാഴപ്പഴം ചേർത്ത് കഴിച്ചിട്ടുണ്ടോ? ഈ കോമ്പോ കഴിക്കുന്നത് നമ്മുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും കുടലിലെ ബാക്ടീരിയകൾക്ക് ദഹനപ്രക്രിയ പരിപോഷിപ്പിക്കുന്നതിനും നല്ലതാണ്.

  • ഒലിവ് ഓയിൽ, തക്കാളി, കാപ്സിക്കം (Olive oil, tomatoes, capsicum)

ഇതുകൂടാതെ, തക്കാളി, ചുവന്ന കാപ്സിക്കം എന്നിവയും ഒലിവ് ഓയിലും ചേർത്തുള്ള കോമ്പോ ഭക്ഷണം നിങ്ങൾ ശീലമാക്കുകയാണെങ്കിൽ അത് കണ്ണിനും ചർമത്തിനും ഏറെ ഗുണം ചെയ്യുന്നു. കാരണം, തക്കാളിയിലും കാപ്സിക്കത്തിലും അടങ്ങിയിട്ടുള്ള വിറ്റാമിൻ-എ ആഗിരണം ചെയ്യാൻ ഒലീവ് ഓയിൽ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പുരട്ടാനും കഴിക്കാനും തൈര്; ഗുണങ്ങളറിയാം

  • കറുത്ത മുന്തിരിയും ഉള്ളിയും (Black grapes and onions)

കറുത്ത മുന്തിരിയിൽ കാറ്റെച്ചിൻസ് എന്ന പോളിഫെനോൾ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. കറുത്ത മുന്തിരി ഉള്ളിയുടെ കൂടെ കഴിക്കുന്നത് രക്തം കട്ടപിടിക്കുന്ന പ്രശ്‌നം കുറയ്ക്കുമെന്ന് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.

  • വെളുത്തുള്ളിയും തേനും (Garlic and honey)

വെളുത്തുള്ളിയും തേനും ആരോഗ്യം വർധിപ്പിക്കുന്ന ഭക്ഷണ കോമ്പിനേഷനാണ്. ഇത് ശ്വാസകോശനാളികളിലെ അണുബാധകളിൽ നിന്ന് ആശ്വാസം നൽകും.

  • ബദാമും സരസഫലങ്ങളും (Almonds and berries)

ബദാമിനൊപ്പം സരസഫലങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഈ ഭക്ഷണ കോമ്പിനേഷനുകൾ പതിവായി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: വിഷമില്ലാത്ത മുന്തിരി ഇനി നിങ്ങളുടെ വീട്ടുവളപ്പിലും…

പ്രായമുള്ള 2000 വ്യക്തികളിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്, 21 ശതമാനം ആളുകൾക്കും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണങ്ങളെക്കുറിച്ചും ശരീരത്തിലെ അവയുടെ പങ്കിനെക്കുറിച്ചും അറിയില്ല എന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധമാണ് തേൻ നെല്ലിക്ക; നിമിഷ നേരത്തിൽ വീട്ടിലുണ്ടാക്കാം

അതായത്, പോഷകമൂല്യങ്ങളിൽ വൃത്യാസപ്പെട്ടിരിക്കുന്ന, ആരോഗ്യകരമായ രണ്ട് ഭക്ഷണപദാർഥങ്ങൾ സംയോജിപ്പിച്ചാൽ, ശരീരത്തിൽ അവ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് റോബ് ഹോബ്സൺ പറയുന്നു. ശരീരത്തിൽ ഇത് വ്യത്യസ്തമായ ഗുണങ്ങളുണ്ടാക്കുന്നു. എങ്കിലും ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം ഇത്തരം കോമ്പിനേഷനുകൾ പരീക്ഷിക്കുക.

English Summary: Onions With Grapes, Bananas With Yogurt; The Variety Combinations Might Give You Amazing Benefits

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds