1. Health & Herbs

പനിക്കൂർക്കയും മലയാളികളും ഔഷധക്കൂട്ടും

മലയാളി തറവാടുകളിലെ, വീടുകളിലെ സ്ഥിരം സാന്നിധ്യമാണ് പനിക്കൂർക്ക. കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കും എല്ലാത്തരം രോഗങ്ങൾക്കുമുള്ള ഒരു പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. കോളിയസ് അരോമാറ്റികസ് എന്നാണ് ശാത്രീയ നാമം.

Saranya Sasidharan
Panikoorkka
പനിക്കൂർക്ക

മലയാളി തറവാടുകളിലെ, വീടുകളിലെ സ്ഥിരം സാന്നിധ്യമാണ് പനിക്കൂർക്ക. കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കും എല്ലാത്തരം രോഗങ്ങൾക്കുമുള്ള ഒരു പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. കോളിയസ് അരോമാറ്റികസ് എന്നാണ് ശാത്രീയ നാമം. പച്ച നിറത്തിലുള്ള ഇളം തണ്ടുകളും, ഇലകളും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും. ആയുർവേദത്തിൽ പനിക്കൂർക്കയ്ക്ക് നല്ലൊരു പ്രാധാന്യം തന്നെയുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ശ്വാസം മുട്ട് എന്നിങ്ങനെ വിവിധ രോഗങ്ങൾക്കുള്ള നല്ലൊരു ഔഷധമാണ് പനിക്കൂർക്ക.

നമ്മുടെ വീടുകളിൽ പുതിയ തണ്ടുകൾ ഒടിച്ചു നട്ടാണ് പുതിയ പനിക്കൂർക്കകളെ ഉണ്ടാക്കുന്നത്. ചാണകവും ഗോമൂത്രം നേർപ്പിച്ചതും നല്ലൊരു വളമാണ് ഇതിന്. സൂര്യപ്രകാശം ഉള്ള സ്ഥലത്ത്, നന്നായി അടിവളം ചേർത്ത മണ്ണിലേക്ക് തണ്ടു കുഴിച്ചു നടുന്നത് പനിക്കൂർക്ക നന്നായി വളരാൻ സഹായിക്കും.

കുട്ടികളുള്ള വീട്ടിൽ ഒരു മുരട് പനിക്കൂർക്ക നിർബന്ധമായിരുന്നു.. ലോകവ്യാപകമായി പനിക്കൂർക്കയുടെ ഗുണങ്ങളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങൾ നടന്നുവരികയാണ്.

ആയുർവേദത്തിൽ വലിയ രാസ്നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദ്നാദിഗുളിക, പുളിലേഹ്യം എന്നിവയിൽ പനിക്കൂർക്കചേർക്കാറുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കാർവക്രോൾ എന്ന രാസവസ്തുവുള്ള ബാഷ്പശീലതൈലമാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്.

English Summary: Panikoorkka an important part of Malayalees

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds