1. Health & Herbs

പലതരം ഡയറ്റിങ് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡയറ്റിങ് ചെയ്യുമ്പോൾ ഒരു അംഗീകൃത ഡയറ്റിഷൻറെ നിർദ്ദേശപ്രകാരം ചെയ്യുക. പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി കുറച്ച് ദിവസത്തേക്ക് കുറച്ച് ആഹാരം കഴിക്കുന്നത് നല്ല ശീലമല്ല. കാരണം ഇത് നിർത്തിയാൽ പഴയപോലെ ആകുകയും ചെയ്യും. ഇങ്ങനെയുള്ള ഡയറ്റ് ദീര്‍ഘകാലം തുടർന്നാൽ ദഹനക്കുറവ്, മലബന്ധം, പോഷകക്കുറവ്, മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകും. ശരീയായ ഡയറ്റിങ് ചെയ്യണ്ട വിധത്തെ കുറിച്ച് നോക്കാം:

Meera Sandeep
People who are doing different types of dieting should be aware of these
People who are doing different types of dieting should be aware of these

ഡയറ്റിങ് ചെയ്യുമ്പോൾ ഒരു അംഗീകൃത ഡയറ്റിഷൻറെ നിർദ്ദേശപ്രകാരം ചെയ്യുക. പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയായി കുറച്ച് ദിവസത്തേക്ക് കുറച്ച് ആഹാരം കഴിക്കുന്നത് നല്ല ശീലമല്ല. കാരണം ഇത് നിർത്തിയാൽ പഴയപോലെ ആകുകയും ചെയ്യും.   ഇങ്ങനെയുള്ള ഡയറ്റ് ദീര്‍ഘകാലം  തുടർന്നാൽ ദഹനക്കുറവ്, മലബന്ധം, പോഷകക്കുറവ്, മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ  ഉണ്ടാകും. ശരീയായ ഡയറ്റിങ് ചെയ്യണ്ട വിധത്തെ കുറിച്ച് നോക്കാം:

വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ല ഡയറ്റ്. അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. എത്ര കാലം വേണമെങ്കിലും ആ ഡയറ്റ് ബുദ്ധിമുട്ടൊന്നുമില്ലാതെ തുടരാനും ഭാരം നിയന്ത്രിക്കാനും കഴിയും. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.  പച്ചക്കറികളും പഴങ്ങളും ധാരാളം ഉള്‍പ്പെടുത്തുക.  കഴിക്കുന്ന ചോറിന്റെ അളവ് കുറയ്ക്കാം. പകരം അതിനോടൊപ്പം കഴിക്കുന്ന പച്ചക്കറി വിഭവങ്ങളുടെ അളവ് കൂട്ടുക.

മീന്‍കറിയോ ചിക്കന്‍കറിയോ പരിപ്പോ പയറോ കഴിച്ചാല്‍ ആവശ്യത്തിന് പ്രോട്ടീനും കിട്ടും. വെള്ള അരി കൊണ്ടുള്ള ചോറിനു പകരം പോഷകങ്ങള്‍ കൂടുതല്‍ ഉള്ള കുത്തരിച്ചോറ് ശീലമാക്കുക. മൈദ കൊണ്ടുള്ള പലഹാരങ്ങള്‍ ഒഴിവാക്കി പകരം ഗോതമ്പ് കൊണ്ടുള്ള പലഹാരങ്ങള്‍ ശീലമാക്കുക.    ഒരാള്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ പകുതിഭാഗം പച്ചക്കറികളും പഴവര്‍ഗങ്ങളും ആയിരിക്കണം എന്നാണ്. അവശേഷിക്കുന്ന കാല്‍ഭാഗം പ്രോട്ടീന്‍ ആയിരിക്കണം.  പരിപ്പ്, പയര്‍, കടല, നട്‌സ്, മുട്ട, ചിക്കന്‍, മീന്‍ ഇവയില്‍ എന്തുവേണമെങ്കിലും ആവാം. ഒപ്പം പാലോ പാലുല്‍പ്പന്നങ്ങളോ ഉള്‍പ്പെടുത്താം.

മൂന്ന് നേരവും ഭക്ഷണം ഈ വിധം ക്രമീകരിച്ചാല്‍ തന്നെ നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഭക്ഷണം കൃത്യസമയത്ത് കഴിക്കുക.  ഭക്ഷണക്രമത്തിനൊപ്പം വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയാകുമ്പോഴേ ശരിയായ ഭാരം നിലനിര്‍ത്താന്‍ കഴിയൂ.

ഒഴിവാക്കേണ്ടവ

ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് പ്രത്യേകം ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവ് പതിയെ പതിയെ കുറച്ച് കുറച്ച് പൂജ്യത്തിലേക്ക് കൊണ്ട് വരിക. 

ജങ്ക് ഫുഡ് പൂര്‍ണമായും ഒഴിവാക്കുക. പാക്കറ്റില്‍ കിട്ടുന്ന പ്രോസസ് ചെയ്ത ഭക്ഷണം ഒഴിവാക്കുക. അവയിലെല്ലാം ഉപ്പിന്റെ അളവ് വളരെ കൂടുതലായിരിക്കും. ജിമ്മില്‍ പോയി തുടങ്ങുന്ന ഉടന്‍ എല്ലാവരും പ്രോട്ടീന്‍ പൗഡര്‍ എടുക്കേണ്ട ആവശ്യകതയില്ല. ഡയറ്റ് ശരിയായി ക്രമീകരിച്ചാല്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ നിന്ന് തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നതാണ്. കഠിനമായ വ്യായാമമുറകള്‍ ചെയ്യുന്നവര്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുമാണ് അധികം പ്രോട്ടീന്‍ വേണ്ടത്.

English Summary: People who are doing different types of dieting should be aware of these

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds