മുത്താറി ഒരു ഉത്തമ ഭക്ഷണം

Tuesday, 26 December 2017 11:09 AM By KJ Staff

ചെറുധാന്യങ്ങളില്‍ ഒന്നാമന്‍ എല്യുസിനേ കോറക്കാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുത്താറിയാണ്.  റാഗിയെന്നും, കൂവരകുയെന്നും വിളിപ്പേരുള്ള മുത്താറിയുടെ ജന്മദേശം ദക്ഷിണാഫ്രിക്കയാണ്.  ഇന്ത്യയിൽ കര്‍ണാടകത്തിലാണ്  മുത്താറി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് .  തമിഴ്നാടും ആന്ധ്രപ്രദേശും തൊട്ടു പിന്നിലുണ്ട്. പോഷകസമൃദ്ധമാണ് മുത്താറി. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മുത്താറി പ്രമേഹരോഗികൾക്ക് ഒരു ഉത്തമ ഭക്ഷണമാണ്. ഇത് ദഹിക്കാനും എളുപ്പമാണ് . മുലപ്പാല്‍ കഴിഞ്ഞാല്‍ കൂവരകുപ്പൊടിയാണ് കുഞ്ഞുങ്ങൾക്ക് നൽകുന്ന ആദ്യത്തെ കട്ടിയാഹാരം.മറ്റേത് ധാന്യത്തെക്കാളും കൂടുതല്‍ കാത്സ്യവും, പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു.കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ  ഇതുവിളർച്ചയെ നിയന്ത്രിക്കുന്നു.

എല്ലാ  സീസണിലും  മുത്താറിക്കൃഷി നടത്താം .ഇതിനു വളക്കൂറുള്ള മണ്ണ് വേണമെന്നില്ല. നമ്മുടെ നാട്ടില്‍ ജനവരി-ഡിസംബറില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രിലില്‍ വിളവെടുക്കുന്നതാണ് അനുയോജ്യം .കോ-2, കോ-7, കോ-8, കോ-9, കോ-10 എന്നീ ഇനങ്ങള്‍ കേരളത്തിലെ കൃഷിക്ക് യോജിച്ചവയാണ്. അരസെന്റ് സ്ഥലത്തെ ഞാറ്റടിയില്‍നിന്നുമുള്ള തൈയുണ്ടെങ്കില്‍ ഒരേക്കറില്‍ പറിച്ചുനടാം. മൂന്നാഴ്ച പ്രായമായ തൈയാണ് പറിച്ചുനടാന്‍ നല്ലത്.നന്നായി ജൈവവളം ചേര്‍ത്ത് പാകപ്പെടുത്തിയ മണ്ണില്‍ ഒരടി അകലത്തില്‍ ചാലെടുത്ത് അരയടി അകലത്തില്‍ തൈകള്‍ നടണം. നട്ടാല്‍ ഉടനെയും പിന്നീട് ആഴ്ചയിലൊരിക്കലും നന നല്‍കാം മൂന്നാഴ്ചയിലൊരിക്കല്‍ കള പറിച്ചെടുക്കണം. കതിരുകള്‍ മഞ്ഞകലര്‍ന്ന തവിടുനിറമാകുമ്പോള്‍ കൊയ്തെടുക്കാം. ഒരേക്കറില്‍നിന്ന് 200 മുതല്‍ 300 കി.ഗ്രാം മുത്താറി ഉറപ്പിക്കാം. മുത്താറിയുടെ വൈക്കോല്‍ നല്ലൊരു കാലിത്തീറ്റയാണ്.

CommentsMore from Health & Herbs

കച്ചോലം കൃഷിചെയ്യാം

കച്ചോലം കൃഷിചെയ്യാം ഔഷധ സസ്യകൃഷിയിൽ പേരുകേട്ടതും എന്നാൽ അധികമാരും പരീക്ഷിക്കാത്തതുമായ ഒരു സുഗന്ധ വിളയാണ് കച്ചോലം. ഇഞ്ചിയുടെ വർഗ്ഗത്തിൽ പെടുന്ന കച്ചോലം കച്ചൂരം എന്ന പേരിലും അറിയപെടുന്നുണ്ട്.

December 15, 2018

സ്വർണപാൽ നാളെയുടെ സൂപ്പർഫൂഡ്

സ്വർണപാൽ  നാളെയുടെ സൂപ്പർഫൂഡ് സ്വർണ പാൽ എന്ന പേരുകേട്ടാൽ തെറ്റിദ്ധരിക്കേണ്ട ഇതിൽ സ്വർണം ഒരു തരിപോലും ചേർന്നിട്ടില്ല എന്നാൽ സ്വർണത്തേക്കാളേറെ മതിക്കുന്ന ഗുണങ്ങൾ ആണ് ഇതിനുള്ളത്.

December 01, 2018

വാടുകാപ്പുളി നാരകം

വാടുകാപ്പുളി നാരകം ചെറുനാരങ്ങാമുതൽ എത്തപ്പഴം വരെ അച്ചാറിലിടുന്ന .നമ്മൾ മലയാളികൾ മറന്നു പോയ ഒരു പേരാണ് കറിനാരകം. നാരങ്ങാക്കറി ഇല്ലാത്ത ഒരു വിശേഷ ദിവസവും നമുക്ക് ഉണ്ടായിരുന്നില്ല പറമ്പുകളിൽ തനിയെ മുളക്കുന്ന നാരകം വർഷങ്ങളോളം കറിയ…

November 26, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.