1. Health & Herbs

സൗന്ദര്യത്തിന് സ്​ട്രോബറി

പ്രായഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്ന ഒരു പഴമാണ്​ സ്​ട്രോബറി.അമേരിക്കയിലെ കാലിഫോർണിയയിലാണ് ഏറ്റവും അധികം​ സ്ട്രോബറി ഉത്പാദിപ്പിക്കുന്നത്

KJ Staff
പ്രായഭേദമന്യേ ഏവരും  ഇഷ്ടപ്പെടുന്ന ഒരു പഴമാണ്​ സ്​ട്രോബറി.അമേരിക്കയിലെ കാലിഫോർണിയയിലാണ് ഏറ്റവും അധികം​ സ്ട്രോബറി ഉത്പാദിപ്പിക്കുന്നത്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഇൗ പഴം ആന്‍റി ഒാക്​സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​.ഐസ്​ക്രീം ആയും ഷേക്ക്​ ആയും കേക്ക്​ ആയും ചോ​ക്ലേറ്റായും ഇവ നമ്മുടെ ഭക്ഷണത്തിൽ ഇടംപിടിക്കുന്നു. 

മുടിയുടെ വളർച്ചയ്ക്ക് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്​ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.തന്നെ നിങ്ങളുടെ ചർമത്തിൽ അത്​ഭുതങ്ങൾ വിരിയിക്കാൻ സ്​ട്രോബറിക്കാവും. ചർമ്മസംരക്ഷണത്തിന് സഹായകരമാവുന്ന ചില സ്ട്രോബറി ഫേസ്  പാക്കുകൾ ഇതാ .

മൃദുവായ ചർമ്മത്തിന്  ഒരു ടേബിൾ സ്​പൂൺ കൊക്കോ പൊടിയും സ്​ട്രോബറി നീരും ജൈവ തേനും  മിക്സ് ചെയ്തതിനുശേഷം മുഖത്ത്​ പത്ത്​ മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. തുടർന്ന്  തണുത്ത വെള്ളത്തിൽ കഴുകി കളയുക.

strawberry for face
വേനൽക്കാലത്ത് കടുത്ത  സൂര്യപ്രകാശവും അന്തരീക്ഷ മലിനീകരണവും ചർമത്തിന്​ മങ്ങൽ ഏൽപ്പിക്കാറുണ്ട് . രണ്ട്​ ടേബിൾ സ്​പൂൺ സ്​ട്രോബറിയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം തയാറാക്കുക. മിശ്രിതം വിരൽ ഉപയോഗിച്ച്​ മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ചർമത്തിൻ്റെ  മങ്ങൽ മാറി തിളങ്ങുന്നത് കാണാം .

സ്​​ട്രോബറി ജ്യുസിലേയ്ക്ക് ​ ഫ്രഷ്​ ക്രീമും ഒരു ടേബിൾ സ്​പൂൺ തേനും ചേർക്കുക. ഇവ നന്നായി യോജിപ്പിച്ചതിനുശേഷം  മുഖത്തും കഴുത്തിലും 15  മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. പിന്നീട്​ ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയുക.  തുടർച്ചയായ ദിവസങ്ങളിൽ ഉപയോഗിച്ചാൽ ചർമത്തിൽ മാറ്റം കാണാം .   
English Summary: strawberry for beauty

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds