1. Health & Herbs

മുരിങ്ങ പൊടിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ

മുരിങ്ങയില ലോകത്തിൽ ചിലയിടത്തും , എന്നാൽ നമ്മുടെ രാജ്യത്തിൽ എല്ലായിടത്തും വിവിധ പേരുകളിൽ അറിയപ്പെടുകയും, ഉപയോഗിക്കുകയും ചെയ്യുന്നു. മുരിങ്ങചെടിയുടെ ഇലകൾ ഉയർന്ന ഔഷധമൂല്യമുള്ളതാണ്. Protein ന്റെ മികച്ച ഉറവിടമാണെന്നു മാത്രമല്ല പ്രധാനപ്പെട്ട എല്ലാ amino Acid കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ calcium , pottassium, phosphorus, iron, vitamin A, D, C എന്നിവയും അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയുടെ ചികിത്സാ സ്വഭാവത്തെ പിന്തുണയ്ക്കുന്ന നിരവധി പഠനങ്ങളും, കണ്ടെത്തലുകളും അവ പോഷകങ്ങളുടെ കലവറയാണെന്നു സ്ഥിരീകരിച്ചിരിക്കുന്നു

Meera Sandeep

മുരിങ്ങയില ലോകത്തിൽ ചിലയിടത്തും, എന്നാൽ നമ്മുടെ രാജ്യത്തിൽ എല്ലായിടത്തും വിവിധ പേരുകളിൽ അറിയപ്പെടുകയും, ഉപയോഗിക്കുകയും ചെയ്യുന്നു. മുരിങ്ങചെടിയുടെ ഇലകൾ ഉയർന്ന ഔഷധമൂല്യമുള്ളതാണ്. Protein ന്റെ മികച്ച ഉറവിടമാണെന്നു മാത്രമല്ല പ്രധാനപ്പെട്ട എല്ലാ amino Acid കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ calcium, pottassium, phosphorus, iron, vitamin A, D, C എന്നിവയും അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയുടെ ചികിത്സാ സ്വഭാവത്തെ പിന്തുണയ്ക്കുന്ന നിരവധി പഠനങ്ങളും, കണ്ടെത്തലുകളും അവ പോഷകങ്ങളുടെ കലവറയാണെന്നു സ്ഥിരീകരിച്ചിരിക്കുന്നു.

മുരിങ്ങയിലയുടെ ഗുണങ്ങൾ

ഊർജം വർദ്ധിപ്പിക്കുന്നു:

ശരീരത്തിലെ ഊർജം വർദ്ധിപ്പിക്കുന്നതിനും, നിലനിർത്തുന്നതിനും സഹായിക്കുന്നു.

പ്രമേഹത്തിന് നല്ലതാണ്:

മുരിങ്ങയിലുള്ള Phyhtochemicals രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, മനുഷ്യ ശരീരത്തിലെ പ്രമേഹത്തിന് കാരണമാകുന്ന cholesterol , lipids, oxidative stress എന്നിവയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. Antioxidants കോശങ്ങളെ സംരക്ഷിക്കുന്നു.

മസ്തിഷ്ക ആരോഗ്യം നിലനിർത്തുന്നു:

ഇതിലടങ്ങിയിട്ടുള്ള anti oxidants Vitamin C & E എന്നിവ ബ്രെയിന്റെ ആരോഗ്യത്തേയും, പ്രവർത്തനത്തേയും വർദ്ധിപ്പിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു:

ഹൃദയാഘാതത്തിന് കാരണമാകുന്ന മോശം കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു.

അണുബാധകളോട് പോരാടുന്നു:

മുരിങ്ങയില യിലെ antimicrobial & antibacterial സംയുക്തങ്ങൾ ചർമ്മ അണുബാധകൾ , മൂത്രനാളിയിലെ അണുബാധകൾ, ദഹന പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു .

കണ്ണ്, അസ്ഥി, കരൾ എന്നീ അവയവങ്ങളുടെ ആരോഗ്യത്തിന്ന്‌ :

മുരിങ്ങയിലകളിലുള്ള vitamin A കണ്ണിന്റെ ആരോഗ്യവും Calcium, vitamin K, protein എന്നിവ അസ്ഥികളുടെ ആരോഗ്യവും നിലനിർത്തുന്നു. മുരിങ്ങയിലകളിൽ ഉയർന്ന അളവിൽ polyphenols അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ സംരക്ഷിക്കുന്നു. കരളിലെ enzymes വർദ്ധിപ്പിക്കാനും മുരിങ്ങയിലക്കു കഴിയും.

മുരിങ്ങയില എങ്ങനെയൊക്കെ ഉപയോഗിക്കാം?

ഇലയായും, പൊടിയായും, ജ്യൂസ്‌ ആയും ഉപയോഗിക്കാം.

മുരിങ്ങപ്പൊടി:

ഇല പറിച്ചെടുത്ത് തണലത്തിട്ട് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. വെള്ളത്തിലും, ജ്യൂസിലും, ഷെയ്ക്കുകളിലുമൊക്കെ ചേർത്ത് കഴിക്കാം. സൂപ്പിൽ വിതറാം, സാലഡിൽ ടോപ്പിംഗായി ഉപയോഗിക്കാം.

#krishijagran #kerala #healthtips #healthbenifits #drumstickpower

മുരിങ്ങ ഔഷധങ്ങളുടെ കലവറ

 

English Summary: The amazing health benefits of drumstick powder

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds