1. Health & Herbs

മരണസാധ്യത കുറച്ച്, ആയുസ്സ് കൂട്ടാൻ വാൽനട്ട് ശീലമാക്കൂ; കണ്ടെത്തലുമായി ഹാർവാർഡ് പഠനം

നിങ്ങൾ മികച്ച ആഹാരക്രമം പാലിക്കാത്തവരോ കൃത്യമായ ആരോഗ്യ ശീലങ്ങൾ പിന്തുടരാത്തവരുമാണോ? എന്നാൽ പോലും നിങ്ങളുടെ രക്ഷയ്ക്കായി വാൽനട്ട് ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

KJ Staff
Walnuts - offer benefits for bone and heart health.
Walnuts - offer benefits for bone and heart health.

നിങ്ങൾ മികച്ച ആഹാരക്രമം പാലിക്കാത്തവരോ കൃത്യമായ ആരോഗ്യ ശീലങ്ങൾ പിന്തുടരാത്തവരുമാണോ? എന്നാൽ പോലും നിങ്ങളുടെ രക്ഷയ്ക്കായി വാൽനട്ട് ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഹാര്‍വാര്‍ഡ് ടി.എച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരുടെ പഠന പ്രകാരം വാൽനട്ട് കഴിക്കുന്നവർ മറ്റുള്ളവരെക്കാൾ കൂടിയ ജീവിതദൈർഖ്യം ഉള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രായം ചെന്നവരുടെ പോലും മരണസാധ്യത കുറക്കാൻ വാൽനട്ടിനു സാധിക്കുമത്രേ. പതിവായി വാൽനട്ട് കഴിച്ചില്ലെങ്കിലും പ്രശ്നമില്ല, ആഴ്ചയിൽ ഒരുതവണ 28 ഗ്രാം വാൽനട്ട് കഴിക്കുന്നത് ഫലമുണ്ടാക്കുമെന്നും പഠനം പറയുന്നു. കാലിഫോര്‍ണിയ വാല്‍നട്ട് കമ്മീഷന്റെ പിന്തുണയോടെ നടത്തിയ ഈ പഠനം 'ന്യുട്രിയന്റ്'-ൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരോഗ്യം മെച്ചപ്പെടുത്താനായി എപ്പോഴും പ്രാധാന്യം നല്കുന്നവർക്കുള്ള ഒരു പ്രായോഗിക നിർദേശമാണിതെന്നാണ് ഈ ഗവേഷണത്തെക്കുറിച്ച് ഹാര്‍വാര്‍ഡ് ടി.എച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ന്യൂട്രീഷന്‍ വിഭാഗം സീനിയര്‍ ഗവേഷണ ശാസ്ത്രജ്ഞനും ലീഡ് ഇന്‍വെസ്റ്റിഗേറ്റര്‍ ഓഫ് റിസര്‍ച്ചുമായ യാന്‍പിംഗ് ലി പറയുന്നത്.

ആഴ്ചയില്‍ അഞ്ചോ അതിലധികമോ സെര്‍വിംഗുകള്‍ (ഒരു സെർവിങ് = 28ഗ്രാം) കഴിക്കുന്നവരെ, വാല്‍നട്ട് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ 14% മരണ സാധ്യതക്കുറവ് (ഏത് കാരണത്താലും) 25% മരണ സാധ്യതക്കുറവ് (ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം) കൂടാതെ ഏതാണ്ട് 1.3 വര്‍ഷം ആയുസ്സ് വര്‍ദ്ധന എന്നിവ കാണിക്കുന്നു. ആഴ്ചയില്‍ രണ്ട് മുതല്‍ നാല്‍ തവണ വരെ വാല്‍നട്ട് ഉപയോക്കുന്നതിന് അതിന്റേതായ ഗുണമുണ്ടാവുമെന്ന് പഠനം പറയുന്നു. പഠനത്തിന്റെ കണ്ടെത്തല്‍ പ്രകാരം വാല്‍നട്ട് ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്നവർക്ക് ഏതാണ്ട് ഒരു വര്‍ഷത്തെ ആയുര്‍ ദൈര്‍ഘ്യം കൂടുകയും ചെയ്യും.

ആരോഗ്യത്തെയും ചർമ്മത്തെയും പ്രായം ബാധിക്കില്ല, ഇത് കഴിച്ചാൽ

തിളക്കമുള്ള ചർമം വേണോ? ഇത്രയും കാര്യങ്ങൾ ചെയ്‌താൽ മാത്രം മതി

English Summary: Walnuts are rich in antioxidants and healthy fats-They may reduce heart disease

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds