1. Health & Herbs

ലോക പുകയില വിരുദ്ധ ദിനം 2023: പുകവലി നിർത്താം, വിജയകരമായി...

ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ മരണകാരണമായി മാറിയിരിക്കുന്ന ഒന്നാണ് പുകവലി. കാരണം, ഇതിനെ ഒരു മരുന്നായി ഉപയോഗിക്കുന്നതിന് പകരം ഒരു ലഹരിയായാണ് ഭൂരിഭാഗം പേരും ഉപയോഗിച്ച് വരുന്നത്.

Raveena M Prakash
World No Tobacco Day, how to avoid smoking
World No Tobacco Day, how to avoid smoking

പുകയില വളരെയധികം ഔഷധ ഗുണങ്ങൾ ഉള്ളൊരു സസ്യമാണ്, ടെറ്റനസ്, മലബന്ധം, ചർമ്മ കാൻസർ, വേദന, പനി തുടങ്ങിയ അവസ്ഥകളുടെ ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്നു, പുകയില എന്ന ഇതേ സസ്യം, ഇന്ന് ലോകമെമ്പാടുമുള്ള ആളുകളുടെ മരണകാരണമായി മാറിയിരിക്കുന്നു. കാരണം, ഇതിനെ മരുന്നായി ഉപയോഗിക്കുന്നതിന് പകരം ഒരു ലഹരിയായാണ് ഭൂരിഭാഗം പേരും ഉപയോഗിച്ച് വരുന്നത്.

ഈ പുകയില ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ വളരെ അധികം ആസക്തിയുണ്ടാക്കുന്നതാണ്. ഒരു തുള്ളി നിക്കോട്ടിൻ, കൊക്കെയ്നെക്കാളും ഹെറോയിനെക്കാളും മാരകവും ആസക്തിയുമാണെന്ന് കണക്കാക്കപ്പെടുന്നു. നിക്കോട്ടിൻ, ഒരു കുട്ടിയുടെ മസ്തിഷ്കത്തെ അതിന്റെ ആസക്തിയിലേക്ക് എന്നെന്നേക്കുമായി നയിക്കാൻ, ഇതിന് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
പറയപ്പെടുന്നു. ഒരു ദിവസം ഒരു സിഗരറ്റ് വലിക്കാൻ തുടങ്ങുന്ന കൗമാരക്കാരിൽ 40 ശതമാനവും ദൈനംദിന പുകവലിയിലേക്ക് തിരിയുന്നത് എന്തുകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. 

പുകയില ഉൽപന്നങ്ങളുടെ പ്രചാരണത്തിലും, പുകയില ഉപയോഗിക്കുന്നത് മാരകമായ കാൻസർ ഉണ്ടാവുന്നതിനും, ആളുകളുടെ മരണത്തിനുമിടയാക്കുമെന്നും പറയുന്നതിന്റെ ഗൗരവം ആരും ശ്രദ്ധിക്കുന്നില്ല എന്ന് നമുക്ക് മനസിലാക്കാം. മറ്റേത് വ്യവസായത്തെ പോലെയും, ഇത് ആളുകളെ ആകർഷിക്കുകയും അതിന്റെ ഏറ്റവും മികച്ച ഉപഭോക്താക്കളെ കൊല്ലുകയും ചെയ്യുന്നുവെന്ന് ഒരാൾ മനസ്സിലാക്കണം. ഏകദേശം 70 ശതമാനം പുകവലിക്കാരും, പുകവലി ഉപയോഗിക്കുന്നത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇതിൽ 3 മുതൽ 5 ശതമാനം ആളുകൾ മാത്രമേ ഇത് വിജയകരമായി ചെയ്യാൻ സാധിക്കുന്നുള്ളൂ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പുകവലി ഉപേക്ഷിക്കാൻ തോന്നുന്ന ലക്ഷണങ്ങൾ:

ആദ്യത്തെ 72 മണിക്കൂറിൽ വ്യക്തികൾക്ക്, നിക്കോട്ടിൻ പിൻവലിക്കുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. അടുത്ത മൂന്നോ നാലോ ആഴ്ചകളിൽ ഇത് കുറയുന്നു. ഇതോടൊപ്പം വർദ്ധിച്ച വിശപ്പ്, ശരീരഭാരം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷോഭം, ഉത്കണ്ഠ, ഏകാഗ്രതയിലെ ബുദ്ധിമുട്ട്, അസ്വസ്ഥത, ഉറക്കമില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. ഈ വികാരങ്ങൾ ഏതാനും ആഴ്‌ചകൾക്കുള്ളിൽ ശമിക്കുന്നതാണ്, പക്ഷേ പുകയിലയോടുള്ള ആസക്തി മാസങ്ങളോളം നിലനിന്നേക്കും. ചിലപ്പോൾ, പുകവലി നിർത്തലാക്കിയതിന് ശേഷമുള്ള ശരീരഭാരം പോലും പുകവലി ആവർത്തനത്തിന് കാരണമാവുന്നു എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പുകയില ഉപേക്ഷിക്കുന്നതിന്, പുകയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ദോഷകരവും മാരകവുമായ ഫലങ്ങളെക്കുറിച്ച് ആദ്യം തന്നെ പൂർണ്ണമായി ബോധ്യപ്പെടണം. ഇത് ശക്തമായ ഇച്ഛാശക്തിയെ മാത്രമല്ല, ഈ പദാർത്ഥത്തിൽ നിന്നുള്ള പൂർണ്ണമായ വിട്ടുനിൽക്കലിനും നിർബന്ധമാണ് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിൽ മഞ്ഞൾ ചേർത്താലുള്ള ഗുണങ്ങളറിയാം !

Pic Courtesy: Pexels.com

English Summary: World No Tobacco Day, how to avoid smoking

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds