വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് സ്ത്രീകൾ.
കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡൗൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. അതിൽ ആട് വളർത്തലിനെ ക്കുറിച്ചാണ് കൂടുതൽ ആൾക്കാരും അന്വേഷിച്ചത്. ആടു വളർ ആലിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിൽ
നിന്ന് എന്തൊക്കെ സഹായങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
One lakh goat rearing will be provided with govt. Speciality is that there is no need to pay back.
ആട് വളർത്തുന്നതിനോ അതിന്റെ കൂട് നിർമിക്കുന്നതിനോ ആണ് ഈ സഹായം ലഭിക്കുന്നത്. ആട് വളർത്തുന്ന കർഷകർക്ക് അല്ലെങ്കിൽ വളർത്താൻ ആഗ്രഹിക്കുന്നവരെ ഈ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയിക്കുക.
പഞ്ചായത്തിന്റെ കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക ലഭിക്കുന്നത്. APL, BPL എന്ന വേർതിരിവില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കും.
കർഷകർക്കും സ്വായം തൊഴിൽ ചെയ്യുന്നവർക്കും മത്സ്യകൃഷി, കന്നുകാലി വളർത്തൽ തുടങ്ങിയ പദ്ധതികൾക്കെല്ലാ൦ ഇത് പോലെയുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കാൻ നമ്മുടെ പഞ്ചായത്തിൽ പോയി തൊഴിലുറപ്പ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ/ ഓവസീയർ നെയോ കാണുക. അപേക്ഷ സാങ്ഷൻ ആയി കഴിഞ്ഞാൽ നമ്മൾ കൂട് പണിഞ്ഞതിന്റെ ചിലവായത്തിന്റെയും ഒരു GST ബില്ല് സമർപ്പിക്കുക. ഇതിന് ശേഷമാണ് നമ്മുക്ക് പണം ലഭിക്കുന്നത്. 4.5 മീറ്റർ നീളവും 2.5 മീറ്റർ വീതിയും ഉള്ള കൂടാണ് ഈ പദ്ധതിയിൽ പണിയാൻ കഴിയുന്നത്. 1,25,000 രൂപ വരെ മാത്രമേ ഇതിന്റെ ചിലവ് ആവാൻ പാടുള്ളു, ഇതിൽ ഒരു ലക്ഷം രൂപയാണ് സർക്കാർ നിന്നും ലഭിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം പദ്ധതിയിലൂടെ കോഴിഫാമുകള്‍ തുടങ്ങാം
Share your comments