ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ്- SAF (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍,ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് 50 വയസ് വരെയാകാം.
സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിങ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെല്‍ഡിങ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പിസെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് ന്ഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ഷോപ്പ്, ഫുഡ് പ്രോസസിങ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 30നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയിലെ ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 0468 2967 720, 7994 132 417
അതേ സമയം, വിഴിഞ്ഞം സമരത്തിൻ്റെ പശ്ചാത്തലത്തിൽ മത്സ്യ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായം മുടങ്ങിയിരിക്കുന്നതായാണ് ആരോപണം. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക് മാറാൻ നൽകുന്ന ധനസഹായം ഇതുവരെ ഏഴ് പേർക്ക് മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. മത്സ്യ തൊഴിലാളികളുടെ നിസ്സഹകരണം പ്രതിസന്ധിയ്ക്ക് കാരണമാക്കിയെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രാമങ്ങളിൽ നിന്ന് ആഗോള തലത്തിലേക്ക് ക്ഷീരമേഖല വളർന്നിരിക്കുന്നു: IDF സിഎം സെബാസ്റ്റ്യൻ ഡേറ്റ്
എന്താണ് സാഫ്?
തീരദേശ മേഖലയിലെ സ്ത്രീകളുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനത്തിന്റെ ഊര്‍ജ സ്രോതസാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ അഥവാ സാഫ് (SAF). തീരദേശ മേഖലയിലെ വനിതകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കി ദീര്‍ഘകാല സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സാഫിന്റെ പ്രവര്‍ത്തനം.
മത്സ്യത്തൊഴിലാളി വനിതാ സംഘങ്ങളെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കി സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന രീതിയിലാണ് സാഫിന്റെ പ്രവര്‍ത്തനം. അതിനായി തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് അച്ചീവ്‌മെന്റ് മോട്ടിവേഷന്‍, മാനേജ്‌മെന്റ്, അക്കൗണ്ട് എന്നീ വിഭാഗങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. തൊഴില്‍ സംരംഭം ആരംഭിച്ച ശേഷവും ആവശ്യമുള്ള സംഘങ്ങള്‍ക്കു നൈപുണ്യ വികസന പരിശീലനങ്ങള്‍ നല്‍കി വരുന്നു.
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments