Livestock & Aqua

കറവപ്പശുക്കളുടെ പാലുല്പാദനം വർദ്ധിപ്പിക്കാൻ ഒരു നുള്ള് സോഡാപ്പൊടി മതി

കറവപ്പശുക്കളുടെ പാലുല്പാദനം വർദ്ധിപ്പിക്കാൻ

അന്തരീക്ഷ ഘടകങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന വ്യതിയാനങ്ങൾ പലപ്പോഴും പുതിയ രോഗാണുക്കളുടെ ആവിർഭാവത്തിന് വഴിയൊരുക്കുന്നു. ഈ അവസ്ഥയിൽ പരിചിതമല്ലാത്ത പുതിയ രോഗങ്ങൾ ക്ഷീരകർഷകർ അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്യുന്നു. ഇവയിൽ വാഹകജന്യ രോഗങ്ങൾ അനിയന്ത്രിതമായി പടർന്നു പിടിക്കുന്നു. അതിനു ഉത്തമ ഉദാഹരണമാണ് ഈ അടുത്ത കാലത്ത് കേരളത്തിൽ പല ജില്ലകളിലും പശുക്കളിൽ കണ്ടു വന്ന ചർമ്മമുഴ രോഗങ്ങൾ. ഇങ്ങനെ വളർത്തുമൃഗങ്ങളുടെ പ്രത്യേകിച്ച് കറവപ്പശുക്കളുടെ ആരോഗ്യത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാൻ സാധ്യതയുള്ള അനേകം സാഹചര്യങ്ങൾ കാലാവസ്ഥ വ്യതിയാനത്തിലൂടെ സംഭവിക്കുന്നു. ശാസ്ത്രീയമായ പരിചരണമുറകളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കൂ.

ബന്ധപ്പെട്ട വാർത്തകൾ: പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍

കറവപ്പശുക്കളുടെ പരിപാലനം

താപസമർദം കൂടുമ്പോൾ പശുക്കൾ തണൽ തേടി പോകുന്നു. തീറ്റ എടുക്കുന്നതിൽ കുറവ് ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ സമയം പശുക്കൾ എഴുന്നേറ്റു നിൽക്കുന്നത് ശരീരതാപനില ഒരു പരിധിവരെ കുറയ്ക്കുവാൻ സഹായകമാണ്. താപ സമ്മർദ്ദം ഉയരുമ്പോൾ ശരീര ഊഷ്മാവും ശ്വസന നിരക്ക് വർദ്ധിക്കുന്നു. പശുക്കളുടെ ശ്വസന നിരക്ക് ഓരോ മിനിറ്റിലും ഏകദേശം 35 തവണയാണ്. അതീവ സമ്മർദ്ദ സാഹചര്യത്തിൽ വായ തുറന്ന് ശക്തിയായി വേഗത്തിൽ ശ്വസിക്കുകയും ഉമിനീർ ഒലിക്കുകയും ചെയ്യുന്നു. 35 മുതൽ 72 തവണ വരെയുള്ള ശ്വസന നിരക്ക് പാലുൽപാദനത്തിൽ ബാധിക്കാതെ തന്നെ ശരീരത്തിലെ ചൂട് നിയന്ത്രണവിധേയമാക്കാം. എന്നാൽ 72 നു മുകളിൽ അത് പാലുൽപാദനത്തിൽ കുറവ് മുതൽ പശുവിൻറെ മരണത്തിനു വരെ കാരണമാകുന്നു. അതുകൊണ്ട് ഈ സമയത്ത് ചൂട് കുറയ്ക്കുവാനുള്ള നടപടികൾ സ്വീകരിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: പശു പരിചരണവും പാലുല്പാദനവും

കാലാവസ്ഥ വ്യതിയാനം കൂടുതലും പ്രകടമാകുന്നത് വേനൽക്കാലത്തെ ഉയർന്ന അന്തരീക്ഷ താപനിലയിൽ ആണ്. തൊഴുത്തിനുള്ളിലെ അന്തരീക്ഷതാപനില കുറയ്ക്കുന്നതോടൊപ്പം തീറ്റയിൽ പരിചരണത്തിലും നൽകുന്ന ശ്രദ്ധ ശാരീരിക താപ സമ്മർദ്ദം കുറയ്ക്കുവാനും പാലുല്പാദനം ഏറെക്കുറെ ബെസ്റ്റ് മെച്ചപ്പെടുത്തുവാനും കറവപ്പശുക്കളെ സഹായിക്കുന്നു. കന്നുകാലികൾക്ക് അപകടകാരികൾ ആകുന്ന സൂര്യ വികരണങ്ങൾ ഏൽക്കാതിരിക്കാൻ രാവിലെ 9 മണിക്ക് മുൻപ് വൈകിട്ട് 4 മണിക്ക് ശേഷം മാത്രമേ മേയ്യാൻ അനുവദിക്കുക. വൈകുന്നേരങ്ങളിൽ മേയാൻ അനുവദിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം പുല്ലിന്റെ ദഹനപ്രക്രിയ ശരീരത്തിലെ ചൂട് വർദ്ധിക്കുവാൻ കാരണമാകും. ഇത് താരതമ്യേന ചൂടു കുറഞ്ഞ രാത്രികാലങ്ങളിൽ ആയാലും അതുവഴിയുള്ള ശാരീരിക സമ്മർദ്ദം കുറയ്ക്കുവാൻ പശുവിന് സഹായകമാകും. മേച്ചിൽ സ്ഥലങ്ങളിലും തൊഴുത്തിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. സൂര്യതാപം തടയുവാനായി തൊഴുത്തുകൾ തണലുള്ള ഇടങ്ങളിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ പണിയുന്നതാണ് ഉത്തമം. ഇവിടെ മേൽക്കൂരയുടെ ചൂട് കുറയ്ക്കുവാൻ ഓല, വൈക്കോൽ, ചാക്ക് തുടങ്ങിയവ ഇട്ടു നൽകാം. തൊഴുത്തിന്റെ മേൽക്കൂരയ്ക്കു താഴെ താൽക്കാലിക തട്ട് അടിക്കുന്നതും ചൂട് കുറയ്ക്കുന്നതിന് സഹായിക്കും. ഉച്ച നേരങ്ങളിൽ ഇടയ്ക്കിടെ മേൽക്കൂര നനച്ചു കൊടുക്കാം. തണൽ മരങ്ങളുടെ സാമീപ്യം തൊഴുത്തിൽ താപനില കുറയ്ക്കുവാൻ സാധിക്കും. ഇത് തൊഴുത്തിലെ വായുസഞ്ചാരം വർദ്ധിപ്പിക്കുവാനും സഹായകരമാണ്. സൂര്യപ്രകാശം തൊഴുത്തിനുള്ളിൽ വീഴാതിരിക്കുവാൻ മേൽക്കൂരയുടെ ചായവ് മൂന്നടി വരെ നീട്ടി കൊടുക്കാം. കന്നുകാലികളുടെ ശരീര ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് കൂടുമ്പോൾ തീറ്റ എടുക്കുന്നതിനും ഒരു കിലോഗ്രാം കുറവ് വരുന്നതായി കണ്ടുവരുന്നുണ്ട്. ഈ സമയങ്ങളിൽ ഗുണമേന്മ കൂടിയ തീറ്റ നൽകണം. തീറ്റയിൽ വിറ്റാമിൻ ഡി, ഇ തുടങ്ങിയവ ചേർക്കുന്നത് ശാരീരിക സമ്മർദ്ദം കുറയ്ക്കുവാൻ ഒരു പരിധിവരെ സഹായകമാണ്. കൂടാതെ 30 ഗ്രാം സോഡാപ്പൊടിയും ഒരു ടീസ്പൂൺ യീസ്റ്റും കുതിർത്തതും ചേർത്ത് കന്നുകാലികൾക്ക് ദിവസവും നൽകുന്നത് നല്ലതാണ്.

Skin diseases found in cows in many districts of Kerala. Thus, many conditions that can directly or indirectly affect the health of pets, especially dairy cows, are caused by climate change.

പശുക്കളുടെ ശാരീരിക താപ സമ്മർദ്ദം കുറയ്ക്കുവാൻ ശരീരം നനച്ചു കൊടുക്കുന്നത് നല്ലതാണ്. വെറ്റിനറി സർവ്വകലാശാല വികസിപ്പിച്ചെടുത്ത ആശ്വാസ എന്ന സ്വയംനിയന്ത്രിത ഉപകരണം നിശ്ചിത സമയങ്ങളിൽ ശരീരത്തിൽ വെള്ളം സ്പ്രേ ചെയ്യുകയും ഫാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ താപനിലയും ആർദ്രതയും വിലയിരുത്തി മാത്രം പ്രവർത്തിപ്പിക്കുന്ന ഈ ഉപകരണം കർഷകരുടെ മേൽനോട്ടം ആവശ്യമില്ലാത്ത ഒന്നാണ്. വെള്ളവും വൈദ്യുതിയും ലാഭിക്കുന്ന ഈ ഉപകരണം തൊഴുത്തിലെ ആർദ്രത പരിധിവിട്ട് ഉയരാതെ പശുക്കളെ നനയ്കുവാൻ സഹായകമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ കന്നുകാലി ഇനം: ഈ 4 ഇന്ത്യൻ ഇനത്തിന് 80 ലിറ്റർ വരെ പാൽ നൽകാൻ കഴിയും


English Summary: A pinch of baking soda is enough to increase the milk production of dairy cows

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine