Livestock & Aqua

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആദായം നൽകുന്ന സംരംഭം ഇതുമാത്രമാണ്...

ആടുവളർത്തൽ

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആദായം നൽകുന്ന സംരംഭമായി ആടുവളർത്തൽ ഇന്ന് മാറിയിരിക്കുന്നു ഇന്ന് നിരവധി പേരുടെ ഉപജീവനമാർഗമാണ് ആടുവളർത്തൽ. കാരണം അത്രത്തോളം ലാഭകരമാണ് ഈ സാധ്യത. ആട്ടിറച്ചിയുടെ വർധിച്ചുവരുന്ന ആവശ്യം തന്നെയാണ് ഈ ബിസിനസ് സംരംഭം കെട്ടിപ്പടുക്കുവാൻ എല്ലാവരും മുന്നോട്ടു വരുന്നതിന്റെ പ്രധാന കാരണം.

ബന്ധപ്പെട്ട വാർത്തകൾ : ആടുവളർത്തൽ സംരംഭത്തിൻറെ ഗുണങ്ങളും ദോഷങ്ങളും

ആടുവളർത്തൽ ലാഭകരമാക്കുന്നത് എങ്ങനെ?

ഊർജ്ജിത രീതിയിലോ, അർദ്ധ ഊർജിത രീതിയിലോ, വ്യാപന സമ്പ്രദായത്തിലെ ആടുകളെ നമുക്ക് വളർത്താം. വ്യാപന സമ്പ്രദായം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വനപ്രദേശങ്ങളോട് ചേർന്നുള്ള ധാരാളം തരിശുഭൂമി ഉള്ള ഇടങ്ങളിൽ കൃഷി ചെയ്യുന്ന വിധം ആണ്. ഈ രീതിയിൽ വളരെ ചെലവു കുറവാണ് ആടുവളർത്തൽ നടത്തുവാൻ. ചിലയിടങ്ങളിൽ ആടുകളെ പല കൃഷിഭൂമികളിലായി മാറ്റി മാറ്റി മേയ്ക്കുന്ന രീതി അവലംബിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ കൃഷിയിടം ഇവയുടെ വിസർജ്യങ്ങൾ കൊണ്ട് ഫലഭൂയിഷ്ടം ആകുന്നു. ചില സമയങ്ങളിൽ പരിശീലനം സൃഷ്ടിച്ച നായ്ക്കളെ പലപ്പോഴും ആട്ടിൻപറ്റത്തെ നിയന്ത്രിക്കുവാൻ കർഷകർ ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

കേരളത്തിൽ പല പ്രദേശങ്ങളിലും വ്യാപന സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചെലവു കുറഞ്ഞ ഈ രീതി അവലംബിക്കുമ്പോൾ ആടുകളെ വളർത്തുവാൻ രാത്രികാലങ്ങളിൽ ഒരു മേൽക്കൂരയുടെ ആവശ്യമേയുള്ളൂ. പക്ഷേ ഈ രീതിയിൽ വളർത്തുമ്പോൾ ആടുകളിൽ ഉൽപാദനക്ഷമത കുറവാണെന്ന് പല പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. അലഞ്ഞുതിരിയുന്ന ആടുകളിൽ അനാവശ്യ ഊർജ്ജ നഷ്ടം ഉണ്ടാകുന്നു. വിളവെടുപ്പ് കഴിഞ്ഞ കൃഷിഭൂമിയിൽ ആടുകളെ മേയാൻ വിടുന്ന അർദ്ധ ഊർജിത രീതി അഥവാ അർധ വ്യാപന രീതി ചെറുകിട ആട് കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. മേച്ചിൽ പുറങ്ങൾ കൂടുതലായുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ സമ്പ്രദായം അവലംബിക്കാൻ സാധിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞ കൃഷിസ്ഥലത്ത് ആടുകൾ മേയ്യുമ്പോൾ അവിടെയുള്ള കളകളും കുറ്റികളും ഇവ തിന്നുകയും, ആട്ടിൻ കാഷ്ഠവും മൂത്രവും മൂലം ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിക്കുകയും ചെയ്യുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ ആടുവളർത്തൽ ആരംഭിക്കുമ്പോൾ ഊർജിത രീതിയാണ് ഏറ്റവും മികച്ചത്. ഗ്രാമപ്രദേശം ആണെങ്കിലും പട്ടണം ആണെങ്കിലും സ്ഥലപരിമിതി ഉള്ളവർക്ക് ഈ രീതി ഏത് ഏറെ ഗുണകരമാണ്. കൂട്ടിനുള്ളിൽ തന്നെയാണ് ഇവയെ മേയാൻ ഇടുന്നത്. ശുദ്ധജലവും തീറ്റയും കൂട്ടിനുള്ളിൽ നൽകുന്നു. ആഹാരത്തിലൂടെ ഉള്ളിൽ ചെല്ലുന്ന ഊർജ്ജം പൂർണമായും പാലായോ ഇറച്ചി ആയോ മാറ്റപ്പെടുന്നു. തീറ്റ തേടി അലയുമ്പോൾ ആടുകൾക്ക് ഉണ്ടാകുന്ന ഊർജനഷ്ടം ഇവിടെ ഒഴിവാക്കപ്പെടുന്നു.

 

ഇവയുടെ വിസർജ്യം ശേഖരിച്ച് നമുക്ക് കൃഷിയിടത്തിൽ ഉപയോഗിക്കാവുന്നതാണ്. കൂടാതെ വിരബാധ നിയന്ത്രണവിധേയമാക്കാം. പരാദബാധയും വിരബാധയും കൃത്യമായി നിയന്ത്രിക്കാൻ ഊർജ്ജ രീതി തന്നെയാണ് ഏറ്റവും ഉത്തമം. വിവേചന രഹിത മേച്ചിൽ ഒഴിവാക്കപ്പെടുന്നത് വഴി പുൽകൃഷി മെച്ചപ്പെടും. പ്രത്യുല്പാദന പരിപാലനം നിയന്ത്രണ വിധേയമാക്കുന്നതിനാൽ അന്തർ പ്രജനനം ഒഴിവാക്കാം. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ ഇവയെ പാർപ്പിക്കുന്ന കൂടുകൾ വളരെ പ്രധാനപ്പെട്ടതാണ്. ശാസ്ത്രീയമായി നിർമ്മിച്ച ഹൈടെക് കൂടുകളാണ് ഇവയ്ക്ക് മികച്ചത്. വന്യജീവികളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുന്നത് മാത്രമല്ല കാറ്റിൽ നിന്നും മഴയിൽ നിന്നുപോലും ഇവയ്ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ഈർപ്പം കുറവുള്ളതായ കൂടുകൾ ആടുകളെ അസുഖങ്ങളിൽ നിന്ന് സംരക്ഷിച്ച് ഉൽപാദനം കൂട്ടുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ആട് വളർത്തൽ സംരംഭമായി തുടുങ്ങുന്നവർ അറിയേണ്ട കാര്യങ്ങൾ


English Summary: how to get more money from goat farming

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine