Livestock & Aqua

അനൂപ് മേനോൻ ഓമനമൃഗങ്ങളെ വളർത്താറില്ല

ഏപ്രിൽ 11 നാഷണൽ പെറ്റ് ഡേ

പ്രശസ്ത സിനിമാ നടൻ അനൂപ് മേനോൻ ഓമനമൃഗങ്ങളെ വളർത്താറില്ല . അതിന്റെ കാരണം എന്താണെന്ന് അറിയുമ്പോഴാണ് മനസ്സിലാവുക എന്തുകൊണ്ടാണ് ഈ നടൻ ഓമനമൃഗങ്ങളെ വളർത്താത്തത് എന്ന് .

അദ്ദേഹത്തിന് മൃഗങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവയെ താലോലിച്ച് വളർത്താത്തത് എന്ന് കരുതണ്ട. അവയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഓമനമൃഗങ്ങളെ വളർത്താത്തത്.

അനൂപ്മേനോൻ തന്റെ ലോ കോളേജിലെ ദിനങ്ങൾ ഓർത്തെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു പഴയ ഫോട്ടോയും കുറിപ്പുമാണ് ഇതിൽ കാണുന്നത് .തിരുവനന്തപുരത്ത് ലോ കോളേജിൽ പഠിക്കുമ്പോൾ അനൂപിനൊരു ഓമനപ്പട്ടിയുണ്ടായിരുന്നു. അനൂപിന്‍റെ അടുത്ത കൂട്ടുകാരൻ.

എന്നാൽ ആ പട്ടിക്കുട്ടി ചത്തപ്പോൾ അനൂപിന് സഹിക്കാനായില്ല. അന്നെടുത്ത തീരുമാനമാണ് ഇനി ഒരു ഓമന മൃഗത്തേയും വളർത്തില്ല എന്ന്. ഒരു മനുഷ്യജീവൻ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അതേ വേദനയാണ് ഒരു മൃഗത്തെ നഷ്ടപ്പെടുമ്പോഴും ഉണ്ടാവുന്നതെന്നും അനൂപ് പറയുന്നു. അച്ഛൻ അയച്ചുകൊടുത്ത പഴയ ഫോട്ടോയ്ക്കൊപ്പമാണ് അനൂപിന്‍റെ പോസ്റ്റ്.

അനൂപ് മേനോന്റെ ഫേസ്ബുക് പോസ്റ്റ്

അതെ ഇന്ന് ഓമനമൃഗങ്ങളുടെ ദിനം . ഒരു മനുഷ്യജീവനോളം വില തങ്ങളുടെ വളർത്തു മൃഗങ്ങൾക്കും കൊടുക്കുന്ന മനുഷ്യർ അവരുടെ സ്നേഹം എഴുത്തിലൂടെയോ ചിത്രങ്ങളിലൂടെയോ തങ്ങൾക്ക് ചുറ്റുമുള്ളവരെ അറിയിക്കുമ്പോഴാണ് ഇത്തരം സ്നേഹത്തിന്റെ കഥകൾ


English Summary: Anoop Menon does not keep pets

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine