1. Livestock & Aqua

വംശ നാശ ഭീഷണി നേരിടുന്ന വേഴാമ്പൽ ഇനങ്ങൾ

താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.

K B Bainda
മലമുഴക്കി വേഴാമ്പൽ
മലമുഴക്കി വേഴാമ്പൽ

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണ് . മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.

മലമുഴക്കി വേഴാമ്പൽ

വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ.കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ് ഈ വേഴാമ്പൽ. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നു. ആയുസ്സ് ഏകദേശം 50 വർഷമാണ്. നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിൽ മലമുഴക്കി വേഴാമ്പലിനെ കാണാറുണ്ട്.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി. ഇംഗ്ലീഷ്: Greater Indian Horn-bill അഥവാ Two-horned Calao, അഥവാ Great Pied Horn-bill. ശാസ്ത്രീയനാമം: ബുസെറൊസ് ബൈകൊർണിസ് (Buceros bicornis)

പാണ്ടൻ വേഴാമ്പൽ
പാണ്ടൻ വേഴാമ്പൽ

പാണ്ടൻ വേഴാമ്പൽ

മലമുഴക്കി വേഴാമ്പലിനേക്കാൾ അല്പം ചെറുതാണ് പാണ്ടൻ വേഴാമ്പൽ കേരളമുൾപ്പെടെയുളള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പൽ കാണപ്പെടുന്നു. നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമാണ് ആവാസ സ്ഥലങ്ങൾ. ശരീരത്തിനും കഴുത്തിനും കറുപ്പുനിറവും അടിവശം വെള്ളനിറം. കൊക്ക് മഞ്ഞ നിറത്തിൽ. തലയിലെ തൊപ്പിയിൽ കറുത്ത പാട് കാണാം. വാലിൽ വെള്ളയും കറുപ്പും തൂവലുകളുണ്ട്. തിളക്കമുള്ള കറുപ്പ് നിറമാണ് പാണ്ടൻ വേഴാമ്പലിനുള്ളത്. കണ്ണിനു താഴെയായി കീഴ്ത്താടിയിൽ ഒരു വെള്ള അടയാളവും ഇവയ്ക്കുണ്ട്. ഇവയിലെ പെണ്ണും ആണും ഏതാണ്ട് ഒരേ നിറമാണ്.


കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കാണപ്പെട്ടിരുന്ന പാണ്ടൻ വേഴാമ്പലുകൾ ഇപ്പോൾ പശ്ചിമ ഘട്ടത്തിന്റെ വാഴച്ചാൽ മേഖലയിലെ നദി തീര കാടുകളിലും മലയാറ്റൂർ വന മേഖലയുമായി ചുരുങ്ങിയിരിക്കുന്നു.പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചെരിവുകളിൽ മണ്ണാർക്കാട് സൈലന്റ് വാലി പ്രദേശത്തും ആറളം ബ്രഹ്മഗിരി പ്രദേശത്തും പാണ്ടൻ വേഴാമ്പലുകൾ കാണപ്പെടുന്നുണ്ട്. കേരളത്തിന് പുറത്തു തെക്കൻ കൊങ്കൺ മേഖലകളിലും വടക്കു കിഴക്കൻ പശ്ചിമ ഘട്ട മലനിരകളിൽ ചോട്ടാ നാഗ്പൂർ പിന്നെ ശ്രീലങ്കയിലും ഇവയെ കാണാം.

നാട്ടുവേഴാമ്പൽ
നാട്ടുവേഴാമ്പൽ

നാട്ടുവേഴാമ്പൽ

നാട്ടുവേഴാമ്പലിന് ചാരനിറമാണ്. വാലിന്റെ അറ്റത്ത് വെള്ളയും കറുപ്പും കാണാം. കണ്ണിന് മുകളിൽ വെള്ള അടയാളമുണ്ട്. കൊക്കിന് മഞ്ഞ കലർന്ന കറുപ്പുനിറം. കേരളത്തിൽ തൃശ്ശൂരിന് വടക്കോട്ടാണ് കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ ഇവയെ സാധാരണ കണ്ടുവരുന്നു. നാട്ടിൻപുറങ്ങളിലും മരങ്ങളുള്ള പട്ടണ പ്രദേശങ്ങളിലും സാധാരണ കണ്ടുവരുന്ന പക്ഷിയായതുകൊണ്ടു തന്നെ ഇവയ്ക്ക് നാട്ടുവേഴാമ്പൽ എന്ന പേര് ഉചിതമായി കൂട്ടമായി ഇര തേടുന്ന ഇവ 'കിയ്യോാാാാ' എന്ന നീട്ടിയുള്ള വിളി കൂട്ടം പിരിഞ്ഞു പോകാതിരിക്കാനാണെന്ന് തോന്നുന്നു.

കോഴി വേഴാമ്പൽ
കോഴി വേഴാമ്പൽ

കോഴി വേഴാമ്പൽ
പരുക്കൻ ശബ്ദം മുഴക്കി പറന്നു നടക്കുന്ന കോഴി വേഴാമ്പൽ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ചാഞ്ഞും ചരിഞ്ഞും ഉള്ള നോട്ടവും, കഴുത്തു നീട്ടിയും കുറുക്കിയുമുള്ള നോട്ടവും ആരേയും ആകർഷിക്കും.

കേരളത്തിൽ ഇവ പൊട്ടൻ വേഴാമ്പൽ, മഴയമ്പുള്ള്‌ എന്നൊക്കെ അറിയപ്പെടുന്നു. നെല്ലിയാമ്പതിയിൽ ചരടൻ കോഴി എന്നാണ് പറയുന്നത്.
കടപ്പാട് : ഗ്രീൻ റിപ്പോർട്ടർ
ചിത്രങ്ങൾ ബേസിൽ പീറ്റർ

English Summary: Endangered hornbill species

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters