<
  1. Livestock & Aqua

പശുക്കൾക്ക് പതിവായി വിരമരുന്ന് നൽകുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പലപ്പോഴും നമ്മുടെ നാട്ടിൽ വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെയാണ് പല ക്ഷീര കർഷകരും തങ്ങളുടെ കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്നത്.

Priyanka Menon
വിര മരുന്ന് ഓരോ കന്നുകാലികളുടെയും തൂക്കം അനുസരിച്ചുവേണം നൽകുവാൻ.
വിര മരുന്ന് ഓരോ കന്നുകാലികളുടെയും തൂക്കം അനുസരിച്ചുവേണം നൽകുവാൻ.

പലപ്പോഴും നമ്മുടെ നാട്ടിൽ വെറ്റിനറി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെയാണ് പല ക്ഷീര കർഷകരും തങ്ങളുടെ കന്നുകാലികൾക്ക് വിരമരുന്ന് നൽകുന്നത്. എന്നാൽ ഒരിക്കലും ഡോക്ടറുടെ ശുപാർശപ്രകാരം അല്ലാതെ വിര മരുന്ന് ഉരുക്കൾക്ക് നൽകരുത്. ഇന്ന് വിപണിയിൽ പല തരത്തിൽ വിര മരുന്നുകൾ ലഭ്യമാണ്.

ഈ മരുന്നുകൾ കടയിൽ നിന്ന് വാങ്ങി കന്നുകാലികൾക്ക് നൽകിയാൽ ഒരു പരിധി വരെ ഇവയ്ക്ക് പ്രതിരോധശേഷി വർധിക്കാം. വയറിളക്കം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യാം. എന്നാൽ ചില മരുന്നുകൾ ഗർഭകാലത്ത് കൊടുക്കുവാൻ പാടില്ലാത്തതാണ്.

But worm medicine should never be given to steel unless prescribed by a doctor. There are many types of deworming drugs available in the market today.

ഇതുകൂടാതെ വയറിളക്കം പശുക്കൾക്ക് ഉണ്ടാകുമ്പോൾ ഏറ്റവും പ്രധാനമായി ചാണകം പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിന് എല്ലാ ആശുപത്രികളിലും ഇന്ന് സൗകര്യമുണ്ട്. വിര മരുന്ന് നൽകുമ്പോൾ ഓരോ കന്നുകാലികളുടെയും തൂക്കം അനുസരിച്ചുവേണം നൽകുവാൻ. ഈ ഒരു രീതിയിൽ വിര മരുന്നിൻറെ അളവ് നിശ്ചയിക്കപ്പെട്ടതിനുശേഷം മാത്രമേ ഇത് ഇവയ്ക്ക് നൽകാവൂ.

വിര മരുന്ന് നൽകുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കിടാവ് ജനിച്ച് പത്താം ദിവസം തന്നെ ആദ്യ ഡോസ് മരുന്ന് നൽകിയിരിക്കണം. പൈരാന്റൽ എന്നയിനം മരുന്നാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. ഇത് നൽകുന്നപക്ഷം വിരയുടെ മുട്ടയും ലാറയും ചാണകത്തിലൂടെ പുറത്തുപോകുന്നു. അവ വീണ്ടും കാലികളുടെ ശരീരത്തിൽ കയറിപ്പറ്റുന്നത് കൊണ്ട് ആറുമാസം വരെ ഓരോ മാസവും തുടർന്നും നിശ്ചിത ഇടവേളകളിലും ചാണക പരിശോധന വഴി ഉചിതമായ വിരമരുന്ന് നിശ്ചയിച്ചു വെറ്റിനറി ഡോക്ടറുടെ ശുപാർശപ്രകാരം നൽകണം. ഇതുകൂടാതെ ഗർഭ കാലഘട്ടത്തിൽ ചില ഹോർമോണുകളുടെ പ്രവർത്തന ഫലമായി നിർജ്ജീവമായി കിടക്കുന്ന ലാർവകൾ തള്ള പശുക്കളുടെ അകിടിലേക്ക് നീങ്ങുകയും, ആ പാലിലൂടെ കീടാങ്ങളുടെ ആമാശയത്തിൽ എത്തുകയും ചെയ്യുന്നു. ഇത് തടയുവാൻ വേണ്ടി പശുക്കൾക്ക് ചെന ഉള്ളപ്പോൾ ഡോക്ടറുടെ വിദഗ്ദോപദേശം തേടി വിരമരുന്ന് നൽക്കാവുന്നതാണ്. സാധാരണഗതിയിൽ ഈ കാലഘട്ടത്തിൽ പശുക്കൾക്ക് നൽകുന്ന വിരമരുന്ന് ഫെബന്റാസോൾ എന്ന ഇനമാണ്. നിർജീവ അവസ്ഥയിൽ ഉള്ള ലാർവകൾ ഗർഭകാലഘട്ടത്തിലെ എട്ടാം മാസത്തിലാണ് പ്രവർത്തനനിരതമാകുന്നത്. അതുകൊണ്ടുതന്നെ ഡോക്ടറുടെ സഹായം ഈ സമയം തേടേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തിയാൽ ഒരുപരിധിവരെ കന്നുകാലികളിൽ കാണുന്ന വിരശല്യം ഇല്ലാതാക്കാം.

ചില സമയങ്ങളിൽ വിരബാധ ഉള്ളപ്പോൾ കന്നുകാലികൾ ഭക്ഷണം കഴിക്കാൻ മടി കാട്ടുകയും, വയറിളക്കം ഉണ്ടാവുകയും ചെയ്യും. ഈ സമയത്ത് ചാണക പരിശോധന നടത്തണം. പശുക്കൾക്ക് തീറ്റ നൽകുമ്പോൾ തീറ്റയിൽ പൂപ്പൽ ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

English Summary: Are you a regular dewormer for cows Then you should know these things

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds