<
  1. Livestock & Aqua

എരുമവളർത്തൽ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് അഭികാമ്യം 

കേരളത്തിൽ പ്രളയത്തിൽ മനുഷ്യജീവനും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്കും ഒപ്പം തന്നെയാണ് കാർഷികമേഖലയിൽ നാശനഷ്ടങ്ങൾ.ഇതിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കന്നുകാലികൾക്കുണ്ടായ നാശനഷ്ടങ്ങളാണ്.

KJ Staff
കേരളത്തിൽ  പ്രളയത്തിൽ മനുഷ്യജീവനും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്കും ഒപ്പം തന്നെയാണ് കാർഷികമേഖലയിൽ  നാശനഷ്ടങ്ങൾ.ഇതിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കന്നുകാലികൾക്കുണ്ടായ നാശനഷ്ടങ്ങളാണ്. പ്രത്ത്യേകിച്ചും പശുക്കളുടെ. കേരളത്തിന്റെ എല്ലാഭാഗത്തും കൂട്ടത്തോടെയാണ് ഇവയുടെ ജഡങ്ങൾ ചത്തുപൊന്തിയത്.നമ്മുടെ ഡയറി ഇൻഡസ്ട്രയുടെ നടുവൊടിക്കുന്ന രീതിയിലുള്ള ആഘാതമാണ് ഇത്  വരുത്തിവെച്ചതു. എന്നൽ ഒരു വസ്തുത നാം ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് കന്നുകാലികളിൽ പശുക്കളാണ്  കൂട്ടത്തോടെ ചത്തത്.

cow carcass



എരുമകളുടെയും  പോത്തുകളുടെയും മരണനിരക്ക് താരതമ്യേന കുറവായിരുന്നു. ഇതിന്  പ്രധാന കാരണം പശുക്കൾക്ക് തണുപ്പിനെ അതിജീവിക്കാനുള്ള ശേഷി കുറവായതിനാലാണ്. കേരളത്തെപ്പോലെ വെള്ളകെട്ടുകളും ജലാശയങ്ങളും ഏറെയുള്ള ഒരു പ്രദേശത്തിന് ഒരു പരിധി വരെ കൂടുതൽ അഭിക്ക്മയമായിട്ടുള്ളത് എരുമവളർത്തലാണ് എന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.എരുമകളും പോത്തുകളും ദിവസങ്ങളോളം പാടത്തും വെള്ളക്കെട്ടുകളിലും കഴിഞ്ഞു കൂടുന്നത് നമുക്ക് കാണാനാകും. പശുക്കൾക്ക് നൽകേണ്ടുന്ന പരിചരണത്തെക്കാൾ കുറച്ചു പരിചരണമേ ഇവയ്ക്ക് ആവശ്യമുള്ളു . വൻകിട ഫാമുടമകൾ വലിയ മുതൽ മുടക്കി എയർ കണ്ടീഷനുകൾ അടക്കമുള്ള ആധുനികസജീകരണങ്ങൾ ഉപയോഗിച്ചാണ് മുന്തിയ ഇനം ബ്രീഡുകളെ വളർത്തുന്നത്.

buffallo and calf

എന്നാൽ സാധാരണക്കാരന് വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഒരു ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി അതിൽ വളർത്താനാവുന്നതാണ്  എരുമകൾ.കേരളത്തിൽ ഇവയുടെ മാംസത്തിന്റെ ഉപയോഗം കൂടുതലായതുകൊണ്ടു ആ നിലയിലുള്ള വരുമാനവും ലഭിക്കും. എന്നാൽ നമുക്ക് കാണാൻ കഴിയുന്ന വസ്തുത കേരളത്തിലെ  ജനങ്ങൾ കൂടുതലും പശു വളർത്തലിലാണ് ഏർപ്പെട്ടിട്ടുള്ളത്  എന്നാണ്. ഒരുപക്ഷേ  ഇത് തന്നെയാകും കന്നുകാലിസമ്പത്തിന്റ വലിയതോതിലുള്ള നാശനഷ്ടത്തിനു കാരണവും.വെറ്റിനറി സർവ്വകലാശാലയിലും  മറ്റും കൃത്യമായ പഠനങ്ങൾ നടത്തി ഇതിനു ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ കർഷകർക്ക് നൽകുകയാണെങ്കിൽ നാലൊരു കന്നുകാലിസമ്പത്തു ഉണ്ടാക്കാനും അതുവഴി നല്ല വരുമാനം നേടാനും നമ്മുടെ കർഷകർക്ക് കഴിയും. 
English Summary: baffalo feasible for kerala's milk sector

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds