1. Livestock & Aqua

അലങ്കാരപ്പക്ഷികൾക്ക് 200 രൂപ ധനസഹായം

സംസ്ഥാനത്ത്‌ പക്ഷിപ്പനിമൂലം ചത്തതും കൊന്നതുമായ പക്ഷികളുടെ (കോഴി, താറാവ്, അല ങ്കാരപ്പക്ഷികൾ ഉൾപ്പെടെ) ഉടമസ്ഥർക്ക്‌ നഷ്ടപരിഹാരംനൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

Arun T
E

സംസ്ഥാനത്ത്‌ പക്ഷിപ്പനിമൂലം ചത്തതും കൊന്നതുമായ പക്ഷികളുടെ (കോഴി, താറാവ്, അലങ്കാരപ്പക്ഷികൾ ഉൾപ്പെടെ) ഉടമസ്ഥർക്ക്‌ നഷ്ടപരിഹാരംനൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

രണ്ടുമാസത്തിലധികം പ്രായമായ പക്ഷിക്ക്‌ 200 രൂപയും രണ്ടുമാസത്തിൽത്താഴെ പ്രായമായവയ്ക്ക്‌ 100 രൂപയുമാണ്‌ നഷ്ടപരിഹാരം. നശിപ്പിച്ച മുട്ടയ്ക്ക്‌ അഞ്ചുരൂപയും നൽകും. വൈകാതെതന്നെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു.

ഇതേസമയം, കോട്ടയം ജില്ലയിലെ നീണ്ടുരിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി 7597 താറാവുകളെയും 132 കോഴികളെയും കൊന്നു. പക്ഷികളെ വളർത്തിയിരുന്ന ഫാമുകളും വീട്ടു പരിസരങ്ങ
ളും അണുവിമുക്തമാക്കി. ആലപ്പുഴ ജില്ലയിൽ 23,857 താറാവുകൾ ചത്തു. പ്രതിരോധത്തിനായി 37,656 എണ്ണത്തെ കൊന്നു.

English Summary: BIRD FLU AND OTHER DISEASES COMPLIMENTARY COMPENSATION BY GOVERNMENT

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds