നല്ലയിനം കോഴികുഞ്ഞുങ്ങളെയും താറാവുകുഞ്ഞുങ്ങളെയും വിൽക്കപ്പെടുന്ന സർക്കാർ പൗള്‍ട്രിഫാമുകളെ കുറിച്ചുള്ള ധാരണയില്ലായ്മയാണ് പല കർഷകരെയും ഇത്തരത്തിൽ വഞ്ചിതരാക്കുന്നത്. യഥാസമയങ്ങളിൽ കുത്തിവെപ്പുകളും മരുന്നുകളും നൽകി ശരിയായ പരിപാലനരീതികൾ പിന്തുടർന്ന് ആരോഗ്യത്തോടെ വിൽക്കപ്പെടുന്ന കുഞ്ഞുങ്ങൾ സർക്കാർ ഏജൻസികളിൽ നിന്നു ലഭിക്കാൻ ഏതൊരു കർഷകനും അവകാശമുണ്ട് . സ്വകാര്യ ഫാമുകൾ വൻതോതിൽ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകര്ഷിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളും കൂടുതൽ അകാര്യക്ഷമമായി പ്രവർത്തിക്കണം . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വെബ്സൈറ്റുകളും ഇതിനായി കൂടുഹൽ ശ്രദ്ധ നൽകിയാൽ മാത്രമേ ഇത് സാധ്യമാകൂ. നല്ലയിനം കുഞ്ഞുങ്ങളെ ലഭിക്കുന്ന വിവിധ ജില്ലകളിലെ ഏതാനും വിലാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു .
ജില്ലാ പൗള്‍ട്രിഫാം, ആതവനാട്, മലപ്പുറം: 7034402943 .
റീജണല്‍ പൗള്‍ട്രിഫാം, ചാത്തമംഗലം, കോഴിക്കോട് ഫോണ്‍ : 04952287481 .
റീജണല്‍ പൗള്‍ട്രിഫാം, മുണ്ടയാട്, കണ്ണൂര്‍: 04972721168 .
വെറ്ററിനറി സര്‍വകലാശാല മണ്ണുത്തി പൗള്‍ട്രിഫാം 04872371178, 2370117 .
തിരുവാഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളേജ് 04924 208206 .
റീജണല്‍ പൗള്‍ട്രിഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം. ഫോണ്‍: 0471 2730804 .
ജില്ലാ ടര്‍ക്കിഫാം, കുരീപ്പുഴ, കൊല്ലം: 0474 2799222. .
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍, ആലപ്പുഴ. 04792452277 .
താറാവ് വളര്‍ത്തല്‍കേന്ദ്രം, നിരണം, പത്തനംതിട്ട. 0469 2711898. .
റീജണല്‍ പൗള്‍ട്രിഫാം, മണര്‍ക്കാട്, കോട്ടയം. 04812373710 .
ജില്ലാ പൗള്‍ട്രിഫാം, കോലാനി, ഇടുക്കി. 04862221138 .
റീജണല്‍ പൗള്‍ട്രിഫാം, കൂവപ്പടി, എറണാകുളം 04842523559.
റീജണല്‍ പൗള്‍ട്രിഫാം, മലമ്പുഴ, പാലക്കാട്. 04912815206.
Share your comments