<
  1. Livestock & Aqua

പശു പരിചരണവും പാലുല്പാദനവും

പശു വളർത്തൽ ഒരു തൊഴിലായി സ്വീകരിക്കാവുന്ന മേഖലയാണ്. സർക്കാരിൽ നിന്നും വളരെയധികം പ്രോത്സാഹനം ഈ മേഖലയ്ക്ക്

Rajendra Kumar

പശു വളർത്തൽ ഒരു തൊഴിലായി സ്വീകരിക്കാവുന്ന മേഖലയാണ്. സർക്കാരിൽ നിന്നും വളരെയധികം പ്രോത്സാഹനം ഈ മേഖലയ്ക്ക് കിട്ടുന്നുണ്ട്. പശുവിനെ വാങ്ങാനും തൊഴുത്ത് നിർമ്മിക്കാനുമൊക്കെ ഇന്ന് ബാങ്കുകൾ സർക്കാർ സ്കീമുകൾ വഴി പണം വായ്പയായി നൽകുന്നുണ്ട്. അസുഖങ്ങൾ വന്ന് പശു ചത്തു പോകുകയാണെങ്കിൽ ഉണ്ടാകുന്ന നഷ്ടം മുൻകൂട്ടിക്കണ്ട് അതിനും ഇൻഷൂറൻസ് പരിരക്ഷ ഒരുക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ നഷ്ടം കൂടാതെ തന്നെ ചെയ്യാവുന്ന ഒരു തരക്കേടില്ലാത്ത ബിസിനസ് മേഖലയാണ് ക്ഷീരമേഖല.

 

പശുവിനെ വളർത്തുമ്പോൾ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴുത്തു നിർമ്മാണം , പശുവിനു നൽകേണ്ട വിവിധ തരം തീറ്റകൾ ,വളർത്താനുള്ള പശുക്കളെ തെരഞ്ഞെടുക്കൽ എന്നിവയെല്ലാം പശുവളർത്തൽ വിജയിക്കാൻ വേണ്ട കാര്യങ്ങൾ ആണ്. ഇതിൽ കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പശുവിൻറെ ആഹാരം പ്രത്യേകിച്ചും പ്രസവിച്ച പശുക്കളുടെ ആഹാരരീതികൾ. ഇവയെല്ലാം ശാസ്ത്രീയമായി തന്നെ ചെയ്യേണ്ടതുണ്ട്.

പ്രസവശേഷം പശുക്കൾക്ക് കൊടുക്കേണ്ട ഭക്ഷണവും ഭക്ഷണ രീതിയും ആണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്നും ഒരേ ഭക്ഷണം കൊടുത്ത് പശുക്കളെ വളർത്താൻ ആവില്ല. പ്രസവത്തിന് ശേഷമുള്ള ഓരോ ഘട്ടത്തിലും അവയ്ക്ക് പ്രത്യേകം പ്രത്യേകം ആഹാരചിട്ടകൾ ഉണ്ട്.

 

പത്തു മാസമാണ് പശുക്കളുടെ കറവ യുടെ സമയം. കറവയുടെ സമയത്തും കറവ വറ്റുന്ന സമയത്തും ഭക്ഷണരീതികളിൽ മാറ്റം വരുത്തണം. പ്രസവത്തിന് ശേഷമുള്ള 70 ദിവസങ്ങൾ ആദ്യഘട്ടമായി പറയാം. ഈ സമയത്ത് പൊതുവേ പാലുല്പാദനം വർധിക്കുന്ന സമയമാണ്. കൊഴുപ്പു കുറഞ്ഞ പാൽ ആണ് ഈ സമയത്ത് ലഭിക്കാറ്. 19 ദിവസം ആകുമ്പോഴേക്കും പാലുല്പാദനം ഏറ്റവും ഉയരത്തിൽ ആകും. എന്നാൽ പ്രസവശേഷം ആമാശയം ഭക്ഷണം സ്വീകരിക്കാൻ വേണ്ടത്ര തയ്യാറായി ട്ടുണ്ടകില്ല. പശുക്കൾക്ക് ഈ സമയത്ത് പൊതുവേ വലിയ വിശപ്പ് അനുഭവപ്പെടാറില്ല. പക്ഷേ പാലുല്പാദനം കാരണം കൂടുതൽ പോഷകങ്ങൾ ആവശ്യമാണ് താനും. അതുകൊണ്ട് കൂടുതൽ പോഷകം ഉള്ള കുറഞ്ഞ അളവിലുള്ള ഭക്ഷണമാണ് ഈ സമയത്ത് കൊടുക്കേണ്ടത്. പ്രസവശേഷം രണ്ടു മാസം നാല് ദിവസങ്ങൾ ഇടവിട്ട് അര കിലോഗ്രാം കൂടുതൽ ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുണം.കൂടുതൽ പാൽ കിട്ടുന്ന ഈ സമയത്ത് ഒരു ലിറ്റർ വർധിപ്പിക്കാൻ കഴിഞ്ഞാൽ 220 ലിറ്റർ വരെ പാൽ അധികം കിട്ടും.

രണ്ടാംഘട്ടം എന്ന് പറയുന്നത് 12 മുതൽ 24 വരെയുള്ള ആഴ്ചകളാണ്. പശു കൂടുതൽ തീറ്റ എടുക്കുന്ന സമയം ആയതുകൊണ്ട് പുല്ലും വൈക്കോലും വേണ്ടുവോളം ഈ സമയത്ത് കൊടുക്കാൻ ശ്രദ്ധിക്കണം. കാലിത്തീറ്റയോടൊപ്പം ധാതുലവണ മിശ്രിതങ്ങളും കൊടുക്കണം.പ്രസവശേഷം വിശപ്പും ദഹനവ്യവസ്ഥയുമൊക്കെ പഴയ സ്ഥിതിയിലേക്ക് വരുന്ന സമയം ആയതുകൊണ്ട് കൂടുതൽ ശ്രദ്ധ ഈ സമയത്ത് ഉണ്ടാകണം.

 

മൂന്നാം ഘട്ടം എന്ന് പറയുന്നത് നേരത്തെ പറഞ്ഞ സമയത്തിനുശേഷം കറവ വറ്റുന്നത് വരെയുള്ള സമയമാണ്. ഈ സമയത്ത് പാൽ ഉല്പാദനം കുറഞ്ഞു വരുന്ന സമയമാണ്. അതുകൊണ്ടുതന്നെ ചെലവ് കുറച്ചു കൊണ്ടുവരുന്ന ആഹാരക്രമം ആണ് അഭികാമ്യം.

നാലാം ഘട്ടം കറവ തീരെയില്ലാത്ത അടുത്ത പ്രസവത്തിന് മുൻപുള്ള കാലഘട്ടമാണ്. പാൽ കിട്ടില്ലെന്ന് കാരണത്താൽ പശുക്കളുടെ ആഹാരക്രമം അവഗണിക്കരുത്. അടുത്ത പ്രസവത്തിൽ കൂടുതൽ പാൽ കിട്ടാനും രോഗങ്ങൾ വരാതിരിക്കാനുള്ള കരുതൽ കർഷകരുടെ ഭാഗത്തുനിന്നും ഈ സമയത്ത് ഉണ്ടാകണം .ആനയോണിക്ക്ഉപ്പുകൾ, വിറ്റമിൻ എ,ഡി,ഇ, നിയാസിൻ എന്നിവ ഈ സമയത്ത് നൽകണം.

 

അഞ്ചാം ഘട്ടം എന്ന് പറയുന്നത് പ്രസവത്തിന് മുമ്പുള്ള രണ്ടാഴ്ചക്കാലം ആണ്.പ്രസവശേഷം കൊടുക്കാൻ ഉദ്ദേശിക്കുന്ന ആഹാരം പശുവിൻറെ ആമാശയത്തിന് പരിചയപ്പെടുത്തി കൊടുക്കേണ്ടത്‌ ഈ സമയത്താണ് എന്ന് പ്രത്യേകിച്ച് ഓർമ്മിക്കണം.

 

തീറ്റ ക്രമത്തിൽ പാലിക്കുന്ന ശ്രദ്ധ തൊഴുത്ത് നിർമ്മാണത്തിലും ജനുസ് തെരഞ്ഞെടുക്കുന്നതിലും കാണിക്കേണ്ടതാണ്. പശു വളർത്തൽ വിജയിക്കണമെങ്കിൽ  സമയാസമയങ്ങളിൽ ഒരു  മൃഗഡോക്ടറുടെ തുടർച്ചയായ ഉപദേശങ്ങൾ സ്വീകരിക്കാനും കർഷകർ തയ്യാറാകേണ്ടതു

English Summary: Cattle rearing is a profitable business

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds