1. Livestock & Aqua

മലിനപ്പെടാത്ത ശുദ്ധജലത്തിലാണ് ചെമ്പാലൻ കൂരലിനെ കൂടുതലായി കാണപ്പെടുന്നത്

ചെമ്പാലൻ കൂരലിന്റെ ശരീരം ഉരുണ്ടതുമാണ്. മുതുകുഭാഗം കമാനാകൃതി അകത്തേക്ക് വളഞ്ഞതും, കാമനാകൃതിയോടുകൂടിയതാണ്. അടിഭാഗമാകട്ടെ, നാസിക ഭാഗം അൽപം കൂർത്തതാണ്. കവിളിൽ നിന്നും നാസികാഭാഗത്തു നിന്നും ഉത്ഭവിക്കുന്ന ഓരോ ജോഡി മീശരോമങ്ങളുണ്ട്.

Arun T
ചെമ്പാലൻ കൂരലിന്റെ ശരീരം
ചെമ്പാലൻ കൂരലിന്റെ ശരീരം

ചെമ്പാലൻ കൂരലിന്റെ ശരീരം ഉരുണ്ടതുമാണ്. മുതുകുഭാഗം കമാനാകൃതി അകത്തേക്ക് വളഞ്ഞതും, കാമനാകൃതിയോടുകൂടിയതാണ്. അടിഭാഗമാകട്ടെ, നാസിക ഭാഗം അൽപം കൂർത്തതാണ്. കവിളിൽ നിന്നും നാസികാഭാഗത്തു നിന്നും ഉത്ഭവിക്കുന്ന ഓരോ ജോഡി മീശരോമങ്ങളുണ്ട്. മുതുകു ചിറകിന്റെ അവസാന മുള്ള് ദുർബലവും വളച്ചാൽ വളയുന്നതുമാണ്. ഇതിന്റെ പിൻഭാഗം മൃദുവാണ്. ചെതുമ്പലുകൾ സാധാരണ വലുപ്പമുള്ളവയും ഏളുപ്പം കൊഴിയുന്നവയുമാണ്. പാർശ്വരേഖ പൂർണ്ണവും, 38-42 വരെ ചെതുമ്പലുകളിൽ വിന്യസിച്ചിട്ടുള്ളതുമാണ്. മുതുകുചിറകിന് മുമ്പിലായി 9 ചെതുമ്പലുകളുണ്ട്.

ഈ മത്സ്യത്തിന് സ്ഥായിയായ ഒരു നിറമില്ല. ചിലപ്പോൾ ശരീരമാസകലം വെള്ളിനിറമായിരിക്കും. ചിലപ്പോഴാകട്ടെ സ്വർണ്ണനിറവും. മുതുകുഭാഗം കറുപ്പോ, ഒലിവ് നിറമോ ആയിരിക്കും. വാൽച്ചിറകിലെ നിറമാണ് ഇതിന്റെ പ്രത്യേകത. വാൽച്ചിറകിന്റെ അഗ്രഭാഗം കറുത്ത നിറമായിരിക്കും. ഈ കടുംകറുപ്പിനോട് ചേർന്ന് 1-2 സെ.മി വീതിയിൽ മുൻഭാഗം തീക്കനൽ നിറമായിരിക്കും. അതിന് മുമ്പിലായി സ്റ്റേറ്റ് നിറമോ മഞ്ഞനിറമോ ആണ്. വാലിൽ ഈ നിറഭേദങ്ങളില്ലാത്തവയേയും കാണാറുണ്ട്.

പശ്ചിമഘട്ടത്തിന്റെ തനതായ ഈ മത്സ്യത്തെ കബനി ഒഴിച്ച് കേരളത്തിലെ എല്ലാ നദികളിലും കണ്ടുവരുന്നു. മലിനപ്പെടാത്ത ശുദ്ധജലത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും, 100 മീറ്റർ താഴെ വളരെ അപൂർവ്വമായേ കാണാറുള്ളു.

ഭക്ഷ്യയോഗ്യമാണ്. അപൂർവ്വമായി അലങ്കാരത്തിനും ഉപയോഗിക്കുന്നു. കൃത്രിമ പ്രജനന പരിപാടിയിലൂടെ മത്സ്യകൃഷിക്ക് ഉപയുക്തമാക്കാമെന്നു കരുതുന്നു.

ആധുനികസാങ്കേതിക ഉപകരണങ്ങളുടെ ആവിർഭാവത്തോടു കൂടി, ഉപഭോഗവും ഉൽപാദനവും തമ്മിലുണ്ടായിരുന്ന സൂക്ഷ്മമായ സമവാക്യങ്ങളിൽ മാറ്റം വരുകയും ജൈവ സമ്പത്തിനുമേൽ കനത്ത ആഘാത മേൽപ്പിക്കുകയും ചെയ്തു. മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.

അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.

English Summary: Chembalan kural is mostly seen in fresh water

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds