1. Livestock & Aqua

കോഴികൾക്ക് നൽകേണ്ട തീറ്റയുടെ അളവ് എങ്ങനെ?

കോഴിക്ക്‌ സാധാരണയായി ഇഷ്‌ടംപോലെ തീറ്റകൊടുക്കുന്നു. അതില്‍നിന്ന്‌ അവ ആവശ്യത്തിനുള്ളത്‌ മാത്രം കഴിക്കുന്നു. കോഴികള്‍ ഊര്‍ജ്ജത്തിനുവേണ്ടി തിന്നുന്നു എന്നാണ്‌ പറയുന്നത്‌. അതായത്‌ അവ ക്ലിപ്‌ത അളവ്‌ ഊര്‍ജ്ജം ലഭിക്കുന്നതിനുവേണ്ടി തിന്നുന്നു. ഊര്‍ജ്ജം അധികമുള്ള തീറ്റയാണെങ്കില്‍ അവ താരതമ്യേന കുറച്ചു മാത്രമേ തിന്നൂ.

Priyanka Menon
കോഴി
കോഴി

കോഴിക്ക്‌ സാധാരണയായി ഇഷ്‌ടംപോലെ തീറ്റകൊടുക്കുന്നു. അതില്‍നിന്ന്‌ അവ ആവശ്യത്തിനുള്ളത്‌ മാത്രം കഴിക്കുന്നു. കോഴികള്‍ ഊര്‍ജ്ജത്തിനുവേണ്ടി തിന്നുന്നു എന്നാണ്‌ പറയുന്നത്‌. അതായത്‌ അവ ക്ലിപ്‌ത അളവ്‌ ഊര്‍ജ്ജം ലഭിക്കുന്നതിനുവേണ്ടി തിന്നുന്നു. ഊര്‍ജ്ജം അധികമുള്ള തീറ്റയാണെങ്കില്‍ അവ താരതമ്യേന കുറച്ചു മാത്രമേ തിന്നൂ.

ഊര്‍ജ്ജം കുറവാണെങ്കില്‍ വേണ്ട തീറ്റയുടെ അളവ്‌ ക്രമപ്പെടുത്തുവാന്‍ അവയ്‌ക്ക്‌ കുറച്ചെല്ലാം സാധിക്കുന്നു. ഈ കഴിവ, ചെറിയ കോഴികളിലും മുട്ടയിടുന്ന കോഴികളില്‍ 40 ആഴ്‌ച പ്രായംവരെയും ആണ്‌ കൂടുതലായി കാണുന്നത്‌. ഈ പ്രായത്തിനുശേഷം മിക്ക കോഴികളും ശരീരത്തില്‍ കൊഴുപ്പ്‌ ശേഖരിക്കുവാന്‍ തുടങ്ങുന്നു. അതായത്‌ അവ ആവശ്യത്തിലധികം തിന്നുന്നു എന്നര്‍ത്ഥം. 

ഇറച്ചിക്കോഴികളില്‍ പ്രത്യേകിച്ച്‌ അധിക ഭക്ഷണം ഒരു സ്വഭാവമായി കാണാം. ഒരു തീറ്റയില്‍നിന്നും മറ്റൊരു തീറ്റയിലേക്ക്‌ പെട്ടെന്നുള്ള മാറ്റം കോഴികളുടെ ഉല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു എന്നതുകൊണ്ട്‌ ഈ മാറ്റം ക്രമേണ ആയിരിക്കണം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ തീറ്റയുടെ അളവിനെ ബാധിക്കുന്നുണ്ട്‌.

ചൂടുകാലത്ത്‌ കോഴികള്‍ കുറച്ചു മാത്രമേ തീറ്റ തിന്നുകയുള്ളൂ. വെള്ളം കൊടുക്കാതിരുന്നാല്‍ തീറ്റയുടെ അളവ്‌ കാര്യമായി കുറയും. ചൂടുകാലത്ത്‌ തണുത്ത വെള്ളം, മോര്‌ എന്നിവ കോഴികള്‍ക്ക്‌ കുടിക്കുവാന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. മുട്ടയിടുന്ന ഒരു കോഴി പ്രതിദിനം ഏകദേശം 100-110 ഗ്രാം തീറ്റ ഭക്ഷിക്കുന്നു. ചെറിയ കുഞ്ഞങ്ങള്‍ 8 ആഴ്‌ചവരെ ഏകദേശം 1.5 കിലോ ഗ്രാമും വളരുന്നവ 20 ആഴ്‌ചവരെ ഏതാണ്ട്‌ 6 കി.ഗ്രാമും തീറ്റ തിന്നുന്നു.

Chickens are usually fed as they please. From it they eat only what they need. It is said that chickens eat for energy. That is, they eat a small amount of energy to get it. If the feed is high in energy, they consume relatively little. When energy is low, they are able to adjust the amount of feed they need. This ability is most common in small hens and laying hens up to 40 weeks of age. After this age, most chickens begin to accumulate body fat. That means they eat more than they need.

മുട്ടയിടുന്ന ഒരു കോഴി ഒരു കൊല്ലം ഏകദേശം 36 കി.ഗ്രാം ആഹാരം കഴിക്കുന്നതായി കണ്ടിരിക്കുന്നു. മോശമായ തീറ്റയാണ്‌ തീറ്റയുടെ അളവ്‌ വര്‍ധിപ്പിക്കുന്നത്‌.

English Summary: Chickens are usually fed as they please From it they eat only what they need It is said that chickens eat for energy

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds