1. Livestock & Aqua

തിലാപ്പിയ കൃഷിയുടെ പ്രധാനവെല്ലുവിളിയാണ് ടിഐഎൽവി വൈറസ് Tilapia Lake Virus (TiLV) വാക്സിനുമായി സയന്റിസ്റ്റ് ഡോ. ശ്രീജ ലക്ഷ്മി

അന്താരാഷ്ട്ര ശാസ്ത്രഗവേഷണത്തിലെ സ്ത്രീശാക്തീകരണത്തിനുള്ള ഇന്റർനാഷണൽ വെറ്റിനറി നെറ്റ്‌വർക്ക് (ഐവിവിഎൻ) ഫെല്ലോഷിപ്പ് അവാർഡിന് സംസ്ഥാന ആരോഗ്യവകുപ്പിലെ മുൻ പ്രോജക്ട് സയന്റിസ്റ്റ് ഡോ. ശ്രീജ ലക്ഷ്മി അർഹയായി.

Arun T
പ്രോജക്ട് സയന്റിസ്റ്റ് ഡോ. ശ്രീജ ലക്ഷ്മി
പ്രോജക്ട് സയന്റിസ്റ്റ് ഡോ. ശ്രീജ ലക്ഷ്മി

അന്താരാഷ്ട്ര ശാസ്ത്രഗവേഷണത്തിലെ സ്ത്രീശാക്തീകരണത്തിനുള്ള ഇന്റർനാഷണൽ വെറ്റിനറി നെറ്റ്‌വർക്ക് (ഐവിവിഎൻ) ഫെല്ലോഷിപ്പ് അവാർഡിന് സംസ്ഥാന ആരോഗ്യവകുപ്പിലെ മുൻ പ്രോജക്ട് സയന്റിസ്റ്റ് ഡോ. ശ്രീജ ലക്ഷ്മി അർഹയായി.

താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വനിതാഗാവഷകരുടെ ഉന്നമനത്തിനാണ് ഈ അവാർഡ്. ഐവിവിഎന്നിന്റെയും കാനഡയിലെ ഇന്റർനാഷണൽ ഡവലപ്മെന്റ് റിസേർച്ച് സെന്ററിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ തിലാപ്പിയിലേക്ക് വൈറസിനെതിരെ നാനോപാർട്ടിക്കിൽ സംയോജിത വാക്സിൻ വികസിപ്പിച്ച് ഇന്ത്യയിലെ തിലാപ്പിയ അക്വാകൾച്ചറിന്റെ സുസ്ഥിരത മെച്ചപ്പെടുത്തുക എന്ന പ്രോജക്ടിനാണ് അവാർഡ്.

After a lifetime of academic milestones, Dr Sreeja Lakshmi has just embarked on her latest journey. She has been awarded an international fellowship grant, funded by the International Veterinary Vaccinology Network and the International Development Research Centre based in Canada, for a project titled ‘Development of a Nanoparticle Tilapia Lake Virus (TiLV) Vaccine for Tilapia Aquaculture in India’.

ലോകമെമ്പാടുമുള്ള തിലാപ്പിയ കൃഷിയുടെ പ്രധാനവെല്ലുവിളിയാണ് ടിഐഎൽവി വൈറസ്. ഇന്ത്യയിൽ വളരെയധികം തിലാപ്പിയ സമ്പത്തും ഈ വൈറസ് ആക്രണത്തിൽ നശിക്കുന്നതായാണ് റിപ്പോർട്ട്. വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻചെലവു കുറഞ്ഞതും മത്സ്യതൊഴിലാളികൾക്ക് പ്രായോഗികമായി ഉപയോഗിക്കാവുന്നതുമായ വാക്സിൻ വികസിപ്പിച്ചെടുക്കുകഎന്നതാണ് ശ്രീജയുടെ ഗവേഷണലക്ഷ്യം.

തിലാപ്പിയ അക്വാകൾച്ചറിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അന്താരാഷ്ട്രതലത്തിൽ ഉയർത്തുന്നതിന്നായി വാക്സിൻ പാനം ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. ബ്രസീൽ,ഇന്ത്യ, ഈജിപ്ത്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ആറ് വനിത ഗവേഷകരിൽ ഒരാളാണ് ശ്രീജ. സ്കോട്ട്ലാന്റിലെ മാഡേൺ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. കിം ജോംസൺ, ഡോ. ഡേവിഡ് സ്മിത്ത് എന്നിവരുടെ നേതൃത്വത്തിൽ യു കെ യിലെ റോസ് ലിൻഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഗവേഷണം.

കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിലെ അസി.പ്രാഫസർ . ഡോ . പ്രീതം ഈ ഗവേഷണത്തിനുള്ള ഇന്ത്യയിൽ നിന്നുള്ള കോ മെന്റാണ്. പത്തുമാസത്തേക്ക് 46,000 പൗണ്ട് പ്രാരംഭ ഗ്രാന്റായി നൽകും. ഡോ. ശ്രീജ ഇന്ത്യയിൽ ഏഴുമാസവും യുകെയിൽ മൂന്നുമാസവും ജോലി ചെയ്യണം. ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ ജെൻഡർ ഇൻ അക്വാകൾച്ചറർ ആന്റ് ഫിഷറീസ് കമ്മ്യൂണിറ്റിയിലെ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതി സഹായിക്കും.

തന്റെ അവാർഡ് നേട്ടത്തിന് മന്ത്രിമേഴ്സിക്കുട്ടിഅമ്മയോടും സ്കൂൾ ഓഷ്യൻ
സയൻസ് ആന്റ് ടെക്നോളജിയുടെ ഡയറക്ടർ പ്രഫ. സുരേഷ്കുമാർ, പ്രഫ. ഗോപകുമാർ എന്നിവരാടും ശ്രീജ നന്ദി അറിയിച്ചു. ഡോ. ശ്രീജ ലക്ഷ്മി മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എംഎസ്സി ബയോകെമിസ്ട്രിയും ജർമ്മനിയിലെ റിജൻബെർഗ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി.

ദേശീയ അന്താരാഷ്ട്ര അംഗീകാരം നേടിയ മലപ്പുറം കൊടിഞ്ഞിയിലെ ഇരട്ടക്കുട്ടികളുടെ ജനിതക ഘടകങ്ങൾ നിർണയിക്കുന്ന പഠനത്തിൽ ജർമ്മനിയിലെ ജൂബിംഗൻ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചിരുന്നു.

English Summary: Dr Sreeja Lakshmi is researching a possible vaccine against the tilapia lake virus

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds