1. Livestock & Aqua

കോഴികുഞ്ഞുങ്ങളുടെ വളർച്ചാ ഘട്ടത്തിൽ LED ബൾബുകളുടെ ആവശ്യകത

വെളിച്ചതിന്റെ തീവ്രത അളക്കുന്നത് Lux എന്ന യൂണിറ്റിലാണ്. Lux അളക്കാൻ ആവശ്യമായ lux മീറ്റർ വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ lux ഇങ്ങനെ കണക്കാക്കാം. 0.16 വാട്ട് ബൾബ് ഒരു ചതുരശ്ര മീറ്ററിൽ ഉൽപാദിപ്പിക്കുന്ന വെളിച്ചത്തെ ഒരു lux എന്ന് വിളിക്കാം. ഓരോ പ്രായത്തിലും ഓരോ lux ആണ് വേണ്ടത്.

Arun T
കോഴികുഞ്ഞുങ്ങൾ
കോഴികുഞ്ഞുങ്ങൾ

വെളിച്ചത്തിന്റെ തീവ്രത

വെളിച്ചതിന്റെ തീവ്രത അളക്കുന്നത് Lux എന്ന യൂണിറ്റിലാണ്.
Lux അളക്കാൻ ആവശ്യമായ lux മീറ്റർ വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ lux ഇങ്ങനെ കണക്കാക്കാം. 0.16 വാട്ട് ബൾബ് ഒരു ചതുരശ്ര മീറ്ററിൽ ഉൽപാദിപ്പിക്കുന്ന വെളിച്ചത്തെ ഒരു lux എന്ന് വിളിക്കാം. ഓരോ പ്രായത്തിലും ഓരോ lux ആണ് വേണ്ടത്.

ട്യൂബുകൾ സജ്ജീകരിക്കേണ്ട വിധം

ഏറ്റവും താഴത്തെ കൂടിൽ നിന്നും 10 അടി മാത്രം ഉയരത്തിൽ ട്യൂബുകൾ സജ്ജീകരിക്കുക. മുകളിൽ ഘടിപ്പിക്കുന്ന ട്യൂബുകൾക്ക് പകരം കൂടിനുള്ളിൽ സജ്ജീകരിക്കാവുന്ന LED സിപ്പുകൾ വിപണിയിൽ ലഭ്യമാണ് .

കോഴിക്കുഞ്ഞുങ്ങളായിരിക്കുന്ന പ്രായത്തിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് അനാവശ്യമായ ലൈംഗിക വളർച്ചക്കും അതേസമയം കുറഞ്ഞ വെളിച്ചം വളർച്ചാമുരടിപ്പിനും കാരണമാകും. കുറഞ്ഞ വെളിച്ചം തീറ്റയെടുക്കുന്നതിനെയും വെള്ളം കുടിക്കുന്നതിനെയും കാര്യമായി ബാധിക്കും.

ആദ്യത്തെ മൂന്നു ദിവസം 23 മണിക്കൂർ വെളിച്ചം നൽകുന്നത് കോഴിക്കുഞ്ഞുങ്ങൾ കൃത്യമായി വെള്ളവും തീറ്റയും കഴിക്കാൻ സഹായിക്കും. ഒരു മണിക്കൂർ വെളിച്ചം ഒഴിവാക്കി നൽകുന്നത് ഇരുട്ടുമായി പരിചയമാകാനും ഭയം ഒഴിവാക്കാനും സഹായിക്കുന്നു.

എങ്കിലും നാലാമത്തെ ദിവസം മുതൽ കോഴിക്കുഞ്ഞുങ്ങൾക്ക് ഒന്നിടവിട്ട് ദിവസവും
അരമണിക്കൂർ ഇരുട്ട് വർധിപ്പിച്ചു നൽകണം. ശേഷം 12 മത്തെ ദിവസം മുതൽ 20 മണിക്കൂർ വെളിച്ചം
നൽകുക. മൂന്നാമത്തെ ആഴ്ച്ച മുതൽ എല്ലാ ആഴ്ച്ചയിലും 2 മണിക്കൂർ വെളിച്ചം കുറച്ച് ആറാമത്തെ ആഴ്ച്ചയുടെ അവസാനം 12 മണിക്കൂർ പകൽ വെളിച്ചം മാത്രം നൽകുന്നത് മതിയാകും.

ഈ പ്രായത്തിൽ തീവ്രത കൂടിയ വെളിച്ചം നൽകിയാൽ അത് കോഴിക്കുഞ്ഞുങ്ങൾ തമ്മിൽ കൊത്തുകൂടാനും തൂവൽ കൊത്തിപ്പറിക്കാനും കാരണമാകുന്നു. കുറഞ്ഞ തീവതയുള്ള വെളിച്ചം തീറ്റയും വെള്ളവും എടുക്കുന്നത് കുറയ്ക്കും.

20-25 lux ആണ് ഈ പ്രായത്തിൽ ആവശ്യമുള്ളത് ഒരു ചതുരശ്ര മീറ്ററിനു 3 വാട്ട്സ് എന്ന നിലക്ക് ട്യൂബുകൾ സജ്ജീകരിക്കുക. ആറാമത്തെ ആഴ്ചയിൽ 10 lux എന്ന രീതിയിൽ കുറക്കണം.
ഒരു ചതുരശ്ര മീറ്ററിൽ 1.5 വാട്ട്സ് എന്ന രീതിയിൽ ട്യൂബുകൾ ഓൺ ചെയ്യുക. അതായത് പകുതി ട്യൂബുകൾ ഓഫ് ചെയ്യുക. പക്ഷെ മൂന്നാമത്ത ആഴ്ച മുതൽ പതുക്കെ പതുക്കെ ഓഫ് ചെയ്തു വരുന്നതാണ് നല്ലത്.

English Summary: CHICKENS NEED OF LED BULB LIGHT AND USES ON IT

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds