കാസർഗോഡ്:സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റ് പദ്ധതി യിലേക്ക് ജില്ലയിലെ തീരദ്ദേശ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് അപേക്ഷിക്കാം.
Fisher women from coastal panchayats of the district can apply for the Society for Assistance to Fisher Women (SAF) Coastal Friendship Sea Food Restaurant Scheme under the State Fisheries Department.
അഞ്ച് പേർ വീതമുള്ള ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഫിംസിൽ അംഗമായ 20നും 50നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളായിരിക്കണം അപേക്ഷകർ.
ഒരു ഗ്രൂപ്പിന് റസ്റ്റോറന്റ് ആരംഭിക്കുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവ ദിക്കും.
അപേക്ഷാ ഫോറം അതാത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് നിന്നും ലഭിക്കും. അവസാന തീയതി മാർച്ച് ഒന്ന്. ഫോൺ: 9645259674, 7306662170 )
Share your comments