<
  1. Livestock & Aqua

കൊതിയനു ഞണ്ടുകറി, അനിയനു കൊഞ്ചുകറി

ഇറുക്ക്/ പിടികാലുകള്‍ കടിച്ചുപൊട്ടിച്ച് മജ്ജനുണഞ്ഞ് തീപാറുന്ന എരിവ് ഊറി കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന ഞണ്ടു കൊതിയന്മാര്‍, പിന്നെയും പിന്നെയും ഞണ്ടുകറിക്കായി കൊതിതുള്ളുന്നു! എന്നാല്‍ മാര്‍ക്കറ്റില്‍ ഇന്ന് കിട്ടുന്നതോ? കടലിലെ മഞ്ഞ/ചുവന്ന ഞണ്ടുകള്‍!

KJ Staff

ഇറുക്ക്/ പിടികാലുകള്‍ കടിച്ചുപൊട്ടിച്ച് മജ്ജനുണഞ്ഞ് തീപാറുന്ന എരിവ് ഊറി കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന ഞണ്ടു കൊതിയന്മാര്‍, പിന്നെയും പിന്നെയും ഞണ്ടുകറിക്കായി കൊതിതുള്ളുന്നു! എന്നാല്‍ മാര്‍ക്കറ്റില്‍ ഇന്ന് കിട്ടുന്നതോ? കടലിലെ മഞ്ഞ/ചുവന്ന ഞണ്ടുകള്‍!

ചേറ് ഞണ്ട് (Mud Crab ഇൃമയ),  പച്ച ഞണ്ട് (Green Crab), കണ്ടല്‍ ഞണ്ട് (Mangrove  Crab) എന്നീ പ്രാദേശിക നാമങ്ങളില്‍ അറിയപ്പെടുന്ന സില്ല (Scylla) വര്‍ഗത്തില്‍പ്പെട്ട കായല്‍ ഞണ്ട്  ആണ് ഭക്ഷ്യ യോഗ്യമായവ. 

ചേറ് ഞണ്ട് രണ്ട് തരം 

1. സില്ല ട്രാങ്കി ബാരിക്ക (Scylla Tranquebarica)(Fabricians)
2. സില്ല സെറേറ്റ (Scylla  Serret)(Forskai)


ആദ്യത്തെ ഇനം താരതമ്യേന വലുതാണ്;  ആണ്‍ ഞണ്ട്, കുറഞ്ഞത് 22 സെ.മീ. നീളവും, 2.5 കിലോഗ്രാം തൂക്കവും വയ്ക്കുമ്പോള്‍ പെണ്‍ ഞണ്ടുകള്‍ യഥാക്രമം 20സെ.മിറ്ററും 1.7 കി.ഗ്രാം തൂക്കവും വയ്ക്കുന്നു. രണ്ടാമത്തെ ഇനത്തില്‍ ആണ്‍ ഞണ്ടുകള്‍ കുറഞ്ഞത് 14 സെ.മീ നീളവും ഒരുകിലോഗ്രാം തൂക്കവും വയ്ക്കുകയും ചെയ്യുമ്പോള്‍ പെണ്‍ ഞണ്ടുകള്‍ക്ക് ഇത് യഥാക്രമം 13 സെ.മീറ്ററും 500 ഗ്രാം തൂക്കവും ആയിരിക്കും.

ഏകദേശം കാല്‍ നൂറ്റാണ്ടു മുമ്പുവരെ കായലോര ചന്തകളില്‍ കായല്‍ ഞണ്ടുകള്‍ സുലഭമായിന്നെങ്കില്‍ ഇന്ന് അത് അപൂര്‍വ്വമായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ കാരണം തിരക്കിയിട്ടുണ്ടോ? ജല മലിനീകരണം, കായല്‍ ശോഷണം, മുതലായ മുന്‍നിര കാരണങ്ങള്‍ ഉണ്ടങ്കിലും 1980 കള്‍ മുതല്‍ തെക്ക് കിഴക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള അവയിടെ പ്രയാണമാണ് പ്രധാനം (90 കളില്‍ 725 ടണ്‍ കായല്‍ ഞണ്ടുകളാണ് ജീവനോടെ - മയക്കുമരുന്ന് (Narcotics) സംനിവേശിപ്പിച്ച് പിടികാലുകള്‍ ബന്ധനസ്ഥമാക്കപ്പെട്ട  നിലയില്‍ കയറ്റി അയക്കപ്പട്ടത്. (ഇത് തുടരുന്നു!) ഞണ്ട് ഒന്നിന് 1000- 2000 രൂപ ക്രമത്തില്‍ വിദേശ നാണ്യമായി ലഭിക്കുമ്പോള്‍ ഇവിടെ എങ്ങനെയാണ് ഞണ്ട് കൂട്ടാന്‍ കിട്ടുക!! 
പക്ഷേ ഞണ്ട് കൊതിയന്മാര്‍ക്കൊരു സുവിശഷം 

ഭക്ഷ്യയോഗ്യമായ കായല്‍ ഞണ്ട്  (ചേറ്/ പച്ച/ കണ്ടല്‍ ഞണ്ട് ) കൃഷി ചെയ്യാം!
ഓരു ജലം (കായല്‍ ജലം) കയറി ഇറങ്ങുന്ന കുളം ഉണ്ടോ? പാടം ഉണ്ടോ? അടുത്ത് പൊതുജലാശയം ഉണ്ടോ? അതും അല്ലങ്കില്‍ സിമെന്റ്  - ഫെറോസിമെന്റ് ടാങ്ക് നിര്‍മ്മിച്ചോ സില്‍പോളിന്‍ കുളം സജ്ജമാക്കിയോ മലിനമുക്തമായ ഓരുജലം ലഭ്യമാക്കി ജലപരിപാലനം നടത്തിയും ഞണ്ട് വളര്‍ത്താം. 

ജലാശയത്തിലെ ലവണത്വ വ്യത്യസവും ജലത്തിന്റെ  രാസ - ഭൗതിക ഗുണവ്യതിയാനവും ഒരു പരിധിവരെ സഹിക്കാനുള്ള കഴിവ് ഞണ്ടിനുണ്ട്. എങ്കിലും ആയിരത്തിന് പത്ത്  ഭാഗം മുതല്‍ മുപ്പത്തിനാല്  ഭാഗം വരെ ലവണത്വവും (10-34ppt ) പിച്ച് (pH)   8-8.5 അമ്ല ക്ഷാരത്വവും, 23 ഡിഗ്രി സി - 30 ഡിഗ്രി സി ഊഷ്മാവും, ദശലക്ഷത്തിന് 3 ഭാഗത്തില്‍ കുറയാതെ വിലയിത പ്രാണവായു (DO)വും  (>3 ppm) ആണെങ്കില്‍ ആ വെള്ളത്തില്‍ സമ്യദ്ധമായി ഞണ്ട് വളരും (അതു ഗുണ ലവണത്വം - Optimum Salinity  (ജലാശയങ്ങളിലെ ഉപ്പിന്റെ അളവ് )15ppt-35ppt ആണ്.

ഞണ്ട് കൃഷി രണ്ട് തരത്തില്‍ 

1. ഞണ്ട് കിശോരന്മാരെ  (കുഞ്ഞുങ്ങളെ)  3-4 മാസം വളര്‍ത്തി തോടുറപ്പും മുന്തിയ തൂക്കവുമുള്ള വലിയ ഞണ്ടാക്കി വിളവെടുക്കുക.-Grow out culture

2. ഞണ്ട് കൊഴിപ്പിക്കല്‍ (Crab Fattening )
പടം പൊഴിക്കല്‍  കഴിഞ്ഞ ഇടത്തരമോ വലുതോ ആയ ഞണ്ടുകളെ (water crabs) പിടിച്ച് 20-30 ദിവസം കൃഷി കൂടുകളിലോ (culture cages )കൃഷി വളപ്പുകളിലോ (pens) വളര്‍ത്തി തോടുറപ്പും, തൂക്കവും കൂടിയ ഞണ്ടുകളാക്കി അടുത്ത പടം പൊഴിക്കലിനുമൂമ്പേ തക്കം (വാവുകളോടു അനുബന്ധിച്ച കാലം) കണക്കാക്കി  വിളവെടുക്കുന്ന രീതി. 
കൊഴുപ്പിക്കലിന് 98.9%  അതിജീവന നിരക്ക് കാണുന്നു. 
കയറ്റി അയയ്ക്കാന്‍ ആണെങ്കില്‍ 2  കിലോഗ്രാം വരെ തൂക്കം ഉള്ളവയും  ഇറുക്കുകാല്‍  / പിടികാല്‍ നഷ്ടപ്പെടാത്തതും കട്ടിയേറിയ പുറംതോട്  ഉള്ളതുമായ കൂടുതല്‍ ഞണ്ടുവേണം. 

കുളത്തില്‍ ഞണ്ട് കൃഷി 
ഓരു ജലം ഉള്ള കുളങ്ങള്‍ ഞണ്ടു കൃഷി ചെയ്യാം.  5, 12.5, 25, 50 സെന്റ് കുളത്തില്‍ ഉപയുക്തമാക്കാം. പക്ഷേ, എറ്റ - ഇറക്ക സൗകര്യ ഉള്ള കുളം ആയിരിക്കണം. പക്ഷേ  കുളത്തിന്റെ ഒരുഭാഗത്ത്  തൂമ്പ് /ചീപ്പ് വയ്ക്കണം. ഒരു മീ വിതിയുള്ള തൂമ്പുവരെ ആകാം. ചേറ് നീക്കി കുളം ഒരുക്കി സെനന്റ് ഒന്നിന് രണ്ടു കിലോഗ്രാം കുമ്മായം പ്രയോഗിക്കണം. കുളത്തിനു ചുറ്റും ഒരു മീറ്റര്‍ ഉയരത്തില്‍ 20 മി.മി കണ്ണി വലിപ്പമുള്ള  നൈലോണ്‍ വല (ഇടയ്ക്ക് മുള ഉറപ്പിച്ച്  ബലപ്പെടുത്തുക) യോ, സ്‌നേഹമതില്‍, ആസ്പറ്റോസ്, റൂഫിങ്ങ് ഷീറ്റ്, മുള്ളുവേലി ഇവയേതങ്കിലും ഒന്നോ ഉറപ്പിച്ച്  ്യൂഞണ്ട് രക്ഷപ്പടാതെ സൂക്ഷിക്കണം. 
രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം ഒരു ച.മീറ്ററിന് രണ്ട്-അഞ്ച് എണ്ണം എന്ന കണക്കില്‍ (അഞ്ചു സെന്റില്‍ 400 -1000 വരെ ) കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. പഞ്ഞി ഞണ്ട് ആക്രമിക്കപ്പടാതെ ഇരിക്കാന്‍ മുളം കുറ്റികള്‍ /പിവിസി /സിമെന്റ് പൈപ്പുകള്‍, ടയര്‍ മുതലായവയാല്‍ ഒളി സങ്കേതങ്ങള്‍ ഒശറലീൗെേ / ഞലളൗഴലലരമഴല െ ഒരുക്കുന്നു.
പൂമീന്‍ മുതലായ മത്സ്യത്തോടൊപ്പവും (ജഹ്യരൗഹൗേൃല),  ഞണ്ട് തനിയേയും (ങീിീരൗഹൗേൃല) വളര്‍ത്താം.
ഞണ്ട് മിശ്രഭുക്ക് (Ormnivore ) ആണെങ്കിലും കൊഞ്ചുവര്‍ഗ ജീവികള്‍,  മസ്യകുഞ്ഞുങ്ങള്‍,  ചിപ്പി- കക്ക ശിശുക്കള്‍ മുതലായ ജീവനുള്ള  (ജന്തു) ആഹാരമാണ് പഥ്യം. കുളത്തില്‍ ഊപ്പ മീനുകള്‍  (trash fishes) ഉണക്കമീന്‍, കക്ക ഇറച്ചി മുതലായവ 10 + 15% തീറ്റയായി നല്‍കുക. - ദിവസന അറവുശാല അവശിഷ്ടങ്ങള്‍   ബ്ലഡ് മീല്‍ഇവ ജലമലിനീകരണം ഉണ്ടാകുന്നു. 
കൃഷിക്കൂട്ടില്‍ / കൃഷി വളപ്പില്‍ കൃഷി (Cage/Pen Culture)

സ്വാഭാവികാന്തരീക്ഷവും, ഏറ്റ - ഇറക്ക സൗകര്യവും പരമാവധി പ്രയോജനപ്പെടുത്താം എന്നതിനാലും തീറ്റ പരമാവധി ലഭിക്കുന്നു എന്നതുമാണ്  കൃഷി കൂട്ടിലും, കൃഷി വളപ്പിലുമുള്ള  ഞണ്ടു കൃഷിയുടെ മേന്മ, ത്വരിത വളര്‍ച്ച, കൂടിയ അതിജീവന നിരക്ക് എന്നിവയും ഇവയുടെ മെച്ചമാണ്. കൂടുകളില്‍ തന്നെ, അറകളുളള  കൂടുകള്‍ (ഇീാുമൃമോലിമേഹ) ഉത്തമം. 18 അറകളും 140ഃ70ഃ70ഃ25 സെ.മീ വലിപ്പവും ഉള്ള കൂട്ടില്‍ 18 ഞണ്ടുകളെ വളര്‍ത്താം അപ്പോള്‍ തമ്മില്‍ കടിപിടികൂടി പിടികാല്‍  കളയില്ല.  2.5ഃ2.5ഃ2 മീറ്റര്‍ തിടിക്കൂട്ടില്‍ 550 ഗ്രാം ഉള്ള 20 -30 ഞണ്ടുകളെ വളര്‍ത്താം. 
ഏറ്റ - ഇറക്ക - തൂമ്പ് സൗകര്യങ്ങള്‍ (അര മീറ്റര്‍ - ഒരു മീറ്റര്‍ വ്യത്യാസം (ഠശറമഹ അാുഹശൗേറല) ഉത്തമം, അനുഗുണ രാസ- ഭൗതിക ഗുണങ്ങളുള്ള മാലിന്യ മുക്തമായ ഓരുജലം, നിരന്തര ജല പരിപാലനം, പോഷക സമൃദ്ധമായ ജന്തു ആഹാരം - ഇവലഭ്യ മാക്കിയാല്‍ ഓരോ വര്‍ഷവും 6-5 പ്രാവിശ്യം ഞണ്ട് കൃഷി ചെയ്ത് പൊന്ന് (ഞണ്ടിനും പൊന്നുണ്ടേ!) വിളയിക്കാം. കയറ്റി അയയ്ക്കുകയും കൊതിയന്മാര്‍ക്ക് 
‘കറുമുറ കടിച്ച് ’പൊട്ടിക്കുകയും ചെയ്യാം. 
ഞണ്ടില്‍ 

ജലാംശം - 80.9 %
മാംസ്യം  (Protein) - 14.9 %
ക്ഷാരം  (Ash) - 3.3 %
കൊഴുപ്പ് (Fat) - 0.3 % + നാരുകള്‍ എന്നിവയും 
ഉണ്ട്, എന്താ, നോക്കികൂടെ ?
ബാലന്‍ മാവേലി
English Summary: crab pen/cage culture

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds