Livestock & Aqua

ഫിഞ്ചെസി നല്‍കണം സ്‌നേഹ പരിചരണം

ഇണകളായോ, കൂട്ടമായോ കഴിയാന്‍ ഇഷ്ടപ്പെടുന്ന കുഞ്ഞു പക്ഷികളാണു ഫിന്‍ഞ്ചസ്. തുടക്കക്കാര്‍ക്കും കുട്ടികള്‍ക്കു വളര്‍ത്താന്‍ പറ്റുന്ന പക്ഷികളാണിവ.
സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും, ഏറെ ഇഷ്ടമുള്ള ഈ പക്ഷികളുടെ ശരാശരി ആയുസ് അഞ്ചു വര്‍ഷകമാണ്. 13 മുതല്‍ 17 സെന്റീമീറ്റര്‍ നീളവും 40 മുതല്‍ 60 ഗ്രാം തൂക്കവുമാണ് ഈ കുഞ്ഞു പക്ഷികള്‍ക്കുള്ളത്. അതി മനോഹരങ്ങളായ നിറങ്ങളാണ് ഇവയുടെ പ്രത്യേകത. കയ്യിലെടുക്കുന്നതും, ലാളിക്കുന്നതും ഈ നാണം കുണുങ്ങികള്‍ക്ക് അത്ര ഇഷ്ടം അല്ല.


ഇനങ്ങള്‍


നിറവും, സ്വഭാവവും അനുസരിച്ച് ഇനങ്ങള്‍ ഏറെയുണ്ട്
(1) സ്റ്റാര്‍(star)
(2) ബ്ലു ഫേസ്ഡു(blue faced)
(3) പിന്‍ ടെയില്‍ഡ് (pin tailed)
(4) ബ്ലു ബ്രെസ്റ്റെഡ് (blue breasted)
(5) റെഡ് ചീക്ക്ഡ് (Red Cheeked)
(6) ഓറഞ്ച് ചീക്ക്ഡ് (Orange Cheeked)
(7) ബ്രോണ്‌സ് (Bronze)
(8) ബ്ലാക്ക് ഹെഡഡ് (Black Headed)
(9) വൈറ്റ് ഹെഡഡ് (White headed)


എന്നിവ അവയില്‍ ചിലത് മാത്രം


കൂട്

അങ്ങോട്ടും, ഇങ്ങോട്ടും പറക്കാനിഷ്ടപ്പെടുന്ന ഫിഞ്ചിന് പൊക്കത്തേക്കാള്‍ നീളം കൂടുതലുള്ള കൂടാണ് വേണ്ടത്. മാറി മാറി കയറി ഇരിക്കാന്‍ കമ്പുകളും ഒരുക്കണം കൂട്ടിനുള്ളില്‍. കൂടിന്റെ അടിയില്‍ കഷ്ടവും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ചു മാറ്റാന്‍ പത്രം വിരിക്കണം. കൂട്ടിനുള്ളില്‍ ഊഞ്ഞാല്‍, ഗോവണി, മണി പോലുള്ള കളിപ്പാട്ടങ്ങളും വേണം. വള്ളികള്‍ ഒഴിവക്കണം. കുരുങ്ങി മാരകമായ അപകടങ്ങള്‍ ഉണ്ടാകാം.
വാങ്ങുമ്പോള്‍ ആരോഗ്യമുള്ള പക്ഷിയെ നോക്കി വാങ്ങണം. വെള്ളയും ചാരനിറവും കലര്‍ന്ന അയഞ്ഞ കാഷ്ടം ആരോഗ്യലക്ഷണമാണ്. മഞ്ഞയോ, പച്ചയോ നിറമുള്ള വെള്ളം പോലുള്ള കഷ്ട്ടം രോഗ ലക്ഷണമാണ്. ശ്വസോച്ചാസം ക്രമമാകണം. ശ്വസിക്കുമ്പോള്‍ ഉയര്‍ന്നു താഴുന്ന വാലും, ചിതറിയ തൂവലോടെ കൂടിന്റെ താഴെ ഇരിക്കുന്നതും രോഗലക്ഷണമാണ്.

തീറ്റ

ആഹാരം സമീകൃതമാകണം. വാങ്ങാന്‍ കിട്ടുന്ന പെല്ലെറ്റില്‍ ഏതാണ്ടെല്ലാം ഉണ്ടാകും. ധാന്യമോ, വിത്തുകളോ മാത്രം കൊടുത്താല്‍ വിറ്റാമിനുകളുടെയും, ധാതുക്കളുടെയും കമ്മി രോഗങ്ങള്‍ക്കു കാരണമാകും. ഇതൊഴിവാക്കാന്‍ പഴവും, പച്ചക്കറിയും, ചീരയില പോലുള്ള ഇലകളും നല്കണം. ഒരു ടീ സ്പുണ്‍ തീറ്റ മതി ഒരു ദിവസം. തണുപ്പു കാലത്തും തൂവല്‍ പൊഴിയുമ്പോഴും ഇത്തിരി കൂടുതല്‍ തീറ്റ തിന്നും . 70 ശതമാനം പെല്ലറ്റും 30 ശതമാനം മറ്റു ഭക്ഷണങ്ങളുമടങ്ങിയ തീറ്റക്രമാണു ഏറ്റവും അനുയോജ്യം. കൂട്ടിലൊരു കടല്‍ നാക്കും (ഈേേഹല ആീില) നല്കണം. കാത്സ്യവും, ഇരുമ്പും ലഭിക്കുന്നതിനു പുറമേ ഇതില്‍ കൊത്തിക്കൊത്തി ചുണ്ടിനു ബലവും നല്ല ആകൃതിയും ഉണ്ടാകും. പ്രത്യേക ശ്രദ്ധ വേണ്ട മറ്റൊരു പ്രധാന കാര്യം ഭക്ഷണവും വെള്ളവും ഏപ്പോഴും ഫ്രഷായിരിക്കണം. 

പ്രജനനം

കൂടൊരുക്കിക്കഴിഞ്ഞാണ് ഇണ ചേര . റെഡിമെയ്ഡു കൂടുകള്‍ മാര്‍ക്കേറ്റില്‍ ലഭ്യം. മൂന്നു-നാലു ദിവസം കഴിഞ്ഞാല്‍ മുട്ടയിട്ടു തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളില്‍ നാല് മുതല്‍ ആറു വരേ മുട്ടയിടും. തള്ളക്കിളി അടയിരിക്കും, അച്ചന്‍ കിളി കാവലും, ഭക്ഷണവുമായി കൂടെയുണ്ടാവും. രണ്ടാഴ്ച കഴിയുമ്പോള്‍ മുട്ട വിരിയും. 21 ദിവസം ആയാല്‍ കുഞ്ഞുങ്ങള്‍ കൂടിനു പുറത്തു വരും. നാല് ആഴ്ചയയാല്‍ സ്വന്തമായി തീറ്റ തിന്നാനും തുടങ്ങും. ആറ് ആഴ്ച ആയാല്‍ തൂവല്‍ പൂര്‍ണഴമായി വരും. അവയെ മാറ്റി പാര്‍പ്പിക്കുകയോ, വില്പലന നടത്തുകയോ ചെയ്യാം.
ആനന്ദത്തിനും, ആദായത്തിനും ഫിഞ്ചസിനെ വളര്‍ത്താം.

ഡോ. മരിയ ലിസ മാത്യു


English Summary: finches

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine