കാട വളർത്താം വരുമാനം നേടാം

Tuesday, 14 August 2018 11:36 AM By KJ KERALA STAFF

കാടയുടെ ഗുണങ്ങളെക്കുറിച്ചു പ്രത്യേകിച്ച് വിവരണങ്ങളൊന്നും മലയാളിക്ക് ആവശ്യമില്ല. ആയിരം കോഴിയ്ക്ക് അര കാട എന്ന ചൊല്ലിൽ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. സ്ഥല പരിമിതിയുള്ളവര്‍ക്കും കാടകളെ എളുപ്പത്തില്‍ വളര്‍ത്താം. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും. മുറ്റത്തും മട്ടുപ്പാവിലുമെല്ലാം നിഷ്പ്രയാസം കാടകളെ വളര്‍ത്താം. രണ്ടു ചതുരശ്രയടി സ്ഥലത്ത് എട്ടു മുതല്‍ 10 കാടകളെ വളര്‍ത്താവുന്നതാണ്. ആറാഴ്ച പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ നമുക്ക് കൂടുകളില്‍ വളര്‍ത്താം.

തടി ഫ്രെയിമുകളിൽ കമ്പിവലകള്‍ കൊണ്ട് അടിച്ചുണ്ടാക്കിയ കൂടുകളാണ് നല്ലത്. കൂടിന്റെ അടിയില്‍ കമ്പിവലയിടുന്നത് കാഷ്ടം പുറത്തേക്കു പോകുന്ന തരത്തിലായിരിക്കണം. കൂടിന്റെ രണ്ടുവശത്തുമായി ഓരോ വാതിലുകളും ഉണ്ടായിരിക്കണം. കൂടിനു മുകളില്‍ മഴയും വെയിലും ഏല്‍ക്കാത്ത സ്ഥലത്ത് വേണം വയ്ക്കാന്‍. രാത്രി കൂട്ടിനുള്ളില്‍ ബള്‍ബിട്ട് വെളിച്ചം കൊടുക്കണം.

quail farm

ആറാഴ്ച പ്രായമാകുമ്പോള്‍ കാടകള്‍ വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിട്ടുതുടങ്ങും. ഈ സമയത്താണ് തീറ്റ കൂടുതലായി വേണ്ടത്. മാംസ്യം ധാരാളമടങ്ങിയ ലേയര്‍ തീറ്റയും അസോളയും കൂട്ടി കൊടുക്കാവുന്നതാണ്. കാടകള്‍ സാധാരണയായി ഉച്ചകഴിഞ്ഞും രാത്രിയിലുമാണ് മുട്ടയിടുന്നത്. എട്ടു മുതല്‍ 25 ആഴ്ച വരെയാണ് കാടകള്‍ നന്നായി മുട്ടയിടുക. ഒരുവര്‍ഷം 300 മുട്ടകള്‍വരെ ഒരു കാട ഇടാറുണ്ട്.

ആണ്‍കാടകളെ ആറാഴ്ച പ്രായമാകുമ്പോള്‍ മുതല്‍ വില്‍ക്കാം. ആണ്‍ കാടകള്‍ക്ക് കഴുത്തിനുതാഴെ ഇളം തവിട്ടുനിറവും പെണ്‍ കാടകള്‍ക്ക് ഇളം തവിട്ടു നിറത്തില്‍ കറുത്ത കുത്തുകളുമുണ്ടാകും. പൊതുവേ രോഗപ്രതിരോധ ശേഷി കൂടുതലുള്ള പക്ഷിയാണ് കാട. എന്നാലും ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നല്‍കിയും കാടകളെ രോഗത്തില്‍ നിന്നും രക്ഷിക്കാം. മൃഗാശുപത്രികളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ ലഭിക്കുന്നതാണ്

CommentsMore from Livestock & Aqua

മുട്ടക്കോഴി വളര്‍ത്താം....(2) ആദായം നേടാം

മുട്ടക്കോഴി വളര്‍ത്താം....(2) ആദായം നേടാം നമ്മുടെ നാട്ടിലെ കോഴികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴി വസൂരി, ഐ.ബി.ഡി എന്നിവയ്‌ക്കെതിരെ നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണം.

September 19, 2018

മുട്ടക്കോഴി വളര്‍ത്താം ആദായം നേടാം - (1)

 മുട്ടക്കോഴി വളര്‍ത്താം ആദായം നേടാം - (1) വീട്ടുമുറ്റത്തും വാണിജ്യാടിസ്ഥാനത്തിലും ശാസ്ത്രീയ രീതിയില്‍ കോഴി വളര്‍ത്തുമെന്ന നിലയ്ക്ക് സംരംഭമെന്ന നിലയ്ക്ക് വിജയകരമായി ചെയ്യാം.

September 11, 2018

എരുമവളർത്തൽ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് അഭികാമ്യം 

എരുമവളർത്തൽ കേരളത്തിലെ ക്ഷീര മേഖലയ്ക്ക് അഭികാമ്യം  കേരളത്തിൽ പ്രളയത്തിൽ മനുഷ്യജീവനും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്കും ഒപ്പം തന്നെയാണ് കാർഷികമേഖലയിൽ നാശനഷ്ടങ്ങൾ.ഇതിൽ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കന്നുകാലികൾക്കുണ്ടായ നാശനഷ്ടങ്ങളാണ്.

September 03, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.