തീറ്റപ്പുല്ല് കൃഷി ചെയ്യുന്ന നിരവധിപേർ കൂടുതൽ വളർച്ചയ്ക്ക് എൻ പി കെ വളങ്ങൾ നൽകാറുണ്ട്. ഇതിൽ ഏറ്റവും അപകടകാരിയാണ് യൂറിയ. യൂറിയ അമിതമായി കന്നുകാലികളുടെ ആമാശയത്തിൽ എത്തിയാൽ മരണം വരെ സംഭവിക്കുന്നു. ഇതുപോലെതന്നെ പോഷകമൂല്യം കുറഞ്ഞ വൈക്കോലിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുവാൻ നാല് ശതമാനം വീര്യമുള്ള യൂറിയ ലായനി പലരും തളിക്കാറുണ്ട്.
എന്നാൽ ഇതിൻറെ അളവ് കൂടിയാൽ യൂറിയ വിഷബാധയ്ക്ക് സാധ്യതയുണ്ട്. കറവപ്പശുക്കളുടെ സമീകൃത ആഹാര ത്തിൻറെ മൂന്ന് ശതമാനത്തിൽ കൂടുതൽ യൂറിയ നൽകരുത്. ആകെ തീറ്റയുടെ ഒരു ശതമാനത്തിലധികം നൽകാതിരിക്കാനും ശ്രദ്ധിക്കണം. 400 കിലോ ശരീരഭാരം ഉള്ള ഒരു പശുവിന് 35 ഗ്രാം യൂറിയ നൽകിയാൽ മതി.
അധിക യൂറിയ അകത്തുചെന്നാൽ
യൂറിയ പരിധിയിലധികം ഉള്ളിൽ ചെന്നാൽ നാലു മണിക്കൂറിനകം കന്നുകാലികളുടെ മരണം സംഭവിക്കുന്നു. പല്ലു കടിക്കുക, പതഞ്ഞ ഉമിനീർ,വയറുവേദന, കൂടെ കൂടെയുള്ള മൂത്രവിസർജ്ജനം തുടങ്ങിയവയാണ് പ്രഥമ ലക്ഷണങ്ങൾ.
ചത്തു കിടക്കുന്ന മൃഗത്തിൻറെ മൂക്കിൽ നിന്നും വായയിൽ നിന്നും ദ്രാവകം ഒഴുക്കി വരുന്നതും കാണാം. ഇങ്ങനെ സംഭവിക്കുന്ന പക്ഷം സാധാരണ ധാരാളം ശുദ്ധജലം നൽകുകയാണ് പതിവ്. അല്ലെങ്കിൽ ഒരു റബ്ബർ കുഴൽ വായയിലൂടെ ആമാശയത്തിൽ എത്തിച്ച് ഗ്യാസ് മുഴുവനും ചോർത്തി കളയുക. അതിനുശേഷം 2-6 ലിറ്റർ 5 ശതമാനം വീര്യമുള്ള അസറ്റിക് ആസിഡ് കുടിപ്പിക്കുക.
പ്രതിരോധമാർഗങ്ങൾ
1. യൂറിയ വളപ്രയോഗം നടത്തിയ തോട്ടങ്ങളിൽ നിന്ന് നാലു മണിക്കൂറിനു ശേഷം മാത്രം പുല്ല് എടുത്ത് കന്നുകാലികൾക്ക് നൽകുക.
2. ആറുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത് നൽകരുത്
Many fodder growers apply NPK fertilizers for further growth. Urea is the most dangerous of these. Excess of urea in the stomach of cattle leads to death.
3. ആകെ സാന്ദ്രത തീറ്റയുടെ അളവിന്റെ ഒരു ശതമാനം എന്ന തോത് ഒരിക്കലും മറികടക്കരുത്.
Share your comments