താറാവ് കറി മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ്. കുട്ടനാടൻ താറാവുകറി ഒരിക്കലെങ്കിലും രുചിച്ച് നോക്കാത്തവരുണ്ടാകില്ല.ഇതിൻ്റെ രുചിയില്‍ മയങ്ങി വിദേശികളെല്ലാം ആലപ്പുഴയിലെത്തുന്നു. കേരളത്തില്‍ താറാവ് വളര്‍ത്തല്‍ ഏറ്റവുമധികമുള്ളത് ആലപ്പുഴ ജില്ലയിലാണ്. അല്‍പ്പം ശ്രദ്ധയോടെ നടത്തിയാല്‍ കേരളത്തിലെവിടെയും താറാവ് വളര്‍ത്താം. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതും ചീത്ത കൊഴുപ്പിൻ്റെ അംശം കുറവുമായതിനാല്‍ ഏതുപ്രായക്കാര്‍ക്കും കഴിക്കാവുന്നതാണ് താറാവിറച്ചി. വിറ്റാമിന്‍ ബി 3 ധാരാളം അടങ്ങിയിട്ടുമുണ്ട്.
വീട്ടുമുറ്റത്തും താറാവ്
വ്യാവസായിക അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്താന്‍ ധാരാളം സ്ഥലം ആവശ്യമാണ്. എന്നാല്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്‍ത്താം. ആറ് അടി നീളവും നാല് അടി വീതിയും രണ്ട് അടിആഴവുമുള്ള കുഴിയുണ്ടാക്കലാണ് ആദ്യ പടി. കുഴിയില്‍ നിന്നുമാറ്റിയ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്കുവിരിച്ചതിനു ശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കു മുകളില്‍ ഇഷ്ടികവ ച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് ടാങ്കിലേക്ക് വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ താറാവു കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാം.
കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ച് അടി വീതിയിലും ഒരു വേലി തീര്‍ക്കണം. മേല്‍പ്പറഞ്ഞ അളവില്‍ തീര്‍ത്ത ടാങ്കില്‍ 300 ലിറ്റര്‍ വെള്ളം നിറക്കാം. ഇതില്‍ 25 താറാവു കുഞ്ഞുങ്ങളെ വരെ വളര്‍ത്താം.
ഭക്ഷണം
അടുക്കളയില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങല്‍, വാഴതട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി താറാവുകള്‍ക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്. കുതിര്‍ത്ത് പകുതി വേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തി ദിവസവും 50 ഗ്രാം ഒരുതാറാവിനെന്ന കണക്കിനു കൊടുക്കണം. അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടികലര്‍ത്തിയും താറാവുകള്‍ക്ക് കൊടുക്കാം. പകല്‍ സമയങ്ങളില്‍ താറാവുകളെ അഴിച്ചുവിടുന്നത് നല്ലതാണ്.
ചെറു പ്രായത്തില്‍ തന്നെ താറാവു വസന്ത പോലുള്ള രോഗങ്ങള്‍ തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. രാത്രി സമയത്ത് താറാവുകള്‍ക്ക് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ തയ്യാറാക്കണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്റെ കാഷ്ടവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ താറാവുകള്‍ മുട്ടയിട്ടു തുടങ്ങും. ഒരു താറാവ് ശരാശരി 200 മുട്ടവരെ ഒരുവര്‍ഷം തരുന്നതാണ്.
English Summary: Duck Farming
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments