പശുക്കളിലും മറ്റു കന്നുകാലികളിലും ഉള്ള അകിടുവീക്കം തടയാനും രോഗപ്രതിരോധശേഷി ഉറപ്പാക്കാനും മഞ്ഞളിൽനിന്നു വേർതിരിച്ചെടുക്കുന്ന കുർകുമിൻ ചേർത്ത ഉൽപന്നം ഫലപ്രദമെന്ന് ഗവേഷണഫലം. കറവയുള്ളപ്പോഴും വറ്റിയ സമയത്തും അടുത്ത പ്രസവത്തിനു മുൻപും ഇവ ദിവസേന തീറ്റയിൽ ചേർത്ത് പശുക്കൾക്കു നൽകണം. ഒപ്പം ശാസ്ത്രീയ പരിചരണ രീതികളും അവലംബിക്കണം. പശുക്കളിലും മറ്റു കന്നുകാലികളിലും ഉള്ള അകിടുവീക്കം തടയാനും ദഹനക്ഷമത വർധിപ്പിക്കാനും ഒപ്പം പാലുൽപാദനത്തിൽ 10% വർധന നേടാനും ഇതിനാൽ സാധിക്കുമെന്ന് അറിയിച്ചു.
ബെംഗളൂരുവിലെ ട്രാൻസ്‌ഡിസിപ്ലിനറി യൂണിവേഴ്സിറ്റിയാണ് വ്യവസായ ഇടപെടലിന്റെ ഭാഗമായി കേരളത്തിൽ ഇങ്ങനെ ഒരു ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റിയിലെ ഡോ. ടി.പി.സേതുമാധവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഡോ.എം.ബാലകൃഷ്ണൻ നായർ, ഡോ. സി.എൻ.വിഷ്ണുപ്രസാദ് എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു.
യൂണിവേഴ്സിറ്റിയിലെ ഡോ. ടി.പി.സേതുമാധവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. പ്രതിദിന പാലുൽപാദനത്തിൽ 10% വർധന, ദഹനക്ഷമത, പാലിലെ കൊഴുപ്പിന്റെ അളവ്, കാത്സ്യം- ഫോസ്ഫറസ് അനുപാതം, ഗ്ലോബുലിൻ അനുപാതം എന്നിവയിൽ ഉയർച്ച, സാംക്രമിക രോഗങ്ങളുടെ പ്രതിരോധം എന്നിവയും ഇതിന്റെ ഗുണഫലങ്ങളാണ്. അകിടുവീക്കം കാരണം പാലുൽപാദനത്തിലുണ്ടാകുന്ന കുറവുമൂലം രാജ്യത്തെ പ്രതിവർഷ നഷ്ടം 13,000 കോടി രൂപയിലധികമാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഈ കണ്ടെത്തൽ രാജ്യത്തെ പാലുഉൽപ്പാദനം വർധിപ്പിക്കാൻ സഹായകമാകുമെന്നും ഒപ്പം പശുക്കളിലെയും കന്നുകാലികളിലെ അകിടുവീക്കം നിർമാർജ്ജനം ചെയ്യാൻ സഹായിക്കുമെന്നും വിശ്വസിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണം വിഴുങ്ങാൻ ബുധിമുട്ട് അനുഭവപ്പെടാറുണ്ടോ? ഡിസ്ഫാഗിയ (Dysphagia ആവാം
വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments