ഒട്ടകപക്ഷി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷി. ഒട്ടകപക്ഷിയോട് രൂപത്തിലും ശരീരഘടനയിലും സാദൃശ്യമായുള്ള എമു ഏതു കാലാവസ്ഥയിലും ജീവിക്കും.അലങ്കാര പക്ഷിയായും വ്യാവസായിക അടിസ്ഥാനത്തിലും എമുവിനെ വളർത്തിവരുന്നു. മനുഷ്യരുമായി നന്നായി ഇണങ്ങി വളരുന്ന എമു ഏതു തീറ്റയും കഴിക്കുന്ന ഒരു പക്ഷിയാണ്.എമു ഇറച്ചി സൂപ്പർ ഫുഡ് എന്നാണ് അറിയപ്പെടുന്നത് കാരണം ഇറച്ചി കൊഴുപ്പുരഹിതമാണ് എന്നതാണ്. പക്ഷി ഇറച്ചികൾ എല്ലാം തന്നെ വെളുത്തത് ആയിരിക്കും.എന്നാൽ എമുവിൻ്റെ ഇറച്ചിയുടെ പ്രത്യേകത ഇത് ചുവന്ന മാംസം ആണെന്നതാണ്. എമുവിനെ വളർത്തുന്നതാണ് പ്രധാനമായും ഇറച്ചിക്കും, എണ്ണയ്ക്കും മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്കും വേണ്ടിയാണ്. മയിലെണ്ണയോട് സാദൃശ്യമുള്ള എമുവിന്റെ എണ്ണയ്ക്കും ഏറെ ഔഷധ ഗുണമുണ്ടെന്നാണ് കണ്ടെത്തല്‍.ഒരു എമുവില്‍ നിന്നും ആറു ലിറ്ററോളം എണ്ണ ലഭിക്കും. സന്ധിവേദന, വീക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.എമുവിന്റെ മുട്ടകൾ കടുംപച്ച നിറത്തിലാണ് കാണപ്പെടുക ഇവയ്ക്കു മുക്കാല്‍ കിലോയോളം തൂക്കമുണ്ടായിരിക്കും.1000 രൂപയോളം വിലവരും ഒരു മുട്ടയ്ക്ക്.
ആറടിയോളം ഉയരവും 50 കിലോ തൂക്കവുമുള്ള എമുവിന് ഒട്ടകപക്ഷിയെ പോലെ 50 കി.മീറ്റര്‍ സ്പീഡില്‍ ഓടാൻ കഴിയും. മിശ്രഭോജിയാണെങ്കിലും സസ്യാഹാരമാണ് കൂടുതല്‍ താല്പര്യം. പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും അതാത് പ്രദേശത്തെ രീതിയനുസരിച്ചു എമുവിന്റെ ഭക്ഷണക്രമം മാറ്റാവുന്നതാണ് . .അരി, ഗോതമ്പ്, മുന്നാറി, മക്കച്ചോളം, തവിട്, പിണ്ണാക്ക് എന്നിവയൊക്കെ നല്‍കാം. എമുവിന്റെ വളര്‍ച്ചയ്ക്ക് കാല്‍സ്യം അത്യാവശ്യമാണ്. വളര്‍ച്ചയുടെ ഘട്ടത്തിലും മുട്ടയിടുമ്പോഴും കാല്‍സ്യം ധാരാളം വേണം. ഒരു എമു ഒരു കിലോയോളം ഭക്ഷണം ദിവസം കഴിക്കും.രണ്ടു വയസ്സുമുതൽ മുട്ടയിട്ടു തുടങ്ങുന്ന എമു ഒരു സീസണിൽ 10 മുട്ട വരെ നൽകും.ആണ്‍പക്ഷിയാണ് 52 ദിവസം അടയിരുന്നു മുട്ടകള്‍ വിരിയിച്ചെടുക്കുന്നത്. 40 വയസ്സോളം ആയുസ്സുള്ള എമു 30 വയസ്സുവരെ മുട്ടയിടും.വലിയ കമ്പിവേലികള്‍ തീര്‍ത്ത് വിസ്തൃതമായ പറമ്പുകളിൽ ഇവയെ വളർത്താം.
Share your comments