ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കാനൂരിൽ കാണപ്പെടുന്ന തിരുപ്പതിമാട് അഥവാ പുങ്കാനൂർ പശുക്കളെ പൊന്നും വില കൊടുത്താണ് പശുക്കർഷകർ വാങ്ങുന്നത്. ഒരുപാടു പ്രത്യേകതകൾ ഉള്ളവയാണ് പുങ്കാനൂർ പശുക്കൾ. ഭാരതീയ ഗോവംശത്തിൽ പാലിന്റെ ഗുണമേന്മയിലും കാഴ്ചയിലും എന്നും മുൻപന്തിയിലാണ് ഈ കുള്ളൻ പശുക്കൾ. ഏറെ ഔഷധമൂല്യമുള്ള ഇവയുടെ പാലും നെയ്യും തിരുപ്പതി ക്ഷേത്രത്തിൽ പ്രധാനമായും ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ തിരുപ്പതി മാട് എന്നും അറിയപ്പെടുന്നു. പെട്ടന്ന് ഇണങ്ങുന്ന ഇനമായ ഇവയുടെ ചാണകവും മൂത്രവും ജൈവകൃഷിക്ക് പറ്റിയ നല്ല വളമാണ്.
ഏഷ്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ പശുവാണ് പുങ്കാനൂർ പശുക്കൾ ഇവയുടെ ഉയരം . 70 സെന്റീമീറ്റർ തൊട്ടു 90 സെന്റീമീറ്റർ വരെയാണ്. ഭാരം 200 കിലോ വരെയേ ഉണ്ടാകൂ. വെള്ളയും ചാരകലർന്ന വെള്ള നിറവുമാണ് ഇവയ്ക്കുള്ളത്. ചുവടറ്റം വരെ നീണ്ടുകിടക്കുന്ന വാൽ ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. കണ്ടാൽ തന്നെ നല്ല ഓമനത്തം ഉള്ള വളരെ ഇണക്കമുള്ള പശുവാണ് ഇത്. പച്ചപ്പുല്ലും വെള്ളവും വൈക്കോലും കൊടുത്താണ് ഇവയെ വളർത്തുന്നത്.Another feature is the tail, which extends to the base. This is a very compatible cow with good looks. They are raised on grass, water and straw
മറ്റു കാലിത്തീറ്റകളൊന്നും ആവശ്യമില്ല. മേഞ്ഞു നടന്നു പുല്ലു കഴിക്കുന്ന ഇനങ്ങൾ ആണ് ഇവ. പാലിലെ ഫാറ്റിന്റെ അളവ് 8% വരെയാണ്. സാധാരണ പശുക്കളുടെ പാലിന് 3 -4 %വരെയേ ഫാറ്റിന്റെ അളവുണ്ടാവുകയുള്ളൂ. പ്രോട്ടീന്റെ അളവ് കൂടുതലുള്ള A 2 മിൽക്കാണു ഇവയുടേത്. ജൈവകൃഷിക്ക് പറ്റിയതാണ് ഇവയുടെ ചാണകവും മൂത്രവും. നല്ലയിനം പശുക്കളെ തെരഞ്ഞു നടക്കുന്ന കർഷകർക്കു ഇഷ്ടപ്പെടുന്ന തരം ഇന്ത്യൻ പശുവാണ് പുങ്കാനൂർ പശുക്കൾ
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഒരു ചിലവുമില്ല ഈ ഇനം നാടൻ പശുക്കളെ വളർത്താൻ.
#Desi cow #Cow #Farm #Krishi #Agriculture #Farmer
Share your comments