പലർക്കും മൃഗങ്ങളെ പല കാര്യമാണ് അല്ലെ? എല്ലാവരും വളരെ ഓമനിച്ചു ലാളിച്ചാണ് നമ്മുടെ ഓമനകളെ വീട്ടിൽ വളർത്തുന്നത്. എന്നാൽ അവർക്ക് ഒരു അസുഖം വന്നാലോ? അത് നമ്മളെ വളരെ അസ്വസ്ഥതയും, വിഷമവും ആകും അല്ലെ? നായ്ക്കളുടെ രോമം കൊഴിയുന്നത് വളരെ കാര്യമായി തന്നെ എടുക്കേണ്ട കാര്യമാണ്. നായ്ക്കളുടെ രോമം കൊഴിയുന്നതിന് എന്താണ് കാരണം എന്ന് പലർക്കും അറിയില്ല. എന്നാൽ നമ്മുടെ മൃഗങ്ങളുടെ രോമങ്ങൾ കൊഴിയുന്നു എന്ന് തോന്നിയാൽ ഒട്ടും താമസിക്കാതെ തന്നെ മികച്ച ഒരു ഡോക്ടറിനെ കാണിക്കേണ്ടതാണ്.
ഇങ്ങനെ മുടികൾ പൊഴിയുന്നത് മൂലം നായക്കുട്ടികളെയും അത് പ്രതിസന്ധികളിലാക്കുന്നുണ്ട്. എന്നാൽ ഇതിന് എന്താണ് പരിഹാരം എന്ന് നോക്കാവുന്നതാണ്. നായ്ക്കളുടെ രോമങ്ങൾ നഷ്ടപ്പെടുന്നതിന് കാരണങ്ങൾ പലതാണ്. നായ്ക്കളെ അണുബാധകൾ ബാധിക്കുന്നത്, അലര്‍ജിയും ചുവപ്പും , വരണ്ട ചർമം, കാലാവസ്ഥാ മാറ്റങ്ങള്‍, കൂടെ ഭക്ഷണത്തിന്റെ അലര്‍ജി എന്നീ കാര്യങ്ങള്‍ എല്ലാം നായയുടെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. എന്നാൽ എന്താണ് ഇതിനൊരു പരിഹാരം? നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട്. ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം.
വരണ്ട ചര്‍മ്മം നായ്ക്കുട്ടികളെ ഏറെ പ്രതിസന്ധികളിലാക്കുന്നു. എന്നാൽ അതിനെ ചെറുക്കാൻ ഏറ്റവും നല്ല മാർഗം ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക എന്നതാണ്. ഹ്യുമിഡിഫയര്‍ വായുവില്‍ കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുകയും നിങ്ങളുടെ നായയുടെ വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ ചര്‍മ്മത്തെ തടയുകയും ചെയ്യുന്നു. നായ കിടക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് ഏറ്റവും നല്ലത്.
നിങ്ങളുടെ അരുമകളുടെ ചർമ്മ ആരോഗ്യത്തിന് വേണ്ടി ആപ്പിൾ സൈഡ് വിനാഗിരിയിൽ കുളിപ്പിക്കാവുന്നതാണ്. ആപ്പിള്‍ സിഡെര്‍ വിനാഗിരിയിലെ അസിഡിക് സ്വഭാവം ഒരു പ്രകൃതിദത്ത ആന്റിഫംഗല്‍ ആന്റി ബാക്ടീരിയല്‍ ആണ്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അവരെ കുളിപ്പിക്കുന്ന വെള്ളത്തില്‍ കുറച്ച് ചേര്‍ത്ത് അവരുടെ ശരീരം മുഴുവന്‍ വൃത്തിയാക്കാവുന്നതാണ്. നാരങ്ങാ ഉപയോഗിച്ച് കുളിപ്പിക്കുന്നതും ഏറെ നല്ലതാണ്. ഇതും ഒരു അസിഡിക് ദ്രാവകം ആയത് കൊണ്ട് തന്നെ നായുടെ ചര്മത്തിലുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് നാരങ്ങാ.
ഒലിവ് ഓയിൽ മനുഷ്യർക്ക് എന്ന പോലെ തന്നെ നായ്ക്കൾക്കും ഏറെ നല്ലതാണ്, ഇത് സ്ഥിരമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നുമാണ്. ഒലിവ് ഓയിൽ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് രോമം കൊഴിയുന്നത് പരിഹാരമാണ് എന്നതിന് പുറമെ നായ്കുട്ടികളിൽ വരണ്ട ചർമത്തിന്റെ പാടുകൾ ഉണ്ടെങ്കിൽ അത് മാറാനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ
കോഴികൾക്കും പശുക്കൾക്കും Sharkliverol (ഷാർക്‌ലിവറോൾ) കേരളത്തിലെ കർഷകർക്കും
Share your comments