ആടുകളിലെ പ്ലേഗ് എന്ന അറിയപ്പെടുന്ന വൈറസ് രോഗമാണ് ആട് വസന്ത. ഇവയ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയാൽ മാത്രമേ ആട് വസന്ത പ്രതിരോധിക്കാൻ സാധിക്കൂ. നാലുമാസം പ്രായമെത്തുമ്പോൾ ആടുകൾക്ക് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള കുത്തിവെപ്പ്(പിപി ആർ )നൽകണം.
വർഷംതോറും കുത്തിവെപ്പ് ആവർത്തിക്കണം. കേരളത്തിലെ എല്ലാ മൃഗാശുപത്രി കളിലും ഈ വാക്സിൻ ലഭ്യമാണ്. ആടുകൾക്ക് നാലുമാസം പ്രായമെത്തുമ്പോൾ ടെറ്റനസ് രോഗതിന്ന് പ്രതിരോധ കുത്തിവെപ്പും എടുക്കണം. തുടർന്നു വരുന്ന ഓരോ ആറു മാസത്തിലും ടെറ്റനസ് കുത്തിവെപ്പ് നടത്തണം. കുരലടപ്പൻ രോഗങ്ങൾക്കെതിരെ കുത്തിവെപ്പ് നാലു മാസം പ്രായം എത്തിയ ആടുകൾക്ക് നൽകാം രണ്ടാഴ്ച ഇടവിട്ട് രണ്ടു കുത്തിവെപ്പുകൾ നൽകിയാൽ തുടർന്നു വർഷംതോറും ഓരോ ഡോസ് നൽകിയാൽ മതി. കൂടാതെ അപ്രതീക്ഷിതമായി എത്തുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ ആടുവളർത്തൽ സംരംഭമായി തുടങ്ങുന്നവർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും മറക്കരുത്.
Goat should be vaccinated against plague (PPR) at 4 months of age. There are no special schemes at the government level for goat protection. This should be the sole responsibility of the farm owner or entrepreneur.
ആടുകളുടെ പരീരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ തലത്തിൽ പ്രത്യേക പദ്ധതികൾ ഒന്നും തന്നെ ഇല്ല. ഇതിൻറെ പൂർണ ഉത്തരവാദിത്വം ഫാം നടത്തുന്ന വ്യക്തി അല്ലെങ്കിൽ സംരംഭകൻ ഏറ്റെടുക്കണം. ഇതിൻറെ ഇൻഷുറൻസ് കാര്യങ്ങൾക്കുവേണ്ടി യുണൈറ്റഡ് ഇന്ത്യ, നാഷണൽ ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.
Share your comments