<
  1. Livestock & Aqua

ഒരു ക്ഷീരകര്‍ഷകന്‍റെ അനുഭവസാക്ഷ്യം - ഡേറിയസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ

പശുവളര്‍ത്തലില്‍ പ്രായോഗിക പരിശീലനവും ഉപദേശവും നല്‍കി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് അത്താണിയാവുകയാണ് കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ ഡേറിയസ്. ഡേറിയസ് ഒരു മുഴുവന്‍ സമയ കര്‍ഷകനല്ലെങ്കിലും ക്ഷീരകൃഷിയുടെ മാന്ത്രികസ്പര്‍ശം ഏറെയുണ്ട് ഈ മനുഷ്യനില്‍.അഞ്ചുവര്‍ഷം ക്ഷീരമേഖലയില്‍ നിന്നു വിജയിച്ചവര്‍ക്ക് എംബിഎ ബിരുദം നല്‍കി ആദരിക്കേണ്ടതാണെന്നും ഡേറിയസ് പറയുന്നു. പശുവിനെ വളര്‍ത്തി വിജയിക്കുന്നവന് മറ്റെന്തും ചെയ്ത് ജീവിക്കാന്‍ ശക്തിയുണ്ടാകുമെന്നാണ് ഡേറിയസിന്റെ അഭിപ്രായം.

Ajith Kumar V R
Darious at his farm
Darious at his farm

പശുവളര്‍ത്തലില്‍ പ്രായോഗിക പരിശീലനവും ഉപദേശവും നല്‍കി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് അത്താണിയാവുകയാണ് കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ ഡേറിയസ്. ഡേറിയസ് ഒരു മുഴുവന്‍ സമയ കര്‍ഷകനല്ലെങ്കിലും ക്ഷീരകൃഷിയുടെ മാന്ത്രികസ്പര്‍ശം ഏറെയുണ്ട് ഈ മനുഷ്യനില്‍.അച്ഛന്‍ അധ്യാപകനായിരുന്നെങ്കിലും കൃഷിയില്‍ തത്പ്പരനായിരുന്നു, പ്രത്യേകിച്ചും പശുവളര്‍ത്തലില്‍. പശുക്കള്‍ക്ക് പുല്ലു പറിച്ചു നല്‍കുന്നതിന് പാരിതോഷികമായി സിനിമയ്ക്കു കൊണ്ടുപോയിരുന്ന ബാല്യമാണ് ഡേറിയസിന് സുഖമുള്ളൊരോര്‍മ്മ. പിന്നീട് തൊഴുത്ത് വൃത്തിയാക്കുന്നതുള്‍പ്പെടെ എല്ലാ ജോലികളിലും ഇടപെട്ടിരുന്നു. ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകന്‍,ചവറ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ തിരക്കായിരുന്നെങ്കിലും ഒരു ക്ഷീരകര്‍ഷകന്‍ എന്നും ഡേറിയസിന്റെ മനസില്‍ ഉണ്ടായിരുന്നു. ശാസ്താം കോട്ടയിലെ ഒരു സുഹൃത്തിന്റെ ഒരേക്കര്‍ ഭൂമി വാങ്ങിയപ്പോഴും ഭൂമി കൈയ്യേറാന്‍ ശ്രമിച്ച പ്രദേശവാസികളുമായി പോരാട്ടം തുടങ്ങിയപ്പോഴും ക്രിമിനല്‍ കേസുകളും കോടതിയും ഒക്കെയായി ഒരുപാട് മാനസികപ്രശ്‌നങ്ങളെ അതിജീവിക്കുമ്പോഴും ഡേറിയസ് വിചാരിച്ചില്ല ശാസ്താംകോട്ടയില്‍ ഒരു ഡയറി ഫാം(Dairy farm) തുടങ്ങേണ്ടിവരുമെന്ന്. ആദ്യം തുടങ്ങിയതും ഡയറി ആയിരുന്നില്ല. ഒരു കട്ടച്ചൂള ആരംഭിച്ചു. ടൈറ്റാനിയത്തിലെ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന കല്‍ക്കരിയുടെ(coal) ചാരമുപയോഗിച്ച് ചൂള പ്രവര്‍ത്തിപ്പാക്കാം എന്നതായിരുന്നു പദ്ധതി. തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കാരെ കൊണ്ടുവന്ന് പണി ചെയ്യിച്ചാണ് ആരംഭിച്ചത്. എന്നാല്‍ വേണ്ടത്ര കരി ലഭ്യമാകാതെ വരുകയും മികച്ച അന്യസംസ്ഥാന തൊഴിലാളികളെ കിട്ടാതാവുകയും ചെയ്തതോടെ അതൊരു നഷ്ടക്കച്ചവടമായി മാറി. അതിനെതുടര്‍ന്നാണ് ഡയറി തുടങ്ങാന്‍ തീരുമാനിച്ചത്.

A view from the cow shed
A view from the cow shed

തുടക്കം രണ്ട് പശുക്കളില്‍

വീട്ടില്‍ അമ്മയെ നോക്കാന്‍ വന്ന സ്ത്രീയുടെ കുടുംബത്തിന് താമസിക്കാനായാണ് ശാസ്താംകോട്ടയില്‍ രണ്ടു പശുവിനെ വാങ്ങി നല്‍കി ഡയറി ഫാമിന് തുടക്കമിട്ടത്. എന്നാല്‍ ആ കുടുംബത്തിലെ മരുമകന്‍ തികഞ്ഞ മദ്യപാനിയായതിനാല്‍ അത് വേണ്ടത്ര നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. അങ്ങിനെയാണ് നാഗര്‍കോവിലിലുള്ള ഒരു കുടുംബത്തെ കൊണ്ടുവന്നു താമസിപ്പിച്ച് ഡയറി വിപുലപ്പെടുത്തിയത്. 20 പശുക്കളുള്ള നല്ലൊരു യൂണിറ്റായി അത് വളര്‍ന്നു. അപ്പോഴാണ് അമ്മ പറയുന്നത്, നാട്ടുകാര്‍ക്ക് നല്ല പാല് നല്‍കുന്ന നീ എനിക്ക് മില്‍മ പാലാണല്ലൊ നല്‍കുന്നതെന്ന്. അതോടെ ചവറയിലും ഒരു യൂണിറ്റ് ആരംഭിച്ചു. 8 പശുക്കളുണ്ട് ചവറയില്‍. ഡേറിയസും കുടുംബവും ഒരു തമിഴ്‌നാട്ടുകാരനും ചേര്‍ന്നാണ് അത് നോക്കുന്നത്. കാലിവളര്‍ത്തലില്‍ ഗവേഷണം തുടങ്ങിയതും ഈ ഫാം തുടങ്ങിയതോടെയാണ്.

കാലിവളര്‍ത്തല്‍ ലാഭകരമാകാന്‍

കാലിവളര്‍ത്തല്‍ ലാഭകരമാകാന്‍ ഡേറിയസ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. പാലിന് നല്ല മാര്‍ക്കറ്റും പരമാവധി വിലയും കിട്ടണം. സൊസൈറ്റി 33-34 രൂപയ്ക്ക് വാങ്ങി 50 രൂപയ്ക്കാണ് പാല്‍ വില്‍ക്കുന്നത്. എന്നാല്‍ കര്‍ഷകന് 50 രൂപ ലിറ്ററിന് ലഭിച്ചാലെ ഡയറി ലാഭകരമാകൂ. അതിന് ഉതകും വിധം വിലയില്‍ മാറ്റം വരണം. പാലിന്റെ ഗുണമേന്മ നോക്കാതെ പാല്‍ വാങ്ങുന്ന ഉപഭോക്താക്കളാണ് പൊതുവെ നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ മായം കലര്‍ന്ന പാലും മേന്മ കുറഞ്ഞ പാലുമൊക്കെ യഥേഷ്ടം അന്യസംസ്ഥാനത്തുനിന്നും കേരളത്തില്‍ എത്തുന്നത്. ഇപ്പോള്‍ കേരളീയരുടെ സമീപനം മാറിവരുന്നുണ്ട്. ഗുണമേന്മയുള്ള പാല്‍ കൂടുതല്‍ വില നല്‍കി വാങ്ങാന്‍ ആളുകള്‍ തയ്യാറാവുന്നു.ഇതോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തയ്യാറാക്കി വില്‍പ്പന നടത്താന്‍ കര്‍ഷകരും കര്‍ഷകകൂട്ടായ്മകളും തയ്യാറാകേണ്ടതുണ്ട്. തൈരും മോരും വെണ്ണയും നെയ്യും ഐസ്‌ക്രീമുമൊക്കെ കൂടുതല്‍ ലാഭം നേടിത്തരുമെന്നതില്‍ സംശയമില്ല.

2.കാലിത്തീറ്റയാണ് മറ്റൊരു വിഷയം. കൂടുതല്‍ തീറ്റകളും അന്യസംസ്ഥാനത്തുനിന്നാണ് വരുന്നത്. നല്ല ഗുണമേന്മയുള്ള തീറ്റ കുറഞ്ഞ വിലയില്‍ സംസ്ഥാനത്ത് ഉത്പ്പാദിപ്പിച്ച് കര്‍ഷകരിലെത്തിക്കാന്‍ കഴിയുന്നില്ല. പൂര്‍ണ്ണമായും റഡിമേയ്ഡ് തീറ്റ നല്‍കിയാല്‍ കാലിവളര്‍ത്തല്‍ ലാഭകരമല്ല എന്നാണ് ഡേറിയസ് അഭിപ്രായപ്പെടുന്നത്. പുല്ലും വയ്ക്കോലുമൊക്കെ തീറ്റയുടെ ഭാഗമാകണം. ഓരോ ലിറ്റര്‍ പാലിനും കുറഞ്ഞത് 400 ഗ്രാം തീറ്റ വേണം. റഡിമേയ്ഡ് തീറ്റയില്‍ യൂറിയയുടെ അംശം കൂടുതലാണ്. ഇത് അടുത്ത ഗര്‍ഭധാരണത്തെ സാരമായി ബാധിക്കും. അന്‍പതിനായിരം രൂപയിലധികം നല്‍കി വാങ്ങിയ പശുവിനെ അറവുമാടായി നല്‍കേണ്ടിവരുന്ന ദുരവസ്ഥ ഓര്‍ക്കാന്‍ പോലും കഴിയാത്തതാണ്. അതുകൊണ്ടുതന്നെ പുല്‍കൃഷിയും നെല്‍കൃഷിയും ചോളകൃഷിയുമൊക്കെ പ്രോത്സാഹിപ്പിക്കാനും സബ്‌സിഡി നിരക്കില്‍ പോഷകാംശമുള്ള കാലിത്തീറ്റ ലഭ്യമാക്കാനും വകുപ്പുകള്‍ ശ്രദ്ധ വയ്ക്കണം.

3. കറവക്കാരന്റെ അഭാവമാണ് മറ്റൊരു വിഷയം. ശരാശരി ഇരുപത് വീടുകളില്‍ വരെ ഒരു കറവക്കാരന്‍ നിത്യേന കറക്കുന്നുണ്ടാവും. മിക്കവരും തമിഴ്‌നാട്ടുകാരാണ്. രാത്രി 12 മണിക്കൊക്കെ കറവ തുടങ്ങും. രാത്രി 10 മണിക്ക് ഉറങ്ങാന്‍ കിടക്കുന്ന കര്‍ഷകന്‍ കറവക്കാരന്റെ സമയമനുസരിച്ച് ഉണര്‍ന്നിരിക്കണം. കറവക്കാരന്‍ ശുചിത്വബോധമുള്ളവനാകണം എന്ന് നിര്‍ബ്ബന്ധമില്ല. രോഗമുള്ള പശുവിനെ കറന്നിട്ടുവരുന്ന കറവക്കാരന്‍ രോഗവാഹകനാകുന്നു എന്നതാണ് ഇന്നു കാണുന്ന വലിയ ദുരന്തം. കറവക്കാരന്‍ മദ്യപാനിയാണെങ്കില്‍ ചില ദിവസങ്ങളില്‍ കറക്കാന്‍ വന്നില്ലെന്നും വരാം. സംസ്ഥാനത്ത് വാര്‍ഡ് അടിസ്ഥാനത്തിലോ കാലിവളര്‍ത്തലുകാരുടെ എണ്ണം മനസിലാക്കി രണ്ട് വാര്‍ഡിന് ഒന്ന് എന്ന നിലയിലോ കറവ മഷീന്‍ വാങ്ങി നല്‍കി ,വേണ്ടത്ര പരിശീലനം നേടിയ സ്ത്രീകളുടെ കറവ സംഘങ്ങളെ സൃഷ്ടിക്കാന്‍ ഡയറി ഡവലപ്പ്‌മെന്റ് വകുപ്പ് മുന്‍കൈ എടുക്കണമെന്നാണ് ഡേറിയസ് പറയുന്നത്. കറവയില്‍ ശ്രദ്ധിക്കേണ്ടത് അവസാന തുള്ളികളായി വരുന്ന പാലിലാണ്. അതിലാണ് കൊഴുപ്പുകൂടുതലുള്ളത്. കുട്ടികളുണ്ടെങ്കില്‍ അവയെക്കൊണ്ട് കുടിപ്പിച്ച് തീര്‍ക്കാം. ഇല്ലെങ്കില്‍ ഇത് കെട്ടിനിന്ന് ഇന്‍ഫെക്ഷനുണ്ടാകും. അതൊഴിവാക്കാനാണ് പരിശീലനം സിദ്ധിച്ച ആളുകള്‍തന്നെ മെഷീന്‍ ഉപയോഗിക്കണം എന്നു പറയുന്നത്. ഇപ്പോള്‍ മാസം ഒരു പശുവിനെ കറക്കുന്നതിന് 1200 രൂപ നല്‍കുന്നുണ്ട്. ഒരു പഞ്ചായത്തില്‍ 5 യൂണിറ്റുകള്‍ ആരംഭിച്ചാല്‍ ന്യായമായ ഒരു തുക ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്യും ,കൂടുതലാളുകള്‍ പശു വളര്‍ത്താന്‍ മുന്നിട്ടുവരുകയും ചെയ്യും.

4.രോഗങ്ങളാണ് ക്ഷീരകര്‍ഷകര്‍ക്ക് വലിയ തലവേദനയായി മാറുന്നത് . രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെങ്കിലും നിയന്ത്രിച്ചുനിര്‍ത്താന്‍ ആത്മാര്‍ത്ഥതയുള്ള ഡോക്ടര്‍മാര്‍ വേണം. മൃഗഡോക്ടര്‍മാര്‍ കൂടുതലും വനിതകളാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയുള്ള ഷെഡ്യൂളില്‍ മാത്രം ജോലി ചെയ്യുന്നവര്‍. ആശുപത്രിയില്‍ പോയി രോഗം പറഞ്ഞാല്‍ മരുന്നു തരും.എന്നാല്‍ രാത്രിയിലൊക്കെ ഒരു പ്രശ്‌നമുണ്ടായാല്‍ ,മൃഗമല്ലെ, നാളെ നോക്കാം എന്നമട്ടാണ്. കര്‍ഷകന്‍ സ്വന്തം കുഞ്ഞിനെപ്പോലെ കാണുന്ന ജീവിയോട് ആ കാരുണ്യം കാണിക്കുന്ന ഡോക്ടര്‍മാര്‍ അപൂര്‍വ്വം. ഡോക്ടര്‍ വീട്ടില്‍ വരണമെങ്കില്‍ അതിനുള്ള ഫീസ്, യാത്രച്ചിലവ്, മരുന്നുവില ഒക്കെകൂടി വലിയ തുകയാവും. ഒരു പശുവിനെക്കൊണ്ട് ഉപജീവനം നടത്തുന്ന ആളാണെങ്കില്‍ അതോടെ തകര്‍ന്നുപോകും. എല്ലാ ആധുനിക സൗകര്യങ്ങളോടെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി ഒരു നിയോജക മണ്ഡലത്തില്‍ കുറഞ്ഞത് ഒന്ന് എന്ന നിലയില്‍ ഉണ്ടാവണമെന്നാണ് ഡേറിയസ് ആവശ്യപ്പെടുന്നത്. അവിടെ മതിയായ വാഹനങ്ങളും കര്‍മ്മനിരതരായ പുരുഷഡോക്ടറന്മാരും ഉണ്ടാകണം.സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത പരിചയ സമ്പന്നരായ മൃഗഡോക്ടറന്മാര്‍ക്ക് മൃഗക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കണമെന്നും ഡേറിയസ് അഭിപ്രായപ്പെട്ടു.അപ്പോള്‍ സര്‍ക്കാര്‍ മൃഗാശുപത്രിയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കാനും ഇവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും കഴിയും. പഠിച്ചിറങ്ങുന്ന മൃഗഡോക്ടറന്മാര്‍ക്ക് ഇവരോടൊപ്പം ചേര്‍ന്ന് പരിശീലനം നേടാനും കഴിയും. ആയുര്‍വ്വേദം-ഹോമിയോ മേഖലകളിലെ മൃഗചികിത്സയും ഉപയോഗപ്പെടുത്തണം. അന്യം നിന്നുപോകുന്ന നാട്ടുവൈദ്യവും ഉപയോഗിക്കാന്‍ സംവിധാനം വേണം.

5. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിക്ക് ഈ മേഖലയില്‍ വലിയ സഹായം നല്‍കാന്‍ കഴിയും.ക്ഷീരകര്‍ഷകരും മൃഗസംരക്ഷണ ഉദ്യോഗസ്ഥരും മാസത്തിലൊരിക്കലെങ്കിലും എംഎല്‍എയുടെ അധൃക്ഷതയില്‍ യോഗം ചേര്‍ന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യണം. കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്ത വിഷരഹിത പച്ചക്കറി കൃഷി വിജയിക്കാന്‍ ഏറ്റവും അത്യാവശ്യമായ ചാണകവും ഗോമൂത്രവും സംഭാവന ചെയ്യാന്‍ കഴിയുന്ന ക്ഷീരകൃഷിക്കും അതേ അളവില്‍ പ്രാധാന്യം നല്‍കി പരിപോഷിപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.അതിനാവശ്യമായ സംയോജിത കൃഷി രീതി പരമാവധി പ്രോത്സാഹിപ്പിക്കണം.

6. സര്‍ക്കാര്‍ ബിപിഎല്ലിന് മുകളിലുള്ളവര്‍ക്കു നല്‍കുന്ന റേഷന്‍ ഒരു ചെറിയ സമൂഹം മാത്രമെ ഉപയോഗപ്പെടുത്തുന്നുള്ളു. ചിലര്‍ കാര്‍ഡ് നിലനിര്‍ത്താന്‍ മാത്രമായി റേഷന്‍ വാങ്ങും. മറ്റു ചിലര്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി പണം വാങ്ങും. റേഷന്‍ അതാവശ്യമുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും റേഷനരിയും ഗോതമ്പും ചോളവും കന്നുകാലികള്‍ക്ക് നല്‍കാനായി കന്നുകാലി റേഷന്‍ സംവിധാനം കൊണ്ടുവരണമെന്നും ഡേറിയസ് പറയുന്നു. നമ്മള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ഫുഡ് കോര്‍പ്പറേഷനില്‍ ടണ്‍ കണക്കിന് ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഒഴിവാക്കി അത് കാലികള്‍ക്ക് തീറ്റയായി നല്‍കാമെന്ന് ഡേറിയസ് നിര്‍ദ്ദേശിക്കുന്നു.

അനുഭവപാഠം

മൃഗഡോക്ടറന്മാരുടെ ഉപേക്ഷ സംബ്ബന്ധിച്ച ഡേറിയസിന്റെ അനുഭവസാക്ഷ്യം ഇങ്ങിനെ. ഡേറിയസിന്റെ ഒരു പശുവിന് രാത്രിയില്‍ കടുത്ത പ്രസവവേദന അനുഭവപ്പെട്ടു.പ്രസവം നടക്കേണ്ട സമയമായെങ്കിലും കുട്ടി പുറത്തേക്കു വരുന്നില്ല. ഒരു ഡോക്ടറെ വിളിച്ചു. രാത്രിയല്ലെ, നാളെ രാവിലെ നോക്കാം എന്നു പറഞ്ഞു. മറ്റൊരു ഡോക്ടര്‍ ദൂരക്കൂടുതല്‍ പറഞ്ഞൊഴിഞ്ഞു. ഒടുവില്‍ പരിചയമുള്ളൊരു ലൈവ്‌സ്റ്റോക്ക് അസിസ്റ്റന്റിനെ വിളിച്ചു. അയാള്‍ പ്രസവമെടുക്കാന്‍ അറിയില്ലെന്നു പറഞ്ഞെങ്കിലും ഡേറിയസ് അയാളെ നിര്‍ബ്ബന്ധിച്ചു വിളിച്ചുവരുത്തി. അയാളെക്കൊണ്ട് പശുവിന്റെ ഗര്‍ഭപാത്രത്തില്‍ കൈകയറ്റി നോക്കുമ്പോള്‍ കുട്ടി തിരിഞ്ഞാണ് വരുന്നതെന്നു മനസിലായി. ഇടുപ്പെല്ല് ഗര്‍ഭപാത്രത്തില്‍ തട്ടിനില്‍ക്കുകയാണ്. പുറകിലത്തെ മടങ്ങിയ കാലുകള്‍ മുന്നോട്ടുതള്ളാന്‍ ഡേറിയസ് തന്നെ നിര്‍ദ്ദേശം നല്‍കി.അയാള്‍ അങ്ങിനെ ചെയ്തു. അതൊടെ കുട്ടിക്ക് പുറത്തേക്കു വരാന്‍ സാഹചര്യമൊരുങ്ങി. മറിച്ച് അടുത്ത ദിവസത്തേക്ക് കാത്തുനിന്നിരുന്നെങ്കില്‍ ആ കുട്ടിയും തള്ളയും മരണപ്പെട്ടേനെ. ഇത്തരത്തിലുള്ള അപകടകരമായ അവസ്ഥ വരാതിരിക്കാന്‍ സ്വകാര്യ ക്ലിനിക്കുകള്‍ ഉപകരിക്കുമെന്ന് ഡേറിയസ് പറയുന്നു.

പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും തിരിച്ചുവരവ്

കോവിഡ് കാലത്തോടെ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ തൊഴില്‍ നഷ്ടമായി മടങ്ങിവരുന്ന മലയാളിക്ക് ആശ്രയിക്കാവുന്ന ഒരു മേഖലയാണ് പശുവളര്‍ത്തല്‍. 3-4 പശുക്കളെ ശാസ്ത്രീയമായി വളര്‍ത്തിയാല്‍ 25000 രൂപ ഉറപ്പായും ലഭിക്കും. പക്ഷെ അത് സ്വന്തം തൊഴിലായി കണ്ട് ചെയ്യാന്‍ കഴിയണം. 10-15 പശുക്കളുമായി ജോലിക്കാരെയൊക്കെ വച്ച് നടത്തിയ മിക്ക ഫാമുകളും 6 മാസത്തിനുള്ളില്‍ പൂട്ടിപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യക്തമായ പഠനം നടത്തി ഇതിനെ തന്റെ തൊഴിലായി കണ്ടുമാത്രമെ ഈ രംഗത്തേക്ക് ഇറങ്ങാവൂ എന്ന് ഡേറിയസ് പുതുസംരംഭകരെ ഉപദേശിക്കുന്നു.വലിയ തുക മുടക്കി ആധുനിക ഷെഡുമൊക്കെ നിര്‍മ്മിച്ച് വലിയ തുക മുടക്കി ആവരുത് സംരംഭം തുടങ്ങുന്നത്. പ്രായമായതോ രോഗം ബാധിച്ചതോ ആയ തെങ്ങ് മുറിച്ചു മാറ്റുമ്പോള്‍ അത് തൊഴുത്തിന് മേല്‍ക്കൂരയാക്കാം. ശുചിത്വവും മിതത്വവുമാണ് ക്ഷീരമേഖലയുടെ വിജയത്തിന് അടിസ്ഥാനം. ഇപ്പോള്‍ 20 പശുവിനെ വരെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ല. മനുഷ്യ വിഭവവും ധനകാര്യവും മാര്‍ക്കറ്റിംഗും നന്നായി കൈകാര്യം ചെയ്യുന്നവരാണ് ക്ഷീരകര്‍ഷകര്‍. അഞ്ചുവര്‍ഷം ക്ഷീരമേഖലയില്‍ നിന്നു വിജയിച്ചവര്‍ക്ക് എംബിഎ ബിരുദം നല്‍കി ആദരിക്കേണ്ടതാണെന്നും ഡേറിയസ് പറയുന്നു. പശുവിനെ വളര്‍ത്തി വിജയിക്കുന്നവന് മറ്റെന്തും ചെയ്ത് ജീവിക്കാന്‍ ശക്തിയുണ്ടാകുമെന്നാണ് ഡേറിയസിന്റെ അഭിപ്രായം.ഡേറിയസിന്‍റെ മൊബൈല്‍ - 9447080270
Darious - a pleasure moment
Darious - a pleasure moment

Experience of a dairy farmer

Darius hails from Chavara in Kollam district. Although Darius is not a full-time farmer, he has a lot of the magic of dairy farming. His father was a teacher who was interested in farming, especially in animal husbandry. Darius has a fond childhood as a child who was taken to the cinema as a gift for collecting  grass for the cows. He was later involved in all the work, including cleaning the barn. Although he was busy as a tutorial college teacher, an official at Minerals and Metals Ltd and a politician, Darius always had in mind a dairy farmer. Darius did not think that he would have to start a dairy farm in Sasthamkotta when he bought a friend's one acre of land in Sasthamkotta and faced many issues locally and cases including criminal one. The dairy was not the first to start. It was a brick making unit. The plan was to run the furnace on the ashes of  coal accumulated at Titanium. It started by bringing in workers from Tamil Nadu. But with not enough coal available and the availability of good guest workers, it turned into a loss-making business. It was then that he decided to start a dairy.

The dairy farm was started by buying two cows in Sasthamkotta for the family of the woman who came to look after his mother at home. But the son-in-law of that family was an alcoholic and could not carry it well enough. That's how he picked a family from Nagercoil to look after the cattle.They done an excellent job and the farm  grew into a good unit with 20 cows. That's when Darious' mother said that you were giving good milk the public and Milma milk for me.He then decided to start one  unit at  Chavara too. There are 8 cows in the barn. Darious and his family look after the farm with the support of  a Tamil Nadu native. Research on animal husbandry began with the establishment of this farm.

To make livestock profitable

These are some of the suggestions that Darious puts forward to make cattle breeding profitable.

1. Milk should have a good market and maximum price. The society buys milk for Rs 33-34 and sells  for Rs 50. A dairy can be profitable only if the farmer gets Rs 50 per liter. Awareness on quality milk among the consumers is also important.Normally, consumers buy milk on low price, regardless of the quality of the milk. That is why adulterated milk and low quality milk come to Kerala from other states in sufficient quantities. Now the attitude of Keralites is changing. People are ready to buy quality milk at a higher price. At the same time, farmers and farmers' associations need to be prepared to produce and sell value-added products. Curd, buttermilk, butter, ghee and ice cream are no doubt more profitable than selling milk

2. Fodder is another issue. Most of the feeds come from other states. Good quality fodder could be produced in the state at low cost and delivered to the farmers. Darious argues that animal husbandry is not profitable if it is fed entirely by ready-made food. Grass and straw should be part of the feed. Readymade feeds are high in urea. This can seriously affect the next pregnancy. It is impossible to even remember the plight of a cow bought for more than Rs 50,000 to be parted as meat. Therefore, the department should focus on promoting grass cultivation, paddy cultivation and maize cultivation and providing nutritious fodder at subsidized rates.

3. Another issue is the lack of  milk man(karavakkaran). On an average, a milkman visits  twenty households daily. Most of karavakkars are from Tamil Nadu. Milking starts at 12 o'clock at night. The farmer  should be awake as per the convenience of  the milkman. The milkman does not have to be hygienic. The great tragedy we see today is that the milkman who milks a sick cow becomes a carrier of the disease. If the milkman is an alcoholic, he may not come for milking  on certain days. Darious said the Dairy Development Department should take the initiative to create adequately trained groups of women to do the job and be provided milking machines on panchayath basis. In milking,it is important to pay attention to the last drop of milk. It is high in fat  and that to be sucked out to avoid diseases.
 
4. Diseases are becoming a major headache for dairy farmers. Although the disease cannot be eradicated, sincere doctors are needed to control it. Veterinary doctors are mostly women. Those who work only on the schedule from 10 a.m. to 4 p.m. If you go to the hospital and explain on your animal's disease, they will  give medicine. Doctors rarely show kindness to  animals that the farmer sees as his own child. If the doctor has to come home, the fees, travel expenses and medicines will be huge. If a person makes a living from a cow, he will break down as the cost is on higher side. Darious demands that there be at least one 24-hour veterinary hospital with all modern facilities in an assembly  constituency. Darious said the government should issue licenses to experienced veterinary doctors  who have retired from government service to start veterinary clinics.Veterinary medicine in the field of Ayurveda and Homeopathy should also be used. Arrangements should be made to use traditional medicine that is not available elsewhere.

5. The people's representative in the constituency can provide great assistance in this area. Dairy farmers and animal husbandry officers should meet at least once a month under the chairmanship of the MLA to discuss the problems of the farmers. The Government should be prepared to nurture animal husbandry as that of agriculture ,since the most essential manure are cow dung and cow urine.

6. The ration given by the government to those above BPL is used only by a small community. Some people buy rations just to keep the card. Others sell it to dairy farmers . Darious said the ration should be limited to those who need it and a livestock ration system should be introduced to provide rice, wheat and maize to the cattle. Darious suggests that if we act realistically, we can save tons of food grains from being stashed away in the food corporation and feed it to cattle.


Lesson learned

This is Darious' experience of neglect by veterinarians. One of Darious' cows experienced severe labor pain at night. He called a doctor. Doctor said not today night, will come tomorrow morning. Another doctor said he was staying far away. Finally he called an experienced livestock assistant. He said he did not know how to take delivery, but Darious insisted him to attend the case. He put his hand on the cow's uterus and realized that the baby was coming in reverse angle. The pelvis of the baby  is tucked inside the uterus. Darious  instructed him to push its back legs forward. He did so. With that, the situation was ready for the child to come out. If he had waited for the next day, the child and  mother would have died. Darious says private clinics can help prevent such a dangerous situation.

Return of expatriates and marunadan Malayalees

Cattle rearing is an area that can be relied upon by the Malayalees who have lost their jobs due to the economic collapse of the Covid period. If 3-4 cows are reared scientifically, one can earn Rs.25,000/- a month. But he must be ready to see it as his own job. Most of the farms, which were staffed with 10-15 cows, closed within six months. Therefore, Darious advises entrepreneurs to enter the field only after doing a clear study and if only ready to become a worker than the owner. When old or diseased coconut is cut, the wood can be used as a roof over the pen. Hygiene and moderation are the basis for the success of the dairy sector. Now a license is not required to raise up to 20 cows. Dairy farmers are well versed in human resources, finance and marketing. Darious also said that those who have been successful in the dairy sector for five years should be honored with MBA degree. Darius believes that anyone who succeeds in raising cattle will have the strength to do anything else to survive.
Darious Mobile- 9447080270

ഡോക്ടര്‍ ജലജകുമാറിന്‍റെ മത്സ്യകൃഷി

English Summary: Experience of a dairy farmer- hear the words of Darious

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds