കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "സുഭിക്ഷ കേരളം" പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് " പടുത കുളങ്ങളിലെ മത്സ്യകൃഷി".
കേരള സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ " പടുത കുളങ്ങളിലെ മത്സ്യകൃഷി" പരിശീലനം സംഘടിപ്പിക്കുന്നു. 2020 ജൂലൈ 24 & 27 തീയതികളിൽ തിയറി ക്ലാസ്സുകളും തുടർന്നുള്ള ദിവസങ്ങളിൽ പ്രായോഗിക പരിശീലനവും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം 2020 ജൂലൈ 24 രാവിലെ 10 മണിക്ക് ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അവർകൾ ഓൺലൈനായി നിർവഹിക്കും. 14 ജില്ലകളിൽ 28 കേന്ദങ്ങളിലായി 280 മത്സ്യ കർഷകർ നേരിട്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ 8000 മത്സ്യ കർഷകരും ഈ പരിശീലനത്തിന്റെ ഭാഗമാകും.
പടുതാ കുളങ്ങളിലെ മത്സ്യകൃഷി യെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് ഫേസ്ബുക് ലൈവിലൂടെ പരിശീലനത്തിൽ പങ്കെടുക്കാം.
https://www.facebook.com/janakeeyamatsyakrishi.kerala.9
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ
#FTB#Agriculture#Krishi#Agri
Share your comments