വളർത്തുമൽസ്യങ്ങളോട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന തീറ്റ വിലകൊടുത്തു വാങ്ങിയാണ് മിക്കവാറും ഇവയെ വളർത്തുന്നത്. തിരക്കിനിടയിൽ മിക്കവാറും മറന്നുപോയാൽ വേറെ എന്ത് തീറ്റ നൽകുമെന്ന് ആർക്കും ധാരണയില്ല ഫലമോ അന്ന് അവ പട്ടിണിയായതു തന്നെ. വലിയ വിലകൊടുത്തു വാങ്ങുന്ന തെറ്റായേക്കാൾ മികച്ച മത്സ്യത്തീറ്റ കുറഞ്ഞ ചിലവിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം. വീട്ടിൽ ഉണ്ടാക്കുന്ന മത്സ്യ തീറ്റയുടെ പ്രധാന ചേരുവ ഉണക്കച്ചെമ്മീൻ,അഥവാ മറ്റു ചെറിയ ഉണക്കമീനുകൾ, പലതരം പിണ്ണാക്കുകൾ, പലതരം തവിടുകൾ കാലിത്തീറ്റ എന്നിവയാണ്. അഭിരുചിക്കനുസരിച്ചു വിവിധ അനുപാതത്തിൽ ഇവ ഉണ്ടാക്കിനോക്കാവുന്നതാണ്.
.ഒരു കിലോ മത്സ്യ തീറ്റ ഉണ്ടാക്കാനുള്ള രീതിയാണ് താഴെ പറഞ്ഞിരിക്കുന്നത്..മ
കടല പിണ്ണാക്ക് 200 ഗ്രാം
സോയ പിണ്ണാക്ക് 150 ഗ്രാം
മൈദ or കപ്പ പൊടി 100 ഗ്രാം
ചോള തവിട് 150 ഗ്രാം
നെല്ല്തവിട് 150 ഗ്രാം
ഉണക്ക ചെമ്മീൻ / ഉണക്കിയെടുത്ത മത്തി / ചാള പൊടിച്ചത് 150 ഗ്രാം
താള് ഇല/ ചൊറിയൻ ചേമ്പ് ഇല തണലിൽ ഉണക്കിയത് 100 ഗ്രാം
or
അസോള, മുരിങ്ങയില 100 ഗ്രാം
കപ്പലണ്ടി പിണ്ണാക്ക്, സോയ പിണ്ണാക്ക്, ചെമ്മീൻ എന്നിവ വെള്ളത്തിൽ കുതിർത്തിയെടുക്കുക. നല്ല പോലെ കുതിർന്ന ശേഷം തവിട് ,മൈദ, ചോള തവിട് മുതലായവ ചേർത്ത് വെള്ളം അധികമില്ലാതെ നല്ല പോലെ അരച്ചെടുക്കുക. തണലിൽ ഉണക്കിയെടുത്ത ഇലകളും അരച്ചെടുക്കുക. ഇവ കുഴച്ചെടുത്ത് ഇടിയപ്പം/ നൂൽപുട്ട് ഉണ്ടാക്കുന്ന ഉപകരണത്തിൽ പ്രസ് ചെയ്തെടുത്ത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക. ഉണങ്ങിയ തീറ്റ കൈ കൊണ്ട് നുറുങ്ങി പ്ലാസ്റ്റിക് കവറിലോ ടിന്നിനകത്തോ വായു കടക്കാത്ത വിധം ഭദ്രമായി അടച്ചു വെച്ച് സൂക്ഷിക്കാം. ആവശ്യത്തിന് തീറ്റ എടുത്ത് മത്സ്യങ്ങൾക്ക് കൊടുക്കാം. മത്സ്യങ്ങൾ തീറ്റയെടുക്കുന്നതിനനുസരിച്ച് അൽപാല്പമായി മാത്രം സാവധാനം കൊടുക്കുക .
.
Share your comments