വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കുറഞ്ഞതായി പഠനം. പരിസ്ഥിതിസംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി (എ ട്രീ) നടത്തിയ പഠനത്തിലാണ് മത്സ്യസമ്പത്തില്‍ ഇത്തവണയും കുറവ് വന്നതായി കണ്ടെത്തിയത്.
2018-ല്‍ നടത്തിയ പഠനത്തില്‍ 107 മുതല്‍ 111 ഇനങ്ങളെ വരെ കായലില്‍നിന്ന് കണ്ടെത്തിയിരുന്നു. നൂറ്റിയമ്പതില്‍പ്പരം മത്സ്യയിനങ്ങളുണ്ടായിരുന്ന വേമ്പനാട്ടുകായലില്‍ ഇപ്പോൾ 98 ഇനങ്ങളെ മാത്രമാണ് കണ്ടെത്താനായത്.ഇവയില്‍ 93 ഇനങ്ങള്‍ ചിറകുള്ള മത്സ്യങ്ങളുടെ വിഭാഗത്തിലാണ്. അഞ്ചെണ്ണം തോടുള്ള മത്സ്യങ്ങളുടെ വിഭാഗത്തിലും. കായല്‍ജലത്തില്‍ ഉപ്പിന്റെ അളവ്.(ഒരുലിറ്റര്‍ വെള്ളത്തിലുള്ള ഉപ്പിന്റെ അളവ്) ആയി വര്‍ധിച്ചതായും ഗവേഷകര്‍ പറയുന്നു.
കായല്‍ജലത്തില്‍ ഉപ്പിൻ്റെ അംശം ക്രമാതീതമായി കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സാധാരണ ആറുമുതല്‍ എട്ട് പി.പി.ടി. വരെയാണ് കായല്‍ജലത്തിലെ ഉപ്പിൻ്റെ തോത്. എന്നാല്‍, ഇത് 30 പി.പി.ടി.യായാണ് കൂടിയിരിക്കുന്നത്. ഉപ്പിന്റെ അംശം വര്‍ധിച്ചതിനാല്‍ ശുദ്ധജലമത്സ്യസമ്പത്തിലും കുറവുണ്ടായിട്ടുണ്ട്. കായല്‍ച്ചൊറി എന്നറിയപ്പെടുന്ന ജെല്ലിഫിഷിന്റെ സാന്നിധ്യം കായലില്‍ വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.മഴലഭ്യത കുറഞ്ഞതും കായല്‍ജലത്തില്‍ ഉപ്പിന്റെ അളവ് വര്‍ധിച്ചതുമാണ് ഇതിന് കാരണം.
മീന്‍പിടിത്ത വലകളില്‍ ജെല്ലിഫിഷ് കുടുങ്ങുന്നത് മത്സ്യലഭ്യതയെത്തന്നെ ബാധിച്ചതായി പഠനത്തിൽ പറയുന്നു. കൂടാതെ, ഇവ ചൊറിച്ചിലടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ക്കിടയാക്കുന്നതായും പഠനത്തിൽ വ്യക്തമാക്കുന്നു.
Share your comments