<
  1. Livestock & Aqua

പശുവളർത്തലും തീറ്റപ്പുൽ കൃഷിയും 

വീട്ടിൽ പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ തീർച്ചയായും തീറ്റപ്പുൽ വളർത്തിയിരിക്കണം. പശുവളർത്തലിന്റെ ചെലവിൽ 70 ശതമാനവും തീറ്റയ്ക്കാണു മുടക്കുന്നത് പശുവിന്റെ ആരോഗ്യവും മികച്ച പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടതുണ്ട്.

KJ Staff
CO3 grass
വീട്ടിൽ പശുക്കളെ വളർത്തുന്നുണ്ടെങ്കിൽ തീർച്ചയായും തീറ്റപ്പുൽ വളർത്തിയിരിക്കണം. പശുവളർത്തലിന്റെ ചെലവിൽ 70 ശതമാനവും തീറ്റയ്ക്കാണു മുടക്കുന്നത് പശുവിന്റെ ആരോഗ്യവും മികച്ച പാലുൽപാദനവും ഉറപ്പാക്കാൻ തീറ്റപ്പുല്ല് കൊടുക്കേണ്ടതുണ്ട്. തീറ്റച്ചെലവുകുറയ്ക്കാനും ഇത് സഹായിക്കും  വൈക്കോലും കാടിയും മാത്രം നൽകി പശുക്കളെ വളത്തിയിരുന്ന കാലം മാറി, വൈക്കോൽ ശരീരത്തിന് തീരെ ഗുണം ചെയ്യുന്ന ഒന്നല്ല. പച്ചപുല്ലിന് വളരെയേറെ ക്ഷാമം നേരിടുന്ന ഈ അവസ്‌ഥതയിൽ വീട്ടുവളപ്പിൽ തന്നെ പച്ചപ്പുൽ നട്ടു  വളർത്തുന്നതാണ് ഉത്തമം.

തെങ്ങിൻതോപ്പിൽ ഇടവിളയായി പുൽകൃഷി ചെയ്യാം. വരമ്പത്തും കനാലിന്റെ ഓരത്തും തരിശായി കിടക്കുന്ന സ്ഥലത്തും. വരമ്പത്തും കനാലിന്റെ ഓരത്തും തരിശായി കിടക്കുന്ന സ്ഥലത്തും പുല്ലു നടാം. നെൽപ്പാടങ്ങളിൽ മൂന്നാം വിളയായി പയർ, ചോളം തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യാം. ഉൽപാദനം കൂടിയ സി.ഒ–3, സി.ഒ–4 തുടങ്ങിയ തീറ്റപ്പുല്ലിനങ്ങൾ ഇപ്പോൾ ലഭ്യമാണ്. തമിഴ്നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഈയിനങ്ങൾ 15 സെന്റിൽ കൃഷി ചെയ്താൽ ഒരു പശുവിനു ദിവസം തോറും പുല്ല് നൽകാനാകും.
വളരെ ലളിതമാണ് തീറ്റപ്പുൽ കൃഷി രീതി നന്നായി ഉഴുതു നിരപ്പാക്കിയ മണ്ണിൽ വളങ്ങൾ ചേർത്ത് ചെറിയ കുഴികൾ എടുത്തു അതിൽ കമ്പുകൾ നടാം. തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് തീറ്റ പുല്ലു വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ചില പുല്ലുകൾ വളരില്ല. മൂന്നു മാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽ വസ്തു ശേഖരിക്കേണ്ടത്. ഒരു വർഷത്തിനു മേൽ പ്രായമായ കട ഇളക്കി, 15-20 സെന്‍റീമീറ്റർ നീളത്തിൽ തണ്ടോടുകൂടി വേർപെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം..
ജലസേചനവും, കളനിയന്ത്രണവും സമയ സമയങ്ങളിൽ നടത്തണം  
നട്ട് 75 – 90 ദിവസം ആകുന്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്‍റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു. തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും. വിവിധ ഇനകളുടെ  പ്രത്യേകത അനുസരിച്ചു വിളവെടുപ്പ് കാലത്തിൽ വ്യത്യാസം ഉണ്ടായിരിയ്ക്കും 
തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ക്ഷീരവികസന വകുപ്പ് തീറ്റപ്പുൽകൃഷി വ്യാപന പദ്ധതി നടത്തിവരുന്നു. തീറ്റപ്പുൽകൃഷിക്ക് ധനസഹായവും സൗജന്യമായി പുൽവിത്തും നടീൽവസ്തുക്കളും ക്ഷീരവികസന വകുപ്പ് നൽകുന്നുണ്ട്..
English Summary: fodder for cattle CO3 CO4 grass

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds