കോഴികളെ പ്രധാനമായും മൂന്നായി ആണ് തരംതിരിക്കുന്നത് മുട്ടയിടുന്നവ, ഇറച്ചിക്ക് പറ്റുന്നവ,മുട്ടക്കും ഇറച്ചിക്കും പറ്റുന്നവ. മുട്ടയ്ക്കും ഇറച്ചിക്കും പറ്റുന്ന കോഴികളെ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. അത്തരത്തിൽ ഇറച്ചിക്കും നല്ല രീതിയിൽ മുട്ട ലഭിക്കുവാനും വേണ്ടി തിരഞ്ഞെടുക്കേണ്ട ഇനങ്ങളെ ക്കുറിച്ചാണ് ഇനി ഇവിടെ പറയാൻ പോകുന്നത്. കുറച്ചു കോഴികളെ മാത്രം വളർത്തുന്നവർ ദൈനംദിന മുട്ടയ്ക്കും ഇറച്ചിക്കും ഇത്തരം കോഴികളെ തെരഞ്ഞെടുക്കണം. ഒരു വയസ്സ് പൂർത്തിയാകുന്നതിന് ഇടയ്ക്ക് ധാരാളം മുട്ടയിടുകയും പിന്നീട് ഇറച്ചി ആവശ്യത്തിനുവേണ്ടി ഇവയെ ഉപയോഗിക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള കുറച്ച് ഇനങ്ങളെ നമുക്ക് പരിചയപ്പെടാം.
റോഡ് ഐലൻഡ് റെഡ്
മുതുക് നിരപ്പായതും നെഞ്ച് മുന്നോട്ട് തള്ളിയതും ആയ ഇനമാണിത്. തവിട്ടുനിറമുള്ള മുട്ടകളാണ് ഇടുന്നത്. പൂവന് നാലു കിലോഗ്രാമും ഇടയ്ക്ക് മൂന്ന് കിലോഗ്രാമാണ് വലിപ്പം ഉണ്ടാവുക. ഒറ്റ പൂവ് ഉള്ളതും റോസ്പൂവ് ഉള്ളതും എന്നിങ്ങനെ രണ്ട് ഇനങ്ങൾ ഇവയിലുണ്ട്. ഒറ്റപൂവ് ഉള്ളവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
പ്ലിമത്ത് റോക്ക്
ചാരം കലർന്ന വെളുപ്പു നിറത്തിൽ കുറുകെ കറുത്ത വരകൾ കലർന്ന നിറമാണ് ഇവയ്ക്ക്. നല്ല വീതിയും മുഴുപ്പുള്ള നെഞ്ചാണ് പ്രത്യേകത. നാടൻ കോഴികളുടെ വംശോദ്ധാരണത്തിന് ഈ ജനുസ്സിൽപെട്ട കോഴികൾ ആണ് നല്ലത്.
കോർണിഷ്
ഇംഗ്ലണ്ടിൽ നിന്ന് ഉരുത്തിരിഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഇനമാണിത്. നന്നായി മാംസം വെക്കുന്ന ഇനമാണിത്. ഈ ജനുസ്സിൽ പെട്ട പൂവൻ കോഴികളെ സങ്കരണ പ്രക്രിയയിലൂടെ വ്യാപകമായി ബ്രോയിലർ കോഴികൾ ആക്കി ഉരുതിരിച്ച് എടുക്കുന്നു. പൂവന് 4.5 കിലോഗ്രാമും പിടയ്ക്ക് 3.5 കിലോഗ്രാമാണ് തൂക്കം.
അസീൽ
ആന്ധ്ര പ്രദേശ് ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇവ കൂടുതലായി കണ്ടുവരുന്നു. ഇവയുടെ മാംസം രുചികരമാണ്. ഇവ 196 ദിവസമാകുമ്പോൾ പ്രായപൂർത്തിയെത്തും. വാർഷിക മുട്ട ഉല്പാദനം 90 ആണ്. പൂവൻകോഴിക്ക് അഞ്ച് കിലോ ഗ്രാം വരെയും പിട കോഴിക്ക് 4 കിലോഗ്രാം വരെയും തൂക്കം വയ്ക്കും. വിദേശ കോഴികളുമായി സങ്കരണ പ്രക്രിയ വഴി സ്വാദിഷ്ടമായ ഇറച്ചി ഉള്ളതുമായ കോഴികളെ ഉൽപ്പാദിപ്പിക്കാൻ ഇതു മികച്ചതാണ്.
ആസ്ട്രോ ലോപ്
ഓസ്ട്രേലിയയിൽ രൂപംകൊണ്ട ഇനമാണിത്. കേരളത്തിൽ തുറന്നുവിട്ട് വളർത്തുന്നതിൽ ഏറ്റവും മികച്ച വിദേശയിനം. തൂവലുകൾക്ക് പച്ച കലർന്ന കറുപ്പ് നിറമാണ്. ഇറച്ചി ധാരാളം കിട്ടുന്നതിനാൽ പൊതു ഉപയോഗത്തിന് മികച്ചത്. വൈറ്റ് ലഗോൺ പിടയും ആസ്ട്രോലോപ് പൂവനും ആയി ചേർത്ത് ഉണ്ടാക്കുന്ന ആസ്ട്രോ വൈറ്റ് എന്നയിനം ധാരാളം മുട്ടയിടുന്നവയാണ്. വൻകിട പൗൾട്രീ ഫാമുകൾക്ക് മികച്ചത്.
ഇതൊക്കെയാണ് മികച്ചയിനം മുട്ട തരുന്ന യും ഇറച്ചിക്ക് പറ്റുന്നതുമായ ഇനങ്ങൾ. ഇത്തരം ഇനങ്ങളെ തെരഞ്ഞെടുത്ത് വളർത്തിയാൽ കോഴിവളർത്തൽ ആദായകരമാക്കാം.
മുട്ട ഉത്പാദനം വർദ്ധിക്കാൻ ഒരു പൊടികൈ
മുട്ടകളിലെ കൃത്രിമത്തെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ ?
മുട്ടക്കോഴികളെ കുറിച്ച് കൂടുതൽ അറിയാൻ
Share your comments