മത്സ്യകൃഷിയിലേക്കു തിരിയുന്ന കർഷകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ചെലവിൽ മത്സ്യകൃഷി നടത്തുമ്പോൾ ലഭിക്കുന്ന അധിക ലാഭവും രാസവസ്തുക്കൾ ഇല്ലാത്ത മൽസ്യം എന്ത് വിലകൊടുത്തും വാങ്ങിക്കുന്ന പുതിയ സംസ്കാരവുമാണ് ഇതിനു പിന്നിൽ.
മത്സ്യകൃഷിയിലേക്കു തിരിയുന്ന കർഷകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ചെലവിൽ മത്സ്യകൃഷി നടത്തുമ്പോൾ ലഭിക്കുന്ന അധിക ലാഭവും രാസവസ്തുക്കൾ ഇല്ലാത്ത മൽസ്യം എന്ത് വിലകൊടുത്തും വാങ്ങിക്കുന്ന പുതിയ സംസ്കാരവുമാണ് ഇതിനു പിന്നിൽ. ആസ്സാം വാള അല്ലെങ്കിൽ മലേഷ്യൻ വാള ആണ് ഇന്ന് മൽസ്യകൃഷിയിലെ പുതിയ താരം. ആഗോളതലത്തിൽ ഭഷ്യാവശ്യത്തിനായി വളർത്തപ്പെടുന്ന മത്സ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത് മലേഷ്യൻ വാള തന്നെയാണ്. ചെറിയ ടാങ്കുകളിൽപ്പോലും നല്ല വളർച്ചാ നിരക്ക് കാണിക്കുന്ന ആസാം വാള 8 മുതൽ 10 മാസം കൊണ്ട് 2 ഓ രണ്ടരയോ കിലോ വരെ തൂക്കം ഉണ്ടാകുന്നു. ഗിഫ്റ് തിലാപ്പിയ,നാട്ടർ തുടങ്ങിയ മത്സ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ അധികം മുള്ളുകൾ ഇല്ലാത്ത ആസ്സാം വാള രുചിയിലും കേമനാണ്.
നിരവധി ഘടകങ്ങളാണ് അസം വാളയെ മൽസ്യ കർഷകരുടെ പ്രിയപെട്ടതാക്കി മാറ്റിയത്. അടുക്കള കുളങ്ങളിൽ, പടുതാക്കുളങ്ങളിൽ മുതൽ ഏതു സ്ഥലത്തും വളർത്താം എന്നതും അടുക്കളയിലെ ഭക്ഷണാവശിഷ്ടങ്ങൾ സഹിതം എല്ലാത്തരം തീറ്റകളും തിന്നു പെട്ടെന്ന് വളരുന്നു എന്നതും ആസ്സാം വാള കൃഷി ആദായകരമാക്കുന്നു. ജലത്തിന്റെ താപനിലയെ അതിജീവിക്കാനുള്ളകഴിവ്, അധികം കേടുകൾ ഇവയ്ക്കു ഉണ്ടാകാറില്ല.കുഞ്ഞുങ്ങളെ വാങ്ങി വളർത്തുമ്പോൾ ആദ്യത്തെ രണ്ടാഴ്ച. കുറച്ചൊന്നു ശ്രദ്ധിച്ചാൽ എല്ലാ കുഞ്ഞുങ്ങളെയും ചത്തുപോകാതെ ലഭിക്കുകയും ചെയ്യും. ആറ്റുവാളയോടു സാമ്യമുള്ള ആസ്സാം വാളക്കു ശരീരത്തിന്റെ അടിഭാഗത്തും ചിറകുകളിലും ആകർഷകമായ ഇളം ചുവപ്പു നിറമാണ് ഉള്ളത്.
Share your comments