1. Livestock & Aqua

150 ഗ്രാം കക്കപ്പൊടി മുട്ടയിടുന്ന കാട കോഴികൾക്ക് നൽകിയാൽ മികച്ച മുട്ട ലഭിക്കും

നമ്മുടെ നാട്ടിൽ പ്രചാരം സിദ്ധിച്ചു വരുന്ന ഒരു ഉപതൊഴിലാണ് കാട വളർത്തൽ. കേരളത്തിൽ കാട വളർത്തലിനു വൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ കുടുംബശ്രീ മുഖേനയും സ്വാശ്രയസംഘങ്ങൾ മുഖേനയും ചെറുകിട സംരംഭങ്ങൾ ധാരാളമായി തുടങ്ങിയിട്ടുണ്ട്.

Arun T

നമ്മുടെ നാട്ടിൽ പ്രചാരം സിദ്ധിച്ചു വരുന്ന ഒരു ഉപതൊഴിലാണ് കാട വളർത്തൽ. കേരളത്തിൽ കാട വളർത്തലിനു വൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ കുടുംബശ്രീ മുഖേനയും സ്വാശ്രയസംഘങ്ങൾ മുഖേനയും ചെറുകിട സംരംഭങ്ങൾ ധാരാളമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ വളരെക്കുറച്ചു മാത്രമേ വൻകിട സംരംഭങ്ങൾ കേരളത്തിലുള്ളൂ. മറ്റു കൃഷിയോടൊപ്പം ഒരു ഉപതൊഴിലായി കാട വളർത്തിയാൽ അധിക വരുമാനമുണ്ടാക്കുവാൻ കഴിയും.

വളരുന്ന കാടകളുടെ പരിപാലനം 3 ആഴ്ച മുതൽ 6 ആഴ്ചവരെയുള്ളതിനെ ഗോവർ എന്നു വിളിക്കാം. നല്ല വളർച്ചയും ആരോഗ്യവും ഇല്ലാത്ത കാടയെ തിരഞ്ഞു മാറ്റണം. 3-4 ആഴ്ച പ്രായത്തിൽ വേണമെങ്കിൽ ഇവയുടെ ചുണ്ടു മുറിച്ചു കളയാം. ആദ്യത്തെ രണ്ടാഴ്ച പ്രായംവരെ കാടക്കുഞ്ഞുങ്ങൾക്ക് 24 മണിക്കൂർ വെളിച്ചം നല്കണം. പിന്നീട് മൂന്നാമത്തെ ആഴ്ചയുടെ അവസാനമാകുമ്പോഴേക്കും ഇത് 12 മണിക്കൂറായി കുറച്ചു കൊണ്ടുവരണം. എന്നാൽ വില്പനയ്ക്കു കുറച്ചു മുമ്പ് 8 മണിക്കൂർ വെളിച്ചവും 16 മണിക്കൂർ ഇരുട്ടും നല്കിയാൽ ഇവയുടെ ശരീര തൂക്കം വർദ്ധിക്കും.

പ്രായപൂർത്തിയായ കാടയുടെ പരിപാലനം ആയാൽ കാടകൾ പ്രായപൂർത്തിയാകും. പൂർണ്ണവളർച്ചയെത്തുന്ന ഈ പ്രായത്തിൽ ഇവയ്ക്കു 160 ഗ്രാമെങ്കിലും തൂക്കമുണ്ടാകും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടു തുടങ്ങും. ഇറച്ചിക്കു വേണ്ടി യുവയെ ഈ പ്രായത്തിൽ വില്ക്കുന്നതാണ് നല്ലത്.

കാടകളുടെ തീറ്റക്രമം

3 ആഴ്ചവരെ കാടകൾക്ക് ബ്രോയിലർ സ്റ്റാർട്ടർ തീറ്റയാണ് കൊടുക്കുന്നത്. ഇതിൽ 27% മാംസ്യവും 28oo കി. കലോറി ഊർജ്ജവും അടങ്ങിയിരിക്കണം. അതിനു ശേഷം 6 ആഴ്ചവരെയുള്ള 3 ആഴ്ചക്കാലം ഗോവർ തീറ്റയാണു കൊടുക്കേണ്ടത്. ഇതിൽ 24% മാംസ്യവും 28oo കി.കലോറി ഊർജ്ജവും ഉണ്ടായിരിക്കണം. 6 ആഴ്ചയ്ക്കു ശേഷം കൊടുക്കുന്ന തീറ്റയിൽ 22 ശതമാനം മാംസ്യവും 2000 കി.കലോറി ഊർജവും വേണം.

മുട്ടയിടാൻ ആരംഭിക്കുന്നതിനു മുമ്പ് 1 കി.ഗ്രാം തീറ്റയിൽ 150 ഗ്രാം കക്കപ്പൊടി ചേർക്കണം. മുട്ടയിടുന്ന കാടകൾക്ക് കൊടുക്കാനായി ക്വയിൽ ലയർമെഷ് തീറ്റ വാങ്ങിക്കുവാൻ കിട്ടും. ഇതു കൊടുക്കുകയാണെങ്കിൽ കക്കപ്പൊടി ചേർക്കേണ്ടതില്ല. പൂർണ്ണവളർച്ചയെത്തിയ കാട ദിനംപ്രതി 25 ഗ്രാം തീറ്റതിന്നും. ഏത് ബ്രാന്റ് തീറ്റനല്കുന്നുവോ അതു തന്നെ തുടരുന്നതാണ് നല്ലത്.

1 കാട 5 ആഴ്ച പ്രായമാകുന്നതുവരെ ഏകദേശം 400 ഗ്രാംവരെ തീറ്റ തിന്നും, ഒരു വർഷത്തിൽ ഒരു കാട 8oo ഗ്രാം തീറ്റ കഴിക്കും. 0-5 ആഴ്ച പ്രായത്തിൽ കാടയുടെ തീറ്റപരിവർത്തനശേഷി 3:5 ആണ്‌.

English Summary: Giving 150 gram kakkapodi to quail is important

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds