<
  1. Livestock & Aqua

ചെറിയൊരു സംരംഭമായി തുടങ്ങാം ആട് വളർത്തൽ

പത്താടുകളെ വളർത്തുന്ന ഒരാൾക്ക് ആടുകളുടെ തീറ്റയ്ക്കായി തീറ്റപ്പുൽക്കൃഷിയും മറ്റ് പച്ചിലകൾ ലഭിക്കുന്ന ചെടികളും വളർത്താം. ഒരാടിന് ഒരു ദിവസം 3 മുതല്‍ 5 കിലോഗ്രാം വരെ പച്ചിലകളും തീറ്റപ്പുല്ലും ആവശ്യമാണ്. പ്ലാവ്, ഗിനിപ്പുല്ല്, ലുസേൺ, സങ്കരനേപ്പിയർ, സുബാബുൾ , ശീമക്കൊന്ന എന്നിവ മിക്ക ആടുകളും കഴിക്കുന്നതിനാൽ അവ ലഭ്യമാകുക. .A herdsman can grow fodder crops and other green leafy vegetables for sheep feed. One goat needs 3 to 5 kg of greens and fodder a day. Available as plav, guinea fowl, lucerne, hybrid napier, subabul, and seemakonna are eaten by most sheep.

K B Bainda
goat farm
മലബാറി ആടുകൾ

പശുവളർത്തലിന്റെയത്ര അലച്ചിലുകൾ ഇല്ലാത്ത ഒരു സംരംഭമാക്കാവുന്നതാണ് ആട് വളർത്തൽ. സാധാരണക്കാർക്കും ചെറുകിട കൃഷിക്കാർക്കും ജീവിതോപാധിയായി കൊണ്ടുനടക്കാവുന്ന ഒന്നാണത് . അഞ്ചുമുതൽ പത്തു വരെ ആടുകളെ ഒരു വീട്ടമ്മയ്ക്കു പരിപാലിക്കാം. എന്നാൽ അഴിച്ചു വിട്ടു വളർത്താൻ സ്ഥലമുള്ള കർഷകർ കൃഷിയോടൊപ്പം തന്നെ വ്യാവസായികാടിസ്ഥാനത്തിലും ആടുവളർത്തൽ ആരംഭിച്ചിട്ടുണ്ട്. തരക്കേടില്ലാത്ത സാമ്പത്തികലാഭത്തിനുള്ള സാധ്യതയും ലഭിക്കുന്നുണ്ട്. ഉയർന്ന പ്രജനനം, ഉയർന്ന വളർച്ചാനിരക്ക്, പോഷകഗുണമേറിയ ഇറച്ചി, സമൃദ്ധമായ പാൽ എന്നീ ഗുണങ്ങളാല്‍ ആടുവളര്‍ത്തല്‍ കർഷകർക്ക് മടുപ്പില്ലാതെ കൊണ്ടുപോകാൻ കഴിയും. ആട്ടിൻപാലിന്റെ മേന്മ ആയുർവേദത്തിലെ മരുന്നുകളുടെ പ്രധാന ചേരുവകളിൽ ഒന്നായി മാറിയതിനാൽ പാലിന്റെ ആവശ്യകതയും വർധിച്ചിട്ടുണ്ട്.

malabari goat
മലബാറി ആടുകൾ

പത്താടുകളെ വളർത്തുന്ന ഒരാൾക്ക് ആടുകളുടെ തീറ്റയ്ക്കായി തീറ്റപ്പുൽക്കൃഷിയും മറ്റ് പച്ചിലകൾ ലഭിക്കുന്ന ചെടികളും വളർത്താം. ഒരാടിന് ഒരു ദിവസം 3 മുതല്‍ 5 കിലോഗ്രാം വരെ പച്ചിലകളും തീറ്റപ്പുല്ലും ആവശ്യമാണ്. പ്ലാവ്, ഗിനിപ്പുല്ല്, ലുസേൺ, സങ്കരനേപ്പിയർ, സുബാബുൾ , ശീമക്കൊന്ന എന്നിവ മിക്ക ആടുകളും കഴിക്കുന്നതിനാൽ അവ ലഭ്യമാകുക. .A herdsman can grow fodder crops and other green leafy vegetables for sheep feed. One goat needs 3 to 5 kg of greens and fodder a day. Available as plav, guinea fowl, lucerne, hybrid napier, subabul, and seemakonna are eaten by most sheep.

10 പെണ്ണാടിന് ഒരു മുട്ടനാട് വേണം. വളർത്താനായി ആടുകളെ തിരഞ്ഞെടുക്കുമ്പോൾ പൊതുവായ ആരോഗ്യലക്ഷണങ്ങൾ, വയസ്സ്, ജനുസ്സിന്റെ ഗുണങ്ങൾ, പ്രസവത്തിലുണ്ടാക്കുന്ന കുട്ടികളുടെ എണ്ണം, ശരീരവളർച്ച, പാലുല്പാദനശേഷി എന്നിവ നോക്കി വാങ്ങുക. എല്ലാ ആടുകളും ഒരേ പ്രായത്തിലുള്ളവ ആകരുത്. വിവിധ പ്രായത്തിലുളള ആടുകളെ തെരഞ്ഞെടുക്കുക. 3 വയസ്സ് പ്രായമുള്ളവയും അതിനു താഴെ പ്രായമുള്ളവയെയും വാങ്ങാം.

malabari goat
മലബാറി ആട്

നമ്മുടെ നാട്ടിൽ അനുയോജ്യം രോഗപ്രതിരോധശേഷിയും ഉയർന്ന പ്രത്യുൽപാദനശേഷിയുമുളള മലബാറി ആടുകളാണ്. മലബാറി ആടുകൾക്കു 60% പ്രസവത്തിലും ഒന്നിലധികം കുട്ടികൾ ഉണ്ടാകാറുണ്ട്. ഏകദേശം 20 കിലോഗ്രാം വരെ തൂക്കം വരുന്ന മദിലക്ഷണം പ്രകടിപ്പിക്കുന്ന പെണ്ണാടുകളെയാണ് ഇണ ചേർക്കാൻ തിരഞ്ഞെടുക്കേണ്ടത്. ആടിന്റെ ഗർഭക്കാലം 150 ദിവസമായതുകൊണ്ട് 2 വർഷത്തിൽ 3 പ്രസവമാണ് മലബാറി ആടുകളിൽ ഉണ്ടാവുന്നത്.


സ്ഥലമുള്ള ഇടങ്ങളിൽ ആടുകളെ അഴിച്ചു വിടാം.പകൽ സമയം അഴിച്ചു വിടുന്നത് കൊണ്ട് അവ പുല്ലും മറ്റു പച്ചിലകളും കഴിച്ചു വയർ നിറച്ചിട്ടുണ്ടാകും. രാത്രിയിൽ കുറച്ചു തീറ്റപ്പുല്ല് പ്ലാവില മറ്റു പച്ചിലകൾ ഒക്കെ കരുതുക. വെള്ളവും കൃത്യമായി കൊടുക്കേണ്ടതാണ്. . ആടുകളുടെ കൂടുകൾ നിർമ്മിക്കുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വെളിച്ചമുള്ള ഇടങ്ങൾ തെരഞ്ഞെടുക്കുക. കൂടുകൾ നിർമ്മിക്കുമ്പോൾ സൂര്യപ്രകാശവും ഉറപ്പാക്കണം. വായു സഞ്ചാരം നിർബന്ധമായും ഉണ്ടാകണം. അതിനായി കമ്പിവലകൾ കൂടിന്റെ വശങ്ങളിൽ ഉറപ്പിക്കാം. തറയിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ പലകകൾ നിരത്തി അടിത്തറ പാകണം. തേക്ക്, പന, കമുക് എന്നിവയുടെ തടിയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം കൂടുകളുടെ അടിവശം പാകാൻ. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ പ്ലാറ്റ്ഫോമും അതിന് ഷീറ്റ്, ഓല, ഓട് എന്നിവയിലേതെങ്കിലും കൊണ്ട് മേൽക്കൂരയും നിർമിക്കാം. തണുപ്പ് അധികം അടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആടിന്റെ കാഷ്ഠവും മൂത്രവും വെള്ളവും കെട്ടികിടക്കാത്ത രീതിയിൽ പ്ലാറ്റ്ഫോമിൽ ഒരു സെന്റീമീറ്റർ വരെ വിടവുണ്ടാക്കി വേണം നിർമ്മിക്കേണ്ടത്. ആടൊന്നിന് കൂട്ടിൽ രണ്ട് ചതുരശ്രമീറ്റർ എന്ന കണക്കിലും മുട്ടനാടിന് മൂന്ന് ചതുരശ്രമീറ്റർ എന്ന തോതിലും ഇടം ഉണ്ടായിരിക്കണം. ചെനയുളള ആടുകൾ, പ്രസവിച്ച ആടുകൾ, ആട്ടിൻക്കുട്ടികൾ, മുട്ടനാടുകൾ എന്നിവയ്ക്ക് പ്രത്യേകം ഇടം കാണേണ്ടതുണ്ട്. ഭക്ഷണവും വെള്ളവും കൊടുക്കാനായി പ്രത്യേക സംവിധാനങ്ങൾ കൂടുകളിൽ ഒരുക്കണം. .

goat
ആടും, ആട്ടിൻ കുട്ടികളും

ആടുകളെ വളർത്തി വിൽക്കുന്നത് നല്ലൊരു വരുമാനമാണ്. ആളുകൾ വാങ്ങുന്നതും വളർത്താനായാണ്. അതുകൊണ്ടു തന്നെ ആട്ടിൻകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തു വളർത്തിയാൽ അവയുടെ ആരോഗ്യം ഉറപ്പാക്കാം. ഒപ്പം വിപണിമൂല്യവും കൂടും. ജനിച്ച ഉടൻ തന്നെ ആട്ടിൻകുട്ടികൾക്ക് കന്നിപാൽ നൽകുന്നത് അവയ്ക്കു രോഗങ്ങൾ വരാതിരിക്കാനും പ്രതിരോധശേഷി ഉണ്ടാകാനും സഹായിക്കുന്നു. അതുപോലെ തന്നെ ആടുകൾക്ക് മഴയും തണുപ്പുംബാധിക്കാതെ നോക്കണം. ആടുകൾ അല്പപ്രാണികളാണ് എന്ന് പറയാറുണ്ട്. അതായത് എന്തെങ്കിലും ചെറിയ കാര്യം മതി അവയുടെ ആരോഗ്യം കുറയാൻ. കൂടാതെ ആട്ടിൻകുട്ടികൾക്കുണ്ടാകുന്ന വയറിളക്കത്തിനും മറ്റ് രോഗാവസ്ഥകള്‍ക്കും വിദഗ്ദ്ധ ചികിത്സ നൽകേണ്ടതുമാണ്.

ആടുകൾക്ക് ദിവസവും ഇലകളോടൊപ്പം മറ്റു ആഹാരവും നൽകണം. അത് ഒരു ലിറ്റർ പാൽ ലഭിക്കാൻ 400 ഗ്രാം എന്ന നിരക്കിലും ചെനയുളള ആടുകൾക്കു നാല് മാസം മുതൽ 250 ഗ്രാം നിരക്കിലും ആയിരിക്കണം ആഹാരം നൽകേണ്ടത്. കൂടുകയോ കുറയുകയോ പാടില്ല. പൂപ്പൽ ബാധിച്ചവയോ പഴകിയവയോ അല്ലെങ്കിൽ അളവിൽ കൂടുതലോ കൊടുക്കരുത്. സാന്ദ്രീകൃത ആഹാരം വെയിലത്ത് ഉണക്കി പൂപ്പൽ ബാധയില്ലാതെ സൂക്ഷിക്കണം. ദ്രവരൂപത്തിലുളള കഞ്ഞി, പഴുത്ത ചക്ക എന്നിവ അമിതമായി നൽകുന്നത് ആടുകളുടെ മരണത്തിലേക്ക് വഴിയൊരുക്കുന്നു. കൂടാതെ ദ്രവരൂപത്തിലുളള മരുന്നുകൾ ആഹാരത്തിൽ കലർത്തി കൊടുക്കുന്നതും ശ്രദ്ധയോടെയായിരിക്കണം. കാരണം ഇവ ആടുകളുടെ ശ്വാസകോശത്തിൽ എത്തി ന്യുമോണിയ ബാധിക്കാനുളള സാധ്യതയുണ്ട്. ഇപ്പോൾ ആടുകൾക്കു ഇൻഷുറൻസ് പരിരക്ഷ ഉറപ്പായും നൽകേണ്ടതാണ്. സർക്കാർ അതിനായി നിരവധി സ്കീമുകൾ കൊണ്ടുവന്നിട്ടുണ്ട്. മൃഗസംരക്ഷണ വിഭാഗവുമായി ബന്ധപ്പെട്ട് ഇൻഷുറൻസിനെ ക്കുറിച്ചു അറിഞ്ഞിരിക്കുക. നല്ല ഒരു സ്‌കീം നിർബന്ധമായും എടുക്കുക.

Goat
മലബാറി ആട്

ആടുകൾക്ക് അസുഖം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലതു അവക്ക് രോഗങ്ങൾ വരാതെ നോക്കുന്നതാണ്.ആടുകളെ ചെളള്, പേൻ, പട്ടുണ്ണി എന്നീ ബാഹ്യപരാദങ്ങളും ആന്തരികപരാദങ്ങളും ബാധിക്കാൻ ഇടയുണ്ട്. അതിനാൽ രണ്ടുമാസത്തിലൊരിക്കലെങ്കിലും വിരയിളക്കേണ്ടതാണ്. അസുഖങ്ങൾ കണ്ടാൽ ഉടനടി ചികിത്സ നൽകണം അതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ആടുകൾക്കു കുളമ്പുരോഗം, ആട് പ്ലേഗ്, എന്ററോടോക് സിമിയ എന്നീ അസുഖങ്ങളെ തടയാനായി പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തണം. പ്രതിരോധ കുത്തി വെപ്പുകൾ കൃത്യ സമയത്തു തന്നെ എടുക്കേണ്ടതാണ്. മലബാറി, നാടൻ, മലബാറി -സങ്കര ഇനങ്ങൾക്ക് സാധാരണ മറ്റു കുത്തിവെപ്പുകളൊന്നും തന്നെ നിർബന്ധമില്ല (* 5കിലോമീറ്റർ ചുറ്റളവിനുള്ളിൽ സമീപപ്രദേശത്തൊന്നും തന്നെ ഗുരുതര രോഗങ്ങൾ കാണപ്പെട്ടിട്ടില്ലെങ്കിൽ) പക്ഷേ T.T അഥവാ ടെറ്റനസ് കുത്തിവെപ്പ് എല്ലാ 6 മാസത്തിലും നിർബന്ധമായും എടുത്തിരിക്കണം ഇല്ലെങ്കിൽ കുഞ്ഞുങ്ങളിലെ മരണ നിരക്കും ഏതെങ്കിലും വിധത്തിൽ മുറിവ് പറ്റിയ വലിയ ആടുകൾക്കും ടെറ്റനസ് വന്ന് കിടപ്പിലായി മരണം സംഭവിക്കാം. പുതിയ ആടുകളെ രണ്ടാഴ്ച വരെ നിരീക്ഷണവിധേയമാക്കി മാത്രമേ മറ്റ് ആടുകളുമായി ഇടകലർത്താവൂ.
.

ആട്ടിന്‍പാലിനും ആട്ടിറച്ചിക്കും വിപണിയിൽ നല്ല ഡിമാൻഡ് ആണല്ലോ. നല്ല വിലയും ലഭിക്കും. അതുപോലെ ആട്ടിൻ കാഷ്ടം ചാക്കിലാക്കി മൊത്തകച്ചവടം ചെയ്യുന്നതും നല്ല സാധ്യത തരുന്നു. എത്ര നാൾ വേണമെങ്കിലും ചാക്കിൽ കെട്ടി സൂക്ഷിക്കാം എന്നതിനാൽ ആട്ടിൻ കാഷ്ടം സൂക്ഷിച്ചു വയ്ക്കുക. ഓരോ കിലോ വച്ച് പാക്കറ്റുകളിലാക്കി ജൈവസമ്മിശ്രവളമായി വിൽക്കുകയും ചെയ്യുന്നത് നല്ലൊരു വരുമാന മാര്‍ഗമാണ്.. ആട്ടിൻകാഷ്ടത്തിൽ സസ്യങ്ങൾക്കാവശ്യമായ നൈട്രജൻ, ഫോസ്ഫറസ് എന്നീ മൂലകങ്ങൾ അടങ്ങിയിരിക്കുന്നാല്‍ വളം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ബാർബറി, ജംനാപാരി, മലബാറി, ജർക്കാന ,സിരോഹി, സൂർത്തി, വരയാട് എന്നിവയാണ് പ്രധാന ജനുസ്സുകൾ.അതുകൊണ്ടു തന്നെ ആട്ടിൻ കാഷ്ടത്തിനു ആവശ്യക്കാരേറെയാണ്.

ഇന്ത്യയിൽ വളർത്തിവരുന്ന 20 ഓളം ജനുസ്സുകളിൽ 40 ശതമാനത്തോളം രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്നവയാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മലബാറി ആടുകൾ

#Goat farming#Agriculture#Farm#Farmer

English Summary: Goat rearing can be started as a small enterprise

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds