Updated on: 3 February, 2021 9:49 AM IST
പശു

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളർച്ചയിലും പ്രത്യേകിച്ച് ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും മൃഗസംരക്ഷണ മേഖലക്കു നിർണായക സ്ഥാനമുണ്ട്. ചെറുകിട, നാമമാത്ര കർഷകരാണ്, കേരളത്തിലെ മൃഗസംരക്ഷണ മേഖലയുടെ നട്ടെല്ല്. അത്യുത്പാദന ശേഷിയുള്ള കന്നുകാലികളുടെ ആകസ്മിക ഉല്പാദന ക്ഷമതയിലും, പ്രത്യുല്പാദനക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവ കർഷകർക്ക് കനത്ത ആഘാതം തന്നെ സൃഷ്ടിക്കുന്നു . ഇത്തരം ഘട്ടങ്ങളിൽ ഒരു കാർഷിക കുടുംബത്തിന്റെ അതിജീവനത്തിലേക്കും സാമ്പത്തിക ഭദ്രതയിലേക്കുമുള്ള ഒരു മികച്ച കൈത്താങ്ങായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് സർക്കാരിന്റെ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി.

സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ഈ ഇൻഷുറൻസ് പദ്ധതിക്ക് വർഷം, 3 വർഷം എന്നിങ്ങനെ രണ്ടു പരിരക്ഷാ കാലയളവുകളാണ് ഉള്ളത് . ഏഴു ലിറ്ററോ അതിൽ കൂടുതലോ പാലുതരുന്ന, 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കൾക്കും എരുമകൾക്കുമായാണ് ഈ ഇൻഷുറൻസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നാമത്തെ ട്രെമസ്റ്റർ ഗർഭാവസ്ഥ അഥവാ 7 മാസത്തിനു മുകളിൽ ചെനയുള്ള കിടാരികൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. 1 ലക്ഷം രൂപ വരെ മതിപ്പു വിലയുള്ള ഉരുക്കളെ ഈ പദ്ധതി
പ്രകാരം ഇൻഷുർ ചെയ്യുന്നതിന് സാധിക്കും.

പശുവിനെ ഇൻഷ്ഠർ ചെയ്യുമ്പോൾ 65,000 രൂപ വരെയുള്ള മതിപ്പുവിലക്കു മൃഗസംരക്ഷണ വകുപ്പ് 50% സബ്സിഡിയും, SC/ST വിഭാഗത്തിൽ വരുന്ന കർഷകർക്ക് 70% സബ്സിഡിയും പ്രീമിയം തുകയിൽ നൽകുന്നു. സർക്കാർ സേവനത്തിലുള്ള ഒരു വെറ്ററിനേറിയൻ പശുവിനെ പരിശോധിച്ചു, ആരോഗ്യം ഉറപ്പു വരുത്തുകയും ഉരുവിന്റെ ഐഡന്റിറ്റി നമ്പർ ആയ ടാഗ് നമ്പർ രേഖപ്പെടുത്തി ആവശ്യമായ ഫോട്ടോകൾ സഹിതം മതിയായ പ്രീമിയം തുക അടച്ചു കർഷകന്റെ താത്പര്യ പ്രകാരമുള്ള കാലയളവിലേക്ക് ഇൻഷുറൻസിനു അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്.

ഉരുക്കളെ ഇൻഷുർ ചെയ്യുന്നതോടൊപ്പം തുച്ഛമായ പ്രീമിയം തുക അടച്ചാൽ ഉടമയായ കർഷകനു 5 ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷ കൂടി ഈ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇൻഷുർ ചെയ്യപ്പെടുന്ന ഉരുവിന്റെ ഉടമയ്ക്കു ഒരു വർഷത്തേക്ക് അപകട മരണ പരിരക്ഷ ലഭിക്കുന്നതിന് 50 രൂപ പ്രീമിയം അടച്ചാൽ മതിയാകും. 150 രൂപ അടച്ചാൽ കർഷകന് 3 വർഷത്തെ പരിരക്ഷ ഈ പദ്ധതി ഉറപ്പാക്കുന്നു. ആയതിന്റെ പ്രിമിയം തുക മുഴുവനായും കർഷകൻ വഹിക്കേണ്ടതുമാണ്.

പദ്ധതിയുടെ സവിശേഷതകൾ

• രാജ്യത്തെ കന്നുകാലി ഇൻഷുറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്ക്.
• അത്യുത്പാദന ശേഷിയുള്ള 50,000 ഉരുക്കളെ ഇൻഷുർ ചെയ്യുന്നു.
• തികച്ചും സുതാര്യമായി ഓൺലൈൻ മുഖേന പദ്ധതി നടപ്പിലാക്കുന്നു.
• ഒരു വർഷം , മൂന്ന് വർഷം എന്നീ കാലയളവുകളിലേക്ക് ഇൻഷുറൻസ് പരിരക്ഷ.
• പ്രീമിയം നിരക്ക് ഒരു വർഷത്തേക്ക് ഉരുവിന്റെ മതിപ്പ് വിലയുടെ 1.95%, മൂന്നു വർഷത്തേക്ക് 4.85%.
• കർഷകർക്കു ആയാസരഹിതമായി പ്രീമിയം അടക്കുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ SB കളക്ട് സൗകര്യം.

ഉരുക്കളുടെ മരണം (death), പാലുല്പാദന ക്ഷമതയിലും പ്രത്യുല്പാദന ക്ഷമതയിലുമുണ്ടാകുന്ന നഷ്ടം (PTD), എന്നിവക്ക് പരിരക്ഷ.
• 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള കറവയുള്ള പശുക്കൾ / എരുമകൾ, 7 മാസത്തിനു മുകളിൽ ഗർഭമുള്ള കിടാരികൾ / എരുമ കിടാരികൾ എന്നിവയെ ഇഷ്യുർ ചെയ്യാം.
• സങ്കരയിനം പശുക്കൾക്ക് സബ്സിഡിക്കർഹമായ മതിപ്പ് വില 65,000/- രൂപ.
65,000/- രൂപ വരെ മതിപ്പ് വിലയ്ക്ക് പ്രീമിയം തുകയിൽ ജനറൽ വിഭാഗത്തിന് 50% സബ്സിഡി, SC, ST വിഭാഗത്തിന് 70% സബ്സിഡി.
• 65,000/- രൂപക്കു മുകളിലുള്ള മതിപ്പു വിലയ്ക്ക് അധിക പ്രീമിയം തുക നൽകിയാൽ 1 ലക്ഷം രൂപ വരെ വിലയുള്ള ഉരുവിനെ ഇൻഷുർ ചെയ്യാം.
• നാടൻ പശുക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി ഇൻഷുറൻസ് പരിരക്ഷ.
ഉരുവിന്റെ ഉടമയായ കർഷകന് അപകട മരണത്തിനും പൂർണ്ണമോ ഭാഗികമോ ആയ അംഗവൈകല്യത്തിനും 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ.
• ക്ലെയിം ലഭിക്കുവാൻ ഉരുവിന്റെ കാതിലിടുന്ന കമ്മൽ (Ear tag) അനിവാര്യം.
• നഷ്ടപരിഹാര തുക കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നു.

ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതി സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികൾ വഴിയും നടപ്പിലാക്കുന്നു.
• പദ്ധതി നിർവഹണത്തിനായി കേരള സർക്കാർ 5 കോടി രൂപ വകയിരുത്തിയിരിക്കുന്നു.

അടക്കേണ്ട പ്രീമിയം തുക വിവരങ്ങൾ

65,000 രൂപ മതിപ്പുവിലയുള്ള പശുവിന് കർഷകൻ അടക്കേണ്ട പ്രീമിയം തുക
1 വർഷം
ജനറൽ വിഭാഗം - 635 , എസി / എസിടി വിഭാഗം - 381
3 വർഷം
ജനറൽ വിഭാഗം - 1577 , എസി / എസിടി വിഭാഗം - 947

65,000 രൂപക്കു മുകളിൽ 1 ലക്ഷം വരെയുള്ള അധിക പോളിസിക്കു അടക്കേണ്ട പ്രീമിയം തുക (സബ്സിഡി 65,000 രൂപ വരെ മാത്രം)
1 വർഷം -4100
3 വർഷം - 12500

കർഷകനുള്ള 5 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ്
പ്രീമിയം തുക
1 വർഷം -50
3 വർഷം - 150

രാജ്യത്തിലെ കന്നുകാലി ഇൻഷുറൻസ് പദ്ധതികളിൽ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിലാണ് ഈ പദ്ധതിയിൽ ഉരുക്കളെ ഇൻഷുർ ചെയ്യുന്നത്. പ്രൈവറ്റായി ഉരുക്കളെ ഇൻഷുർ ചെയ്യുമ്പോൾ ഒരു വർഷത്തേക്ക് 3500/- രൂപ ചിലവാകുമ്പോൾ, ഈ പദ്ധതിയിലാകട്ടെ വെറും 635/- രൂപ മാത്രമേ കർഷകന് ചിലവാകുന്നുള്ളൂ. മൂന്ന് വർഷത്തേക്ക് പ്രൈവറ്റ് ഇൻഷുറൻസിനു 7500/- രൂപ കർഷകന് ചിലവാകുമ്പോൾ, വെറും 157/- രൂപയ്ക്ക് ഈ പദ്ധതിയിൽ ഉരുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നു.
2017 - 18 വർഷം മുതൽ മൃഗസംരക്ഷണവകുപ്പ് വളരെ വിജയകരമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി .

കഴിഞ്ഞ വർഷത്തെ പദ്ധതി ഒരു വർഷം മാത്രം പിന്നിടുമ്പോൾ, 4.18 കോടി രൂപ നഷ്ടപരിഹാരമായി കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണ ,ഉല്പാദന ക്ഷമതയിലും പ്രത്യുല്പ്പാദനക്ഷമതയിലും ഉണ്ടാകുന്ന നഷ്ടം എന്നിവ മൂലം ക്ഷീരകർഷകർക്ക് നേരിടേണ്ടി വരുന്ന നഷ്ടവും അനിശ്ചിതത്വവും നികത്തുന്നതിലൂടെ കന്നുകാലി പരിപാലനം ജീവനോപാധിയായിട്ടുള്ള കർഷക കുടുംബത്തിന് സുസ്ഥിര വരുമാനം ഉറപ്പാക്കി, അവരെ മൃഗസംരക്ഷണ മേഖലയിൽ തന്നെ ഉറപ്പിച്ചുനിർത്തുക എന്നതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കിൽ സാധാരണക്കാരായ കർഷകരുടെ കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ

കൂടുതൽ അറിയാൻ

കന്നുകാലി കർഷകർക്ക് 25 % സബ്സിഡിയും,7 ലക്ഷം രൂപ വരെയും സർക്കാർ വായ്പ നൽകുന്നു

കന്നുകാലി ഇൻഷുറൻസ്; കന്നുകാലി മരണം അനുസരിച്ച് സർക്കാർ 75% ധനസഹായം നൽകും

കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍

‘കന്നുകാലി കശാപ്പ് നിരോധന-സംരക്ഷണ നിയമം -2020 പാസാക്കി

100 ശതമാനം വരെ തുക ലഭിക്കും കന്നുകാലി ഇൻഷുറൻസിലിലൂടെ

English Summary: gosamrudhi insurance with seventy percent subsidy apply soon
Published on: 03 February 2021, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now