<
  1. Livestock & Aqua

Hardhenu Cow: പ്രതിദിനം 60 ലിറ്റർ പാൽ, ഈ പശുവിനെ വളർത്തിയാൽ നിങ്ങൾ സമ്പന്നനാകും

ഹരിയാനയിലെ ലാലാ ലജ്പത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിലെ (ലുവാസ്) ശാസ്ത്രജ്ഞരാണ് ഹർധേനു ലാഭകരമായ കൃഷിയാണെന്ന് അഭിപ്രായപ്പെടുന്നത്.

Anju M U
cow
60 Litre Milk Per Day, You Will Become Rich If You Grow Hardhenu Cow

ഹർധേനു പശു (Hardhenu cows): വെച്ചൂർ, ജേഴ്സി, ചെറുവള്ളി, വില്വാദ്രി, വടകര കുള്ളൻ തുടങ്ങി നിരവധി ഇനത്തിൽ പെട്ട വൈവിധ്യങ്ങളായ പശുക്കളുണ്ട്. പാൽ ഉൽപ്പാദനം കൂടുതലുള്ളവയെ മാത്രമല്ല, രോഗപ്രതിരോധശേഷിയുള്ളതും ആരോഗ്യമുള്ളതുമായ ഇനങ്ങളെയാണ് കർഷകർ കൂടുതലായും തെരഞ്ഞെടുക്കുന്നത്.
എല്ലാ വർഷവും ക്ഷീര കർഷകർ കൃഷിയിൽ വളരെയധികം നഷ്ടം നേരിടുന്നു. വളർത്തുമൃഗങ്ങൾക്ക് ഉണ്ടാവുന്ന രോഗബാധയും മറ്റുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പറയാം. ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ കർഷകരുടെ മനോവീര്യം ക്രമേണ തകർന്നു തുടങ്ങിയിരിക്കുന്നു. എങ്കിലും കർഷകരുടെ ജീവിതനിലവാരം ഉയർത്താൻ സർക്കാർ ഒരുപാട് പരിശ്രമങ്ങൾ നടത്തുന്നു.

മൃഗസംരക്ഷണം, കാലി വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. നിങ്ങൾക്കും അതുപോലെ കന്നുകാലി വളർത്തലിൽ താൽപ്പര്യമുണ്ടെങ്കിൽ, ഏത് ഇനമാണ് കൂടുതൽ പാൽ തരുന്നതെന്നും, ഇതിലൂടെ കർഷകർക്ക് ലഭിക്കുന്ന വരുമാനവും, കറവപ്പശുവിനെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ഇവിടെ വിവരിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇത്തരത്തിൽ വിദഗ്ധർ ഹർധേനു പശുവിനെയാണ് കർഷകർക്ക് നിർദേശിക്കുന്നത്. ദിവസവും 50 മുതൽ 55 ലിറ്റർ പാൽ തരുന്നുവെന്നതാണ് ഈ പശുവിന്റെ പ്രത്യേകത.
ഹരിയാനയിലെ ലാലാ ലജ്പത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിലെ (ലുവാസ്) ശാസ്ത്രജ്ഞരാണ് ഹർധേനു ലാഭകരമായ കൃഷിയാണെന്ന് വിശദമാക്കിയിട്ടുള്ളത്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹർധേനു എന്ന ഇനം വടക്കേ-അമേരിക്കയിലെ ഹോൾസ്റ്റീൻ ഇനത്തിൽ നിന്നും ഹരിയാനയുടെ തദ്ദേശീയ ഇനമായ സഹിവാൾ ഇനത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയതാണ്.

ഹർധേനുവിന്റെ സവിശേഷതകൾ (Features of Hardhenu)

ഹർധേനു പശുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഈ ഇനം പശുവിന്റെ പാൽ ഉൽപ്പാദന ശേഷി മറ്റ് പശുക്കളേക്കാൾ താരതമ്യേന കൂടുതലാണ്. ഈ ഇനം പശുവിൻ പാലിന്റെ നിറം മറ്റ് പശുക്കളെ അപേക്ഷിച്ച് കൂടുതൽ വെളുത്തതാണ്. മറ്റ് പശുക്കൾ ശരാശരി 5-6 ലിറ്റർ പാൽ തരുമ്പോൾ ഹർധേനു പശുവിന്റെ ശേഷി പ്രതിദിനം ശരാശരി 15-16 ലിറ്റർ പാലാണ് തരുന്നത്. കൃത്യമായ രീതിയിൽ ഭക്ഷണം നൽകി പരിപാലിക്കുകയാണെങ്കിൽ, ഇതിന്റെ കറവ ശേഷി 55-60 ലിറ്ററായിരിക്കും.

പഞ്ചാബ്, ഹര്യാന, യു.പി, ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രധാനമായും കാണുന്ന പശുവാണ് സാഹിവൽ. ദക്ഷിണ കത്തിയവാറിന്‍റെ ഗീര്‍ വന മേഖലയില്‍ ഗീർ എന്ന ഇനം വ്യാപകമായി വളർത്തുന്നു. ജോധ്പൂര്‍, കച്ച്, ജെയ്സാല്‍മര്‍ എന്നീ മേഖലകളില്‍ പ്രധാനമായും കാണപ്പെടുന്നതാണ് തർപ്പർകർ. ഞ്ചാബ്, ഹരിയാന, കര്‍ണാടക, തമിഴ്നാട്, കേരളം, ഓറീസ എന്നീ എന്നീ സ്ഥലങ്ങളിൽ ചുവന്ന സിന്ധി പശുവും കൂടുതലായുണ്ട്.
ഹോളണ്ടിലെ പ്രധാന ഇനമായ ഹോള്‍‌സ്റ്റീന്‍ ഫ്രീസിയന്‍, ജേഴ്സി എന്നിവ പാൽ തരുന്ന മികച്ച വിദേശ ഇനം പശുക്കളാണ്.

English Summary: Hardhenu Cow: 60 Litre Milk Per Day, You Will Become Rich If You Grow This Cow

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds